ലേഡീസിന് പറ്റിയ കാർ, വിലയും കുറവ്... പോയമാസം നഷ്‌ടക്കച്ചോടവുമായി റെനോയുടെ കുഞ്ഞൻ കാർ

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ എൻട്രി ലെവൽ ഹാച്ച്ബാക്കുകളിൽ ഒന്നാണ് റെനോ ക്വിഡ് (Renault Kwid). ചെറുകാർ വിഭാഗത്തിൽ മാരുതി ആൾട്ടോയ്ക്ക് ഒപ്പം പോരാടി തൻ്റേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ള മോഡൽ വാഹന വിപണിയിലെ വിപ്ലവസൂര്യനായിരുന്ന കാലം വരെയുണ്ടായിരുന്നു. ചെറിയ വിലയ്ക്ക് കൂടുതൽ ഫീച്ചറുകൾ നൽകിയും എസ്‌യുവി പോലുള്ള സ്റ്റൈലിംഗുമെല്ലാം ക്വിഡിന് മാത്രം അവകാശപ്പെട്ടതായിരുന്നു. ഡസ്റ്ററിന് ശേഷം ഇന്ത്യക്കാർ ഇത്രയേറെ സ്നേഹിച്ച മറ്റൊരു റെനോ വാഹനമുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ എസ്‌യുവികളുടെ വരവോടെ എൻട്രി ലെവൽ മോഡലുകളൊന്നും കാര്യമായി വിറ്റഴിക്കാറില്ല.

ഒപ്പം റെനോയുടെ ഇമേജും ഇടിഞ്ഞതോടെ ക്വിഡിന് പഴയ കച്ചോടമൊന്നും കിട്ടുന്നില്ല. 2025 ഒക്ടോബർ മാസത്തെ റെനോയുടെ വിൽപ്പന കണക്കുകൾ V3 കാർസ് പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് പോയമാസം ക്വിഡിൻ്റെ 554 യൂണിറ്റുകൾ മാത്രമാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് വിറ്റഴിക്കാനായിരിക്കുന്നത്. 2025 സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ചെറിയ വിൽപ്പന വർധനവുണ്ടെങ്കിലും വാർഷിക വിൽപ്പന കണക്കുകളിൽ 21.53 ശതമാനത്തിൻ്റെ നഷ്‌ടമാണ് വാഹനത്തിന് സംഭവിച്ചിരിക്കുന്നത്.

Renault Kwid Hatchback Sold Only 554 Units In October 2025

കഴിഞ്ഞ വർഷം ഇതേമാസത്തിൽ 706 ക്വിഡുകളാണ് നിരത്തിലെത്തിയിരുന്നത്. ഇന്ത്യൻ ഉപഭോക്താക്കളുടെ മനോഭാവത്തിൽ അടുത്തിടെയുണ്ടായ മാറ്റം കാരണം സാക്ഷാൽ മാരുതി ആൾട്ടോയ്ക്ക് വരെ വിൽപ്പന കുറഞ്ഞുവരികയാണ്. ആദ്യമായി കാർ വാങ്ങുന്നവർക്കും സ്ത്രീകൾക്കുമെല്ലാം കൊണ്ടുനടക്കാൻ പറ്റിയ മോഡേൺ ഹാച്ച്ബാക്കുകളിൽ ഒന്നാണിത്. ഒരു പ്രീമിയം ബൈക്ക് വാങ്ങുന്ന പണമുണ്ടെങ്കിൽ ക്വിഡ് വാങ്ങി മുറ്റത്തിടാനുമാവും.

വെറും 4.30 ലക്ഷം മുതൽ 5.99 ലക്ഷം രൂപ വരെയാണ് ഈ എൻട്രി ലെവൽ ഹാച്ച്ബാക്കിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. വളരെ താങ്ങാനാവുന്ന വിലയുള്ള കാറാണെങ്കിലും മോഡേൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് റെനോ ക്വിഡിനെ വിപണിയിൽ എത്തിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിയർ വ്യൂ ക്യാമറ തുടങ്ങിയ സവിശേഷതകളോടെയാണ് എൻട്രി ലെവൽ ഹാച്ച് എത്തുന്നത്.

Renault Kwid Hatchback Sold Only 554 Units In October 2025

വിലയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകളിൽ ഒന്ന്കൂടിയാണ് റെനോ ക്വിഡ് എന്നത് സ്ത്രീകൾക്ക് അനുയോജ്യമായ വാഹനമാക്കി മാറ്റുന്നു. സേഫ്റ്റിയിലും തരക്കേടില്ലാത്ത വിധം ഒരുക്കാൻ ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. ഡ്യുവൽ എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇബിഡിയുള്ള എബിഎസ്, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകൾ റെനോയുടെ എൻട്രി ലെവൽ മോഡലിൻ്റെ ഭാഗമാണ്.

ഇതിനുപുറമെ, റെനോ ക്വിഡ് കാറിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ലഭിക്കും കേട്ടോ. നിലവിൽ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനോടെയാണ് റെനോ ക്വിഡ് വാങ്ങാനാവുന്നത്. ഈ 999 സിസി, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 67 bhp പവറിൽ പരമാവധി 91 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടിയാണ് തെരഞ്ഞെടുക്കാനാവുക.

Renault Kwid Hatchback Sold Only 554 Units In October 2025

മൈലേജും തരക്കേടില്ലാതെ നൽകാൻ കഴിയുന്ന ഹാച്ച്ബാക്കാണിത്. ക്വിഡ് മാനുവലിന് 21.46 കിലോമീറ്ററും എഎംടി പതിപ്പുകൾക്ക് 22.3 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഫ്രഞ്ച് ബ്രാൻഡ് അവകാശപ്പെടുന്നത്. ഇന്ത്യയിലെ എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെൻ്റിൽ മാരുതി സുസുക്കി ആൾട്ടോ K10, എസ്-പ്രെസോ എന്നിവ പോലുള്ള വമ്പൻമാരുമായിട്ടാണ് ക്വിഡ് മത്സരിക്കുന്നത്. മാരുതിക്ക് പകരം എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് കണ്ണുംപൂട്ടി റെനോ ക്വിഡ് വാങ്ങാം കേട്ടോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിൻ്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 25, 2025, 11:29 [IST]
English summary
Renault kwid hatchback sold only 554 units in october 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X