2 എർട്ടിഗ വാങ്ങുന്ന കാശുപോലും ആവില്ല! 6.15 ലക്ഷത്തിന്റെ 7 സീറ്റർ 1 ലക്ഷം രൂപ വിലക്കുറവിൽ വിറ്റഴിക്കാൻ കമ്പനി

ഡസ്റ്ററും ക്വിഡുമെല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്ന പഴയകാലത്തിലേക്ക് പോവാൻ ആഗ്രഹിച്ചിരിക്കുന്നവരായിരിക്കും ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ (Renault). ഡസ്റ്റർ (Duster SUV) പടിയിറങ്ങിയതോടെ പ്രതാപമെല്ലാം നഷ്‌ടപ്പെട്ട ബ്രാൻഡ് ഭാവി സുരക്ഷിതമാക്കാനുള്ള തീരുമാനങ്ങളെല്ലാം സ്വീകരിച്ച് ശുഭമുഹൂർത്തത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യയിലേക്ക് പുതുതായി 5 കാറുകൾ അവതരിപ്പിക്കാനാണ് റെനോ പ്ലാനിട്ടിരിക്കുന്നത്. ഡസ്റ്റർ എസ്‌യുവിയുടെ തിരിച്ചുവരവിനൊപ്പം ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളും കമ്പനി കൊണ്ടുവരുമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. നിലവിലെ ക്വിഡ്, കൈഗർ, ട്രൈബർ (Triber) മോഡലുകൾക്ക് കാര്യമായ കച്ചോടമില്ലാത്തതിനാലാണ് പുതിയ വണ്ടികൾ കൊണ്ടുവരാൻ തീരുമാനമായിരിക്കുന്നത്.

എങ്കിലും അതുവരെ പിടിച്ചുനിൽക്കാനും നിലവിലെ സ്റ്റോക്കുകളെല്ലാം വിറ്റഴിക്കാനുമായി ഗംഭീര ഡിസ്‌കൗണ്ട് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് റെനോ. 2025 മെയ് മാസം വാഹനം വാങ്ങാനെത്തുന്നവർക്ക് 1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപയോഗപ്പെടുത്താനാവുക. 2025, 2024 സ്റ്റോക്കുകളിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ഓഫറുകൾ എന്നിവയെല്ലാം ഒരുക്കിവെച്ചാണ് റെനോ ആളുകളെ ഡീലർഷിപ്പിലേക്ക് ആകർഷിക്കുന്നത്.

Renault Kwid Triber And Kiger Models Attract Up To Rs 1 Lakh Discount Offer

റെനോയുടെ ബജറ്റ് ഫ്രണ്ട്‌ലി ഹാച്ച്ബാക്കായ ക്വിഡ് വാങ്ങാനിരിക്കുന്നവർക്ക് മൊത്തത്തിൽ 1 ലക്ഷം രൂപ ലാഭിക്കാനാണ് അവസരമുള്ളത്. കാറിന്റെ 2024 മോഡലാണ് വാങ്ങുന്നതെങ്കിൽ മാത്രമേ ഇത്രയും വിലക്കിഴിവ് സ്വന്തമാക്കാനാവൂ. 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 40,000 രൂപ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവയാണ് 2024 ക്വിഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇനി ക്വിഡിന്റെ 2025 മോഡൽ മതിയെന്ന് വാശിയുള്ളവർക്ക് 35,000 രൂപയുടെ ഓഫർ കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വരും. ഇതിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ഇൻസെന്റീവുകളുമായും കിട്ടും. രണ്ട് മോഡൽ ഇയർ വാഹനങ്ങളും തമ്മിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാത്തതിനാൽ വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 2024 പതിപ്പ് വാങ്ങുകയാണെങ്കിൽ പൈസ പോക്കറ്റിലിരിക്കും.

Renault Kwid Triber And Kiger Models Attract Up To Rs 1 Lakh Discount Offer

റെനോയുടെ കോംപാക്‌ട് എസ്‌യുവി മോഡലായ കൈഗർ സ്വന്തമാക്കാനിരിക്കുന്നവർക്കും സന്തോഷിക്കാൻ വകയുണ്ട് കേട്ടോ. ക്വിഡിലേത് പോലെ തന്നെ കൈഗറിന്റെ 2024 മോഡലുകൾക്ക് മൊത്തം 1 ലക്ഷം രൂപയുടെ ഓഫറാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 40,000 രൂപ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിങ്ങനെയാണ് ആനുകൂല്യങ്ങൾ ഒരുക്കിവെച്ചിരിക്കുന്നതും.

പുതിയ 2025 കൈഗറാണ് നോക്കുന്നതെങ്കിൽ ഓഫർ 60,000 രൂപയായി ചുരുങ്ങും. 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിങ്ങനെയാണ് കോംപാക്‌ട് എസ്‌യുവിയുടെ പുതുമോഡലിനായി ലഭിക്കുന്ന ആനുകൂല്യങ്ങൾ. എന്നാൽ RXE, RXL പോലുള്ള ബേസ്, മിഡ്-സ്പെക്ക് വേരിയന്റുകളെ ഓഫറിൽ നിന്നും കമ്പനി ഒഴിവാക്കിയിട്ടുമുണ്ട്.

Renault Kwid Triber And Kiger Models Attract Up To Rs 1 Lakh Discount Offer

ഇനി ട്രൈബർ എംപിവിയുടെ കാര്യത്തിലേക്ക് വന്നാലും സമാനമായ രീതിയിലാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. റെനോയുടെ 7 സീറ്ററിന്റെ 2024 മോഡലുകൾ വാങ്ങുന്നവർക്കും പരമാവധി 1 ലക്ഷം രൂപ വരെ ലാഭിക്കാം. കൈഗറിലേത് പോലെ 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 40,000 രൂപ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിങ്ങനെയാണ് ആനുകൂല്യങ്ങൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

പുതിയ 2025 യൂണിറ്റുകളാണ് വേണ്ടതെങ്കിൽ 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിങ്ങനെയാണ് കോംപാക്‌ട് എംപിവിയുടെ പുതുമോഡലിൽ ലഭ്യമാവുക. കർഷകർക്കും പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും 4,000 രൂപയുടെ ഗ്രാമീണ ആനുകൂല്യങ്ങൾ പോലുള്ള അനുബന്ധ പദ്ധതികളും എല്ലാ കാറുകളിലും അവതരിപ്പിച്ചിട്ടുണ്ട്. എക്സ്ചേഞ്ച്, ലോയൽറ്റി പ്രോഗ്രാമുകളും റെനോ നടപ്പിലാക്കുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, May 7, 2025, 17:06 [IST]
English summary
Renault kwid triber and kiger models attract up to rs 1 lakh discount offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X