സ്വിഫ്റ്റിന്റെ പൈസയ്ക്ക് 7-സീറ്റർ മുതലാളിയാവാം, 6.29 ലക്ഷത്തിന് കിട്ടുന്ന ട്രൈബറിന്റെ ബേസ് മോഡൽ വരെ പൊളിയാ

ഒരു സെവൻ സീറ്റർ വാഹനം വാങ്ങണമെന്ന സ്വപ്‌നം പേറിനടക്കുന്ന അനേകം മിഡിൽ ക്ലാസുകാരുണ്ട് നമുക്കിടയിൽ അച്ഛനും അമ്മയും മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് ഒന്നിച്ച് യാത്ര ചെയ്യണമെങ്കിൽ വീട്ടിലൊരു 7-സീറ്റർ ഉണ്ടായേ പറ്റൂ. ബന്ധുക്കളുടെ കല്യാണത്തിന് പോവാനോ അല്ലെങ്കിൽ ചെറിയ വീക്ക്എൻഡ് ട്രിപ്പുകൾ പോവാനായാലും 5-സീറ്റർ മതിയാവില്ല. ഇത്തരം സന്ദർഭങ്ങൾ വരുമ്പോൾ പലരും റെന്റിന് വണ്ടിയെടുത്ത് പോവാറാണ് പതിവ്. വീട്ടിലേക്കൊരു മൂന്നുവരി വാഹനം വാങ്ങുന്നതിന് ബജറ്റ് പരിമിതിയുണ്ടാലും. മിനിമം 10 ലക്ഷത്തിന് മുകളിൽ കൊടുത്താൽ മാത്രമേ മാരുതി എർട്ടിഗ പോലും കിട്ടൂവെന്നതാണ് സത്യം.

എന്നാൽ ഇത്തരം ഫാമിലി ആവശ്യങ്ങൾക്ക് വണ്ടി തേടി നടക്കുന്നവരെ ഉന്നംവെച്ചുകൊണ്ട് നമ്മുടെ നാട്ടിൽ ഒരു എംപിവി പുറത്തിറങ്ങിയിട്ടുണ്ട്. അതും മാരുതി സ്വിഫ്റ്റ് പോലുള്ള ഹാച്ച്ബാക്കിന്റെ വിലയ്ക്ക് സ്വന്തമാക്കാനാവുന്ന എംപിവിയാണ് കക്ഷി. മറ്റാരുമല്ല, റെനോ ട്രൈബറിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ഇക്കഴിഞ്ഞ ദിവസം മുഖംമിനുക്കിയെത്തിയ മോഡൽ പലരുടേയും മനസിൽ കയറിക്കൂടിയിട്ടുണ്ടാവാം അല്ലേ.

Renault Triber Facelift Base Variant Authentic Features Explained

വെറും 6.29 ലക്ഷത്തിന് 7-സീറ്റർ വാഹനം വന്നാൽ പിന്നെ എങ്ങനെ മുഖംതിരിക്കും. അതും ആവശ്യത്തിന് ഫീച്ചറുകളും സേഫ്റ്റിയും കുത്തിനിറച്ചെത്തുമ്പോൾ പരിഗണിക്കാതിരിക്കരുത്. എന്നുവെച്ച് ഇത്രയും കുറഞ്ഞ വിലയിൽ ടൊയോട്ട ഇന്നോവയുടെ പെർമോൻസും സൌകര്യങ്ങളും പ്രതീക്ഷിച്ച് ആരും ഷോറൂമിലേക്ക് വെച്ചുപിടിക്കുകയും വേണ്ട കേട്ടോ. ചെറിയ വിലയ്ക്ക് നല്ലൊരു കോംപാക്‌ട് എംപിവി തേടുന്നവരെ തൃപ്ത്തിപ്പെടുത്താനാണ് ട്രൈബർ എത്തിയിരിക്കുന്നത്.

ഒതെന്റിക്, എവലൂഷൻ, ടെക്നോ, ഇമോഷൻ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന റെനോ ട്രൈബറിന് 6.29 ലക്ഷം മുതൽ 8.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ ഒതെന്റിക് എന്ന ബേസ് മോഡൽ വരെ അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളും സൌകര്യങ്ങളുമെല്ലാം വാഗ്‌ദാനം ചെയ്യുന്നുണ്ട് കേട്ടോ. 6.29 ലക്ഷത്തിന് കിട്ടുന്ന 7-സീറ്ററിൽ എന്തെല്ലാം ലഭ്യമാണെന്ന് നോക്കിയാലോ?

Renault Triber Facelift Base Variant Authentic Features Explained

ബേസ് മോഡലായതിനാൽ തന്നെ എക്സ്റ്റീരിയറിൽ കാര്യമായിട്ടുള്ള അലങ്കാരങ്ങളൊന്നും ലഭിക്കില്ല കേട്ടോ. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 14 ഇഞ്ച് ബ്ലാക്ക് സ്റ്റീൽ വീലുകൾ, പുതിയ ബ്ലാക്ക്-ഔട്ട് ഗ്രിൽ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ബ്ലാക്ക് ഡോർ ഹാൻഡിലുകൾ, കറുപ്പിൽ ഒരുക്കിയിരിക്കുന്ന ORVM-കൾ, ക്ലിയർ ലെൻസ് ഹാലൊജൻ ടെയിൽ ലൈറ്റുകൾ, നമ്പർ പ്ലേറ്റ് ഹോൾഡറിന് മുകളിൽ ഒരു ബ്ലാക്ക് ഇൻസേർട്ട് എന്നിവയാണ് ട്രൈബർ ഒതെന്റിക് ബേസ് വേരിയന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്റീരിയറിലേക്ക് കയറിയാലും സംഗതികളെല്ലാം ബേസിക്കായാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. പുതിയ റെനോ ട്രൈബർ ഒതെന്റിക് വേരിയന്റിനുള്ളിൽ കളർഡ് ഡ്രൈവർ ഡിസ്‌പ്ലേ, 6 എയർബാഗുകൾ, സ്ലൈഡ്, റീക്ലൈൻ, ഫോൾഡ്, ടംബിൾ ഫംഗ്ഷനുകളുള്ള രണ്ടാം നിര സീറ്റുകൾ, മുന്നിലും പിന്നിലും പവർ വിൻഡോകൾ, ടിൽറ്റ്-അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, TPMS, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ESP പോലുള്ള പ്രായോഗിക ഫീച്ചറുകളാണ് കമ്പനി കൊടുത്തിരിക്കുന്നത്.

Renault Triber Facelift Base Variant Authentic Features Explained

പൂർണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയർ അത്ര മോശമൊന്നും അല്ലെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാനാവും. എഞ്ചിൻ ഓപ്ഷൻ എല്ലാ വേരിയന്റുകളിലും സമാനമാണെന്ന് വേണം പറയാൻ. 71 bhp കരുത്തിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ NA പെട്രോൾ എഞ്ചിൻ തന്നെയാണ് പുതുക്കിയ ട്രൈബർ എംപിവിക്കും തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

അതേസമയം 5 സ്പീഡ് മാനുവൽ ഗിയർബോക്സ് റെനോ ട്രൈബർ എംപിവിയുടെ വേരിയന്റിലാകെ സ്റ്റാൻഡേർഡായാണ് വരുന്നത്. അതേസമയം ഓട്ടോമാറ്റിക് വേണ്ടവർക്ക് ഓപ്ഷണൽ എഎംടി യൂണിറ്റ് ടോപ്പ്-സ്പെക്ക് ഇമോഷൻ വേരിയന്റിന് മാത്രമായി ലഭിക്കും. അതായത് ടോപ്പ് മോഡലിൽ മാത്രമേ ക്ലച്ച്ലെസ് ടെക്നോളജി ഫ്രഞ്ച് വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുള്ളൂവെന്ന് സാരം. കുറച്ചുകൂടി വലിയ ശേഷി എഞ്ചിനുണ്ടായിരുന്നുവെങ്കിൽ ട്രൈബർ ചൂടപ്പം പോലെ വിറ്റഴിയുമായിരുന്നുവെന്നാണ് പലരുടേയും അഭിപ്രായം.

More from DriveSpark

Article Published On: Thursday, July 24, 2025, 17:58 [IST]
English summary
Renault triber facelift base variant authentic features explained what you will get at rs 6 29 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X