പുത്തൻ ലുക്കിൽ 6.10 ലക്ഷത്തിന്റെ 7-സീറ്റർ വരുന്നു, ആദ്യസൂചന നൽകി കമ്പനി, എർട്ടിഗയുടെ കച്ചോടം പകുതി കുറയും

ഇന്ത്യൻ വിപണിയിൽ ക്വിഡും ഡസ്റ്ററും വിറ്റ് കാശുണ്ടാക്കിയ വാഹന നിർമാതാക്കളായിരുന്നു റെനോ (Renault). ചൂടപ്പം പോലെ ഇരുമോഡലുകളും വിറ്റഴിഞ്ഞ നല്ലകാലം അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും നല്ലൊരു നാളെ അധികം ദൂരെയല്ലെന്ന് മനസിലാക്കിയ ഫ്രഞ്ച് ബ്രാൻഡ് ശക്തമായി പോരാടുകയാണ്. അതിന് ചുക്കാൻ പിടിക്കുന്നതാവട്ടെ ട്രൈബർ എന്ന 7-സീറ്റർ ബജറ്റ് എംപിവിയാണ് (Triber 7-Seater MPV). ഇത്രയും കുറഞ്ഞ വിലയിൽ ലഭ്യമായൊരു പ്രായോഗികമായ വണ്ടി വേറെയുണ്ടോയെന്ന് വരെ സംശയമാണ്. മാരുതി എർട്ടിഗയും ടൊയോട്ട ഇന്നോവയും വാങ്ങാൻ കാശില്ലാത്തവർക്ക് കണ്ണുംപൂട്ടി ആശാനെ സ്വന്തമാക്കാനാവും.

അധികം വൈകാതെ ട്രൈബറിന് ഫെയ്‌സ്‌ലിഫ്റ്റ് നൽകാൻ ഒരുങ്ങുകയാണ് റെനോ. മാത്രമല്ല, ഇന്ത്യൻ വിപണിയിലെ ബ്രാൻഡിന്റെ ലോഗോയിലും ഇത്തവണ പരിഷ്ക്കാരമുണ്ടാവുമെന്ന ഉറപ്പും നൽകിയിരിക്കുകയാണ് കമ്പനി. മുഖംമിനുക്കിയ ട്രൈബറിന്റെ ടീസർ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചുകൊണ്ടാണ് റെനോ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഒപ്പം ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള പത്രക്കുറിപ്പും ഫ്രഞ്ച് ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്.

Renault Triber Facelift Launch Soon With Brand New Logo

ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസറിനൊപ്പം ട്രൈബർ ഉൾപ്പെടെ വരാനിരിക്കുന്ന തങ്ങളുടെ എല്ലാ വാഹനങ്ങളിലും ഉപയോഗിക്കാൻ പോവുന്ന പുതിയ ലോഗോ റെനോയ്ക്ക് ഒരു പ്രീമിയം ഫീൽ നൽകുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. നിലവിലുള്ള ലോഗോയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ലോഗോ മികച്ചതും ആധുനികവുമായി തോന്നുന്നുണ്ട്. വരാനിരിക്കുന്ന വാഹനങ്ങൾക്ക് ഇത് ഒരു പുതുമ നൽകുമെന്നതിലും സംശയമൊന്നും വേണ്ട.

ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന എംപിവിയെന്ന നിലയിലാണ് ട്രൈബർ പേരെടുത്തിരിക്കുന്നത്. ഫെയ്‌സ്‌ലിഫ്റ്റിന് ശേഷവും ഈയൊരു കാര്യം അതേപടി തുടരുമെന്ന് പ്രതീക്ഷിക്കാം. 2019-ൽ അവതരിപ്പിച്ചതിനുശേഷം 7-സീറ്റർ മൾട്ടി പർപ്പ്സ് വാഹനത്തിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന നവീകരണമായിരിക്കുമിത്. നിലവിൽ 6.10 ലക്ഷം മുതൽ 8.75 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് ട്രൈബർ വിപണിയിലെത്തുന്നത്.

Renault Triber Facelift Launch Soon With Brand New Logo

പുതുക്കിയ റെനോ ട്രൈബറിന്റെ എക്സ്റ്റീരിയറിന് ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാകുമെന്ന് അടുത്തിടെ പുറത്തുവന്ന സ്പൈ ചിത്രങ്ങൾ സൂചന നൽകിയിട്ടുണ്ടായിരുന്നു. വരാനിരിക്കുന്ന മോഡലിൽ പുതുക്കിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഉണ്ടാകുമെന്നാണ് വിവരം. അതേസമയം പ്രധാന ഹെഡ്‌ലൈറ്റ് യൂണിറ്റുകൾക്കും ഗ്രില്ലിനും പുതിയ ലുക്കായിരിക്കും ഫ്രഞ്ച് ബ്രാൻഡ് ഒരുക്കുകയെന്ന് ടീസറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

അതോടൊപ്പം വലിയ എയർ ഇൻടേക്കുകളും റീപൊലിഷൻ ചെയ്‌ത ഫോഗ് ലാമ്പുകളും ഉപയോഗിച്ച് മുൻവശത്തെ ബമ്പർ പുതുക്കാൻ സാധ്യതയുണ്ട്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ കാര്യമായ നവീകരണങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല കേട്ടോ. പകരം ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ അലോയ് വീൽ ഡിസൈനുകൾ ഉണ്ടായിരിക്കുമെന്നാണ് വിവരം. പിൻഭാഗത്തേക്ക് നോക്കിയാൽ പുതുക്കിയ ബമ്പറും കൂടുതൽ ഭംഗിയുള്ളതും പുനർനിർമ്മിച്ചതുമായ ടെയിൽ ലാമ്പ് സജ്ജീകരണവും ഇടംപിടിച്ചേക്കും.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും പുതുമകളുണ്ടായിരിക്കുമെന്നാണ് അനുമാനം. നിലവിലുള്ള മോഡലിൽ കാണുന്ന പരിചിതമായ ലേഔട്ട് റെനോ നിലനിർത്താൻ സാധ്യതയുണ്ട്. പക്ഷേ കുറച്ച് മെച്ചപ്പെടുത്തലുകൾ വരുത്തുമെന്ന കാര്യം ഉറപ്പാണ്. ഇതിൽ അപ്‌ഡേറ്റ് ചെയ്‌ത സീറ്റ് അപ്ഹോൾസ്റ്ററിയും ഡാഷ്‌ബോർഡ് സ്റ്റൈലിംഗിലെ ചെറിയ മാറ്റങ്ങളും ഉൾപ്പെട്ടേക്കാമെന്നാണ് വിവരം.

ആംബിയന്റ് ക്യാബിൻ ലൈറ്റിംഗ്, പുതുക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ-ഡിമ്മിംഗ് ഇൻസൈഡ് റിയർവ്യൂ മിറർ (IRVM), 360-ഡിഗ്രി ക്യാമറ, കൂൾഡ് ഗ്ലൗബോക്‌സ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ തുടങ്ങിയ പുതിയ സവിശേഷതകളും റെനോ ഫെയ്‌സ്‌ലിഫ്റ്റിൽ അവതരിപ്പിച്ചേക്കാം. ഈയൊരു നീക്കം 7-സീറ്റർ എംപിവിയെ കൂടുതൽ പ്രീമിയവും മത്സരക്ഷമതയുള്ളതുമാക്കും.

മുഖംമിനുക്കൽ ലഭിക്കുമെങ്കിലും എഞ്ചിൻ ഓപ്ഷനിലൊന്നും മാറ്റമുണ്ടാവില്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. 72 bhp കരുത്തിൽ പരമാവധി 96 Nm ടോർക്കും നൽകുന്ന 1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും ഫെയ്‌സ്‌ലിഫ്റ്റഡ് ട്രൈബറിന് തുടിപ്പേകാൻ എത്തുക. ഇത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി തെരഞ്ഞെടുക്കാനാവും.

മാനുവൽ, സിവിടി ഓപ്ഷനുകളുള്ള 100 bhp പവറിൽ 160 Nm ടോർക്കും വാഗ്ദാനം ചെയ്യുന്ന കൂടുതൽ ശക്തമായ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ കൂടി റെനോയുടെ ബജറ്റ് ഫ്രണ്ട്ലി എംപിവിയിൽ വാഗ്‌ദാനം ചെയ്‌തിരുന്നതെങ്കിൽ സംഭവം കളറാവുമായിരുന്നു. നിലവിലുള്ള പരാതികളും തനിയെ ഒഴിവാകുകയും കച്ചോടം കൂടുതൽ വർധിക്കാനും സാഹചര്യം ഉണ്ടാവുമായിരുന്നുവെന്നാണ് അനുമാനം.

More from DriveSpark

Article Published On: Tuesday, July 22, 2025, 15:26 [IST]
English summary
Renault triber facelift launch soon with brand new logo details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X