വണ്ടിപ്പണിക്ക് ചെലവ് കൂടുതലാണ്, വേറെ മാർഗമില്ല! നിർവാഹമില്ലാതെ ഞെട്ടിക്കുന്ന തീരുമാനമെടുത്ത് റെനോ

ഡസ്റ്റർ, ക്വിഡ് എന്നിങ്ങനെ രണ്ട് തട്ടുപൊളിപ്പൻ കാറുകളിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ഇതിന് ശേഷം അത്രയ്ക്ക് ജനകീയമായ മറ്റൊരു മോഡൽ ജനിക്കാത്തതും പാതിവഴിയിൽ ഡസ്റ്റർ പിൻവാങ്ങിയതും കാരണം ക്ഷീണിതരായവരാണ് റെനോ. എന്നാൽ പൂർവാധികം ശക്തിയോടെ ആഭ്യന്തര വിപണി കീഴടക്കാൻ തയാറെടുക്കുകയാണ് ബ്രാൻഡിപ്പോൾ. ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തിൽ ഡസ്റ്ററിന്റെ പുതുതലമുറ ആവർത്തനം രാജ്യത്ത് എത്തും. എന്നാൽ അതിന് മുന്നോടിയായി മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കമ്പനി.

2025 ഏപ്രിൽ 1 മുതൽ ക്വിഡ്, ട്രൈബർ, കൈഗർ തുടങ്ങിയ വില വർധിപ്പിക്കുമെന്നാണ് റെനോ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. വിലയിൽ രണ്ട് ശതമാനം വരെ വർധനവുണ്ടാകുമെന്നും വിവിധ മോഡലുകളിലും വകഭേദങ്ങളിലും വർധനവിന്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്നും ഫ്രഞ്ച് വാഹന നിർമാതാക്കൾ അറിയിച്ചു. കമ്പനി വളരെക്കാലമായി സഹിച്ചുവരുന്ന ഇൻപുട്ട് ചെലവുകളിലെ തുടർച്ചയായ വർധനവ് കാരണമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നും റെനോ പറഞ്ഞു.

Renault Kwid Triber And Kiger To Become Dearer From April 2025

2023 ഫെബ്രുവരിക്ക് ശേഷം റെനോ നടപ്പിലാക്കുന്ന ആദ്യ വില വർധനവാണിതെന്നും ശ്രദ്ധേയമാണ്. മാരുതി സുസുക്കി ടാറ്റ മോട്ടോർസ് പോലുള്ള കമ്പനികൾ ഈ വർഷം മൂന്നാം തവണ വില വർധനവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ റെനോയുടെ തീരുമാനത്തെ എതിർക്കാനാവില്ല. രണ്ട് വർഷക്കാലം മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കാതിരുന്ന കമ്പനിക്ക് വലിയൊരു കൈയടി കൊടുത്തേ മതിയാവൂ.

ദീർഘകാലം വില പിടിച്ചു നിർത്താൻ തങ്ങൾ പരമാവധി ശ്രമിച്ചിട്ടും ഇൻപുട്ട് ചെലവുകളിലെ തുടർച്ചയായ വർധനവാണ് വില പരിഷ്ക്കാരം അനിവാര്യമാക്കിയത്. ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി കമ്പനി വളരെക്കാലമായി ഈ ചെലവുകൾ ഏറ്റെടുത്തുവരികയായിരുന്നുവെന്നും എന്നാൽ മികച്ച ഗുണനിലവാരവും നൂതനവുമായ ഉൽപ്പന്നങ്ങൾ നൽകുന്നത് തുടരുന്നതിന് വില വർധനവ് അനിവാര്യമായിത്തീർന്നിരിക്കുന്നുവെന്നും റെനോ ഇന്ത്യയുടെ കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ശ്രീ വെങ്കട്ട്റാം മാമില്ലപള്ളെ പറഞ്ഞു.

Renault Kwid Triber And Kiger To Become Dearer From April 2025

എന്തായാലും മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, കിയ, ഹ്യുണ്ടായി, ഹോണ്ട തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും ഏപ്രിൽ മുതൽ വില കൂട്ടാനിരിക്കുകയാണ്. നിലവിൽ ട്രൈബറിന്റേയും കൈഗറിന്റേയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് റെനോ. ഇതിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കോംപാക്‌ട് എസ്‌യുവിയുടെ മുഖംമിനുക്കലിനാണ്.

അധികം വൈകാതെ തന്നെ കൈഗർ കോംപാക്‌ട് എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമുള്ള റെനോയുടെ ആദ്യത്തെ പുതിയ ലോഞ്ചുകളിലൊന്നായിരിക്കും ഇത്. 2021-ൽ വിപണിയിൽ എത്തിയതിന് ശേഷമുള്ള ആദ്യത്തെ മുഖംമിനുക്കലാവും ഇത്തവണ സംഭവിക്കാൻ പോവുന്നത്. ക്വിഡിന്റെ CMF-A പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും കൈഗർ ഫെയ്‌സ്‌ലിഫ്റ്റും പണികഴിപ്പിക്കുക.

Renault Kwid Triber And Kiger To Become Dearer From April 2025

എങ്കിലും ഇത്തവണ കാര്യമായ നവീകരണങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ലൈറ്റുകളിലും ബമ്പറുകളിലും വീലുകളിലുമായിരിക്കും മാറ്റങ്ങളെത്തുകയെന്നാണ് വിവരം. ഇതിന് പകരമായി വലിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ കമ്പനി തീരുമാനിച്ചാൽ അതൊരു വിപ്ലവമായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. എന്തായാലും ഇത്തവണ പുതിയ 'നൗവൽ'ആർ' ലോഗോ എസ്‌യുവിയിലേക്ക് എത്തുമെന്നത് ഉറപ്പാണ്.

ഇന്റീരിയർ ലേഔട്ട് അതേപടി തുടരുമെങ്കിലും നിസാൻ മാഗ്നൈറ്റിലേത് പോലെ പുതിയ നിറങ്ങൾ ഉൾപ്പെടുത്തി പുതുമ കൊണ്ടുവരാൻ റെനോ ശ്രമിച്ചേക്കും. ഡാഷ്‌ബോർഡിലെ ആക്‌സന്റുകൾ, ഡോർ ട്രിമ്മുകൾ, അപ്ഹോൾസ്റ്ററി എന്നിവയിൽ പുതിയ കളറുകൾ കാണാനായേക്കും. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ സി-ടൈപ്പ് പോർട്ടുകൾ, ക്യാബിനിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരം എന്നിവയിൽ റെനോ ചില മെച്ചപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട്.

Renault Kwid Triber And Kiger To Become Dearer From April 2025

1.0 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാവും കോംപാക്‌ട് എസ്‌യുവിയുടെ പുത്തൻ പതിപ്പ് ലഭ്യമാവുക. രണ്ടും സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായിട്ടാവും ജോടയാക്കുക. എന്നാൽ ടർബോ ഇതര യൂണിറ്റിന് ഓപ്ഷണൽ എഎംടി ട്രാൻസ്മിഷൻ ലഭിക്കുമ്പോൾ ടർബോ-പെട്രോളിൽ സിവിടി ഓട്ടോമാറ്റിക്കും തെരഞ്ഞെടുക്കാനാവും.

More from DriveSpark

Article Published On: Friday, March 21, 2025, 13:47 [IST]
English summary
Renault kwid triber and kiger to become dearer from april 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X