ഒരുകാലത്ത് ആൾട്ടോയേക്കാൾ വിറ്റുപോയിരുന്ന കാർ, 4.70 ലക്ഷത്തിന്റെ കുഞ്ഞൻ ഹാച്ച് പോയ മാസം വാങ്ങിയത് 540 പേർ

ചെറുകാർ നിരയിൽ വിപ്ലവം തീർത്ത മോഡലായി എന്നും അറിയപ്പെന്ന വണ്ടിയാണ് റെനോ ക്വിഡ്. മാരുതി ആൾട്ടോയുമായി പടവെട്ടി രാജ്യത്ത് സ്വന്തമായി അഡ്രസുണ്ടാക്കിയെടുത്ത റെനോയുടെ കിഡ് ഇന്നും വിപണിയിൽ സജീവമായുണ്ട്. 1000 സിസി എഞ്ചിനും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമെല്ലാമായി ഇന്നും ആദ്യ കാർ വാങ്ങുന്നവരുടെ പ്രിയപ്പെട്ട കൂട്ടുകാരനാണ് കക്ഷി. ഡസ്റ്ററിന് ശേഷം ഇന്ത്യക്കാർ ഇത്രയേറെ സ്നേഹിച്ച മറ്റൊരു റെനോ വാഹനമുണ്ടോയെന്ന് വരെ സംശയമാണ്. എസ്‌യുവികളുടെ വരവോടെ A സെഗ്മെന്റ് കാറുകളോടൊന്നും ആളുകൾക്ക് കാര്യമായ താത്പര്യം ഇല്ലാതായതോടെ പഴയ പ്രതാപം ക്വിഡിനൊന്നും ഇപ്പോഴില്ലെന്ന് വേണം പറയാൻ.

എങ്കിലും ആദ്യമായി കാർ വാങ്ങാനെത്തുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങാനാവുന്ന മോഡലാണ് റെനോ ക്വിഡ്. കുറഞ്ഞ മെയിന്റനെൻസും നല്ല പെർഫോമൻസും മാന്യമായ മൈലേജുമെല്ലാം തരുന്ന ഹാച്ച്ബാക്കിന്റെ വിൽപ്പന കണക്കുകൾ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയെ ആശങ്കപ്പെടുത്തുന്നതാണ്. 2025 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ക്വിഡിന്റെ വെറും 540 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാൻ സാധിച്ചിട്ടുള്ളൂ.

Renault Kwid Sold Only 595 Units In May 2025

2024 മെയ് മാസത്തിലെ 743 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഹാച്ച്ബാക്കിന്റെ വാർഷിക വിൽപ്പനയിൽ 27 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇനി പ്രതിമാസ കണക്കുകളിലേക്ക് വന്നാലും റെനോയ്ക്ക് ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളാണ് കാണാനാവുന്നത്. 2025 ഏപ്രിൽ മാസത്തിൽ ക്വിഡ് വാങ്ങാനെത്തിയത് 595 പേരായിരുന്നു.

അതായത് 9.24 ശതമാനം ഇടിവാണ് പ്രതിമാസ കണക്കുകളിലും സംഭവിച്ചിരിക്കുന്നത്. കുറഞ്ഞ വില, നല്ല മൈലേജ്, ഓടിക്കാനുള്ള എളുപ്പം എന്നിവയെല്ലാമാണ് റെനോ ക്വിഡിന്റെ പ്രധാന സവിശേഷതകളെങ്കിലും വൻതോതിൽ വിൽപ്പന കുറയുന്നത് എന്താണെന്ന് കൃത്യമായി മനസിലാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. 4.70 ലക്ഷം മുതൽ 6.45 ലക്ഷം രൂപ വരെയാണ് ഈ എൻട്രി ലെവൽ ഹാച്ച്ബാക്കിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Renault Kwid Sold Only 595 Units In May 2025

മുമ്പ് 800 സിസി, 1.0 ലിറ്റർ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായിരുന്നെങ്കിലും നിലവിൽ 1.0 ലിറ്റർ NA പെട്രോൾ മാത്രമാണ് റെനോ ക്വിഡിലുള്ളത്. 999 സിസി, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 67 bhp കരുത്തിൽ പരമാവധി 91 Nm torque വരെ നിർമിക്കാനാവും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും കൂടിയാവുമ്പോൾ ശരിക്കും നല്ലൊരു ഡീലാണ് വാഹനം.

വിലയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകളിൽ ഒന്ന്കൂടിയാണ് റെനോ ക്വിഡ്. ഡ്യുവൽ എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും കോർത്തിണക്കിയാണ് വാഹനം വിപണനത്തിന് എത്തിക്കുന്നത്.

Renault Kwid Sold Only 595 Units In May 2025

8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പിൻസീറ്റ് ആംറെസ്റ്റ്, റിയർ പാർക്കിംഗ് ക്യാമറ, കീലെസ് എൻട്രി തുടങ്ങിയ ഫീച്ചറുകളും ഈ ചെറുകാറിൽ റെനോ ഒരുക്കിയിട്ടുണ്ടെന്നതാണ് രസകരമായ മറ്റൊരു സംഗതി. എന്തായാലും വിൽപ്പനയിൽ ഇടിവ് നേരിടുന്നതിനാൽ 2025 ജൂൺ മാസത്തേക്കായി ഹാച്ച്ബാക്കിന് വമ്പൻ ഓഫറുകളും കമ്പനി അണിനിരത്തിയിട്ടുണ്ട്.

ഇതിൽ ക്വിഡിന്റെ 2024 മോഡലുകൾ 90,000 രൂപ വരെയുള്ള ഓഫറുകളോടെ സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. അതേസമയം 2025 മോഡലുകൾ മതിയെങ്കിൽ 60,000 രൂപയുടെ ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താമെന്നും റെനോ പറയുന്നു. ഇതിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 35,000 രൂപ എക്സ്ചേഞ്ച് ഓഫറും ഉൾപ്പെടെയാണ് ലഭ്യമാവുക. ഡിസ്കവറി ഡേയ്‌സ് സ്കീം പ്രകാരം ക്വിഡ് RXT വേരിയന്റിൽ പ്രത്യേക ലോൺ ഓഫറുകളും ഒരുക്കിയിട്ടുണ്ട് കമ്പനി.

More from DriveSpark

Article Published On: Sunday, June 22, 2025, 14:00 [IST]
English summary
Renault kwid sold only 595 units in may 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X