5.76 ലക്ഷത്തിന്റെ 7-സീറ്റർ വാങ്ങാൻ ആളുകൾ തള്ളിക്കയറുന്നു, കച്ചോടം കൂടിയതിൽ ഹാപ്പിയായി കമ്പനി

താങ്ങാനാവുന്ന വിലയിൽ ഇന്ത്യക്കാരെ കാർ മുതലാളിയാക്കാൻ എത്തിയവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ക്വിഡ് മുതൽ ഇങ്ങ് കൈഗർ വരെയുള്ള വാഹന നിര കണ്ടാൽ തന്നെ അത് മനസിലാക്കിയെടുക്കാൻ സാധിക്കും. അന്നും ഇന്നും സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന ബ്രാൻഡ് ഇടയ്ക്കൊന്ന് പിന്നിലേക്ക് പോയെങ്കിലും ഇപ്പോൾ തങ്ങളുടെ കാറുകളെയെല്ലം മോടിയാക്കി മുന്നേറാൻ ഉറച്ച് എത്തിയിരിക്കുകയാണ്. അടുത്തിടെ റെനോ ട്രൈബറും കൈഗറും ക്വിഡും പുതുരൂപത്തിൽ വിപണിയിലെത്തുകയുണ്ടായി. ഇതിന് ശേഷം കമ്പനിയുടെ വിൽപ്പനയും മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ. പ്രത്യേകിച്ച് ഇന്ത്യയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി എംപിവിയായ ട്രൈബറിന്റേതിലാണ് വ്യത്യാസം അറിയാനുള്ളത്.

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള 7-സീറ്റർ എംപിവിയെന്ന നിലയിൽ വിപണനം ചെയ്യുന്ന മോഡൽ വാങ്ങാനെത്തുന്നവരുടെ എണ്ണം ക്രമാനുഗതമായാണ് വർധിച്ചിരിക്കുന്നത്. 2025 സെപ്റ്റംബർ മാസം റെനോ ട്രൈബറിന്റെ 2,587 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേസമയം വിറ്റഴിച്ച 1,538 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 68 ശതമാനത്തിന്റെ വർധനവാണ് സംഭവിച്ചിരിക്കുന്നത്.

Renault Triber Sales Increased By 68 Per Cent In September 2025

പുതുമോഡലിന് ലഭിച്ച മികച്ച സ്വീകാര്യതയാണ് വിൽപ്പന വർധിക്കാൻ കാരണമായിരിക്കുന്നത്. എംപിവിക്ക് കൊടുത്തിരിക്കുന്ന കിടിലൻ വൈബ്രന്റ് ഡിസൈൻ എല്ലാവർക്കും പെരുത്തിഷ്ടായിട്ടുണ്ടെന്ന് വേണം മനസിലാക്കാൻ. ടർബോ പെട്രോൾ എഞ്ചിന്റെ അസാന്നിധ്യം പലരിലും നിരാശയുണ്ടാക്കിയിട്ടുണ്ടെങ്കിലും അകത്തെ സ്പേസ് നഷ്‌ടപ്പെടാതിരിക്കാനാണ് കമ്പനി NA പെട്രോളിൽ മാത്രം എംപിവി പുറത്തിറക്കുന്നത്.

അടുത്തിടെ ജിഎസ്‌ടിയിലുണ്ടായ ഇളവും ട്രൈബറിന് ഗുണംചെയ്‌തിട്ടുണ്ട്. റെനോ ട്രൈബറിന്റെ ബേസ് ഒതന്റിക് വേരിയന്റിന്റെ വില 6,29,995 രൂപയായിരുന്നു. ജിഎസ്ടി ഇളവിലൂടെ പുതുക്കിയ വില വെറും 5,76,300 രൂപയായി മാറുകയും ചെയ്‌തു. അതേസമയം 7,24,995 രൂപയായിരുന്ന എവല്യൂഷന്‍ വേരിയന്റിന്റെ വില 6,63,200 രൂപയായി കുറഞ്ഞു. ടെക്‌നോ വേരിയന്റിന്റെ വില നേരത്തെ 7,99,995 രൂപയായിരുന്നു.

Renault Triber Sales Increased By 68 Per Cent In September 2025

ഇപ്പോള്‍ റെനോ ട്രൈബറിർ ടെക്‌നോ 7,31,800 രൂപയുടെ എക്സ്ഷോറൂം വിലയുണ്ടെങ്കിൽ വീട്ടിലെത്തിക്കാനാവും. മറുവശത്ത് എംപിവിയുടെ ഇമോഷന്‍ വേരിയന്റ് നേരത്തെ 8,64,995 രൂപയ്ക്കായിരുന്നു വിറ്റിരുന്നതെങ്കില്‍ ഇനി മുതല്‍ ഇത് 7,91,200 രൂപയ്ക്ക് വാങ്ങാം. നേരത്തെ 9,16,995 രൂപയായിരുന്നു ഇമോഷന്‍ എഎംടി വേരിയന്റിന്റെ വില 8,38,800 രൂപയായി കുറച്ചു. അതേസമയം, ഇമോഷന്‍ മാനുവല്‍ ഡ്യുവല്‍ ടോണ്‍ വേരിയന്റിന് മുമ്പ് 8,87,995 രൂപയായിരുന്നെങ്കില്‍ ഇനി 8,12,300 രൂപ നല്‍കിയാല്‍ മതി.

റെനോ ട്രൈബറിന്റെ ടോപ്‌സ്‌പെക് ഇമോഷന്‍ എഎംടി ഡ്യുവല്‍ ടോണ്‍ വേരിയന്റിന്റെ മുമ്പത്തെ വില 9,39,995 രൂപയായിരുന്നു. ഇപ്പോള്‍ അത് 8,59,800 രൂപയായും കുറഞ്ഞു. ഇത്രയും കുറഞ്ഞ വിലയ്ക്ക് വലിയ സെവൻ സീറ്റർ ലഭിക്കുമ്പോൾ ആർക്കും മുഖംതിരിക്കാനാവില്ലെന്നതാണ് സത്യം. പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള കീലെസ് എൻട്രി, റിയർ സീറ്റിലെ യാത്രക്കാർക്കായി റൂഫ് ഫിറ്റഡ് എസി വെന്റുകൾ, സ്റ്റിയറിംഗ് വീലിലെ ഓഡിയോ കൺട്രോളുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം എംപിവിയിലുണ്ട്.

Renault Triber Sales Increased By 68 Per Cent In September 2025

ഇതുകൂടാതെ ക്രൂയിസ് കൺട്രോളുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സൈഡ്, കർട്ടൻ എയർബാഗുകൾ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് എന്നീ കിടിലൻ ഫീച്ചറുകളും റെനോ ട്രൈബറിൽ ഒരുക്കിയിട്ടുണ്ട്. 1.0 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് എംപിവിക്ക് തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 71 bhp പവറിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

പെട്രോൾ കൂടാതെ സർക്കാർ അംഗീകൃത റിട്രോഫിറ്റ് സിഎൻജി കിറ്റുകളും പുതിയ മോഡലിനൊപ്പം ലഭ്യമാകും. റെനോയുടെ സെവൻ സീറ്റർ എംപിവി ഇന്ധനക്ഷമതയിലും ആരേയും നിരാശപ്പെടുത്തില്ല കേട്ടോ. പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ഏകദേശം 18.2 കിലോമീറ്ററും മൈലേജ് തരുമെന്നാണ് കമ്പനി പറയുന്നത്. അങ്ങനെ വിൽപ്പന കൂടിയത് ഉത്സവ സീസണിൽ ഫ്രഞ്ച് ബ്രാൻഡിന് ഉണർവാകുമെന്നതിൽ സംശയമൊന്നും വേണ്ട.

More from DriveSpark

Article Published On: Wednesday, October 15, 2025, 6:00 [IST]
English summary
Renault triber sales increased by 68 per cent in september 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X