മഴയല്ലേ, ബൈക്ക് കൊടുത്ത് കാർ വാങ്ങിയാലോ? 90,000 രൂപയുടെ വിലക്കുറവിനൊപ്പം പ്രത്യേക ലോൺ ഓഫറുമായി റെനോ

ഡസ്റ്റർ പടിയിറങ്ങിയതോടെ ഇന്ത്യൻ വാഹന വിപണിയിലുണ്ടായിരുന്ന സൗഭാഗ്യങ്ങളെല്ലാം നഷ്‌ടപ്പെട്ടവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ക്വിഡ് പഴയതു പോലെ വിറ്റഴിയാത്തതും ട്രൈബറിനും കൈഗറിനും ഒരുപരിധിക്കപ്പുറം ഉയരാനാവാത്തതുമെല്ലാം കമ്പനി നേരിടുന്ന തിരിച്ചടികളാണ്. എങ്കിലും സാധാരണക്കാരോട് എപ്പോഴും ചേർന്നു നിൽക്കാൻ താത്പര്യം കാണിക്കുന്ന റെനോ എങ്ങനെയും കച്ചോടം പൊടിപൊടിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തുവരികയാണ്. ഇതിനിടയിൽ നിലവിലുള്ള കാറുകൾ വിറ്റഴിക്കാനുള്ള പരിശ്രമങ്ങളും നടക്കുന്നുണ്ട്. മഴക്കാലമായതിനാൽ ബൈക്ക് മാറ്റി പുതിയൊരു കാർ വാങ്ങിയാലോ എന്ന് ആലോചിക്കുന്നവരെ ചാക്കിലാക്കാൻ ഗംഭീര ഓഫറുകളാണ് 2025 ജൂൺ മാസത്തേക്കായി റെനോ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിനായി ജൂൺ 6 മുതൽ 10 വരെ ഡിസ്കവറി ഡേയ്‌സ് എന്നേ പേരിൽ പുതിയ ഡിസ്‌കൗണ്ട് സ്കീം നടത്തുമെന്ന് റെനോ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറിന് കീഴിൽ ട്രൈബർ എംപിവി, ക്വിഡ് ഹാച്ച്ബാക്ക്, കൈഗർ എസ്‌യുവി എന്നിവയുടെ തെരഞ്ഞെടുത്ത വേരിയന്റുകൾക്ക് 90,000 രൂപ വരെ ആനുകൂല്യങ്ങളും പലിശ രഹിത വായ്പകളും പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Renault Triber Kwid and Kiger Now Available With Rs 90 000 Discount Offer

മോഡൽ വർഷത്തെ ആശ്രയിച്ചാവും പരമാവധി ഓഫർ ഉപയോഗപ്പെടുത്താനാവുക എന്നതും പ്രത്യേകം ശ്രദ്ധിക്കണേ. ഇതോടൊപ്പം തന്നെ ലോയൽറ്റി, റഫറൽ ബോണസുകളും ഫ്രഞ്ച് വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മാസം റെനോയുടെ 2024, 2025 മോഡലുകളിൽ ഓഫർ ചെയ്യുന്ന കൃത്യമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും എങ്ങനെയാണെന്ന് വിശദമായി നോക്കിയാലോ?

റെനോയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡിന്റെ 2024 മോഡലുകൾ 90,000 രൂപ വരെയുള്ള ഓഫറുകളോടെ വീട്ടിലെത്തിക്കാനാവും. അതേസമയം 2025 മോഡലുകൾ മതിയെങ്കിൽ 60,000 രൂപയുടെ ആനുകൂല്യങ്ങളോടെ തൃപ്ത്തിപ്പെടേണ്ടി വരും. ഇതിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 35,000 രൂപ എക്സ്ചേഞ്ച് ഓഫറും ഉൾപ്പെടെയാണ് ലഭ്യമാവുക. ഡിസ്കവറി ഡേയ്‌സ് സ്കീം പ്രകാരം ക്വിഡ് RXT വേരിയന്റിൽ പ്രത്യേക ലോൺ ഓഫറുകളും ഒരുക്കിയിട്ടുണ്ട് കമ്പനി

Renault Triber Kwid and Kiger Now Available With Rs 90 000 Discount Offer

റെനോയുടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാർ എന്നനിലയിൽ വിപണിയിൽ എത്തുന്ന ക്വിഡിന് നിലവിൽ 4.67 ലക്ഷം മുതൽ 6.45 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 69 bhp കരുത്തിൽ 91 Nm torque നൽകുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ക്വിഡിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളിലും എൻട്രി ലെവൽ ഹാച്ച്ബാക്ക് സ്വന്തമാക്കാനാവും.

റെനോയുടെ 7 സീറ്റർ മോഡലായ ട്രൈബർ നിലവിൽ 2024 മോഡലുകളിൽ 90,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ സ്വന്തമാക്കാം. ഇതിൽ 50,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 40,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യങ്ങളുമാണ് ഉൾപ്പെടുന്നത്. 2025 മോഡലിലും സമാനമായ രീതിയിൽ 90,000 രൂപ വരെ ലഭിക്കാം. 40,000 രൂപ ഡിസ്കൗണ്ട്, 40,000 രൂപ എക്സ്ചേഞ്ച് ഓഫർ, 10,000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

Renault Triber Kwid and Kiger Now Available With Rs 90 000 Discount Offer

കൂടാതെ ഡിസ്കവറി ഡേയ്‌സ് സ്കീമിന് കീഴിലുള്ള പ്രത്യേക ലോൺ ഓഫറുകൾക്ക് RXT, RXZ വേരിയന്റുകൾ അർഹമാണ്. 6.15 ലക്ഷം മുതൽ 8.98 ലക്ഷം രൂപ വരെ വിലയുള്ള ട്രൈബറിന് 72 bhp പവറിൽ 96 Nm torque വികസിപ്പിക്കാനാവുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ കോംപാക്‌ട് എംപിവിയും പോർച്ചിലെത്തിക്കാനാവും.

റെനോ കൈഗറിന്റെ 2024 മോഡലുകളിലും 90,000 രൂപ വരെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താം. ഇതിൽ 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 40,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ഉൾപ്പെടുന്നു. കോംപാക്‌ട് എസ്‌യുവിയുടെ 2025 മോഡലുകളാണ് നേക്കുന്നതെങ്കിലും 90,000 രൂപ പോക്കറ്റിലിരിക്കും. 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 40,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യം, 10,000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവ ഉൾപ്പെടുത്തിയാണ് കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Renault Triber Kwid and Kiger Now Available With Rs 90 000 Discount Offer

ട്രൈബറിനെപ്പോലെ കൈഗറിന്റെ RXT, RXZ വകഭേദങ്ങളും റെനോയുടെ ഡിസ്‌കവറി ഡേയ്‌സ് സ്കീമിന് കീഴിലുള്ള പ്രത്യേക ലോൺ ഓഫറുകൾക്ക് അർഹമാണ്. 6.15 ലക്ഷം മുതൽ 11.23 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള കൈഗറിന് 1.0 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് തുടിപ്പേകുന്നത്. ഇതിൽ മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിങ്ങനെ ഒന്നിലധികം ട്രാൻസ്മിഷൻ ചോയ്‌സുകളുമുണ്ട്.

More from DriveSpark

Article Published On: Wednesday, June 4, 2025, 12:44 [IST]
English summary
Renault triber kwid and kiger now available with rs 90000 discount offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X