വണ്ടിവിൽക്കാൻ സിനിമ നടന്റെ കൂട്ടുപിടിച്ച് സ്കോഡ, മാരുതിയോട് ഗുഡ്ബൈ പറഞ്ഞ് ഇറങ്ങിയത് ഇതിനായിരുന്നോ

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളായി അതിവേഗം വളരുകയാണ് സ്കോഡ. കുഷാഖ്, സ്ലാവിയ, കൊഡിയാക്, കൈലാക് തുടങ്ങിയുള്ള ചെറിയ വാഹന നിരയാണുള്ളതെങ്കിലും എല്ലാ മോഡലുകളും വാങ്ങാൻ രാജ്യത്ത് ആളുണ്ട് താനും. അതിന്റെ പ്രധാന കാരണം സേഫ്റ്റിയും നിർമാണ നിലവാരവുമാണെന്ന് പറഞ്ഞാലും തെറ്റുപറയാനാവില്ല. അടുത്തിടെ വന്ന കുഞ്ഞൻ കോംപാക്‌ട് എസ്‌യുവിയായ കൈലാക്കും വിപണിയിൽ തരംഗമായി മുന്നേറുകയാണ്. ഇതിനിടയിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാക്കിയ സന്തോഷത്തിലുമാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ. ഇപ്പോഴിതാ വണ്ടിവിൽക്കാൻ സിനിമ നടന്റെ കൂട്ടുപിടിച്ചിരിക്കുകയാണ് സ്കോഡ.

സ്കോഡയുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ രൺവീർ സിങിനെ തെരഞ്ഞെടുത്തതാണ് സംഭവം. ഇനി മുതൽ കമ്പനിയുടെ പരസ്യങ്ങളിലും മറ്റും രൺവീറായിരിക്കും പ്രത്യക്ഷപ്പെടുക. താരത്തിന്റെ വരവ് പുതിയ കോംപാക്‌ട് എസ്‌യുവിയായ കൈലാക്കിന്റെ വിൽപ്പനയിലും പ്രതിഫലിക്കുമെന്നാണ് വിശ്വാസം. മുമ്പ് മാരുതി നെക്‌സയുടെ ബ്രാൻഡ് അംബാസഡറായിരുന്നു ബോളിവുഡ് നടൻ. എന്തായാലും 20,000 ത്തിലധികം ബുക്കിംഗുകൾ നേടി കുതിക്കുന്ന സ്കോഡയുടെ കുഞ്ഞന് രൺവീറിന്റെ വരവ് മൈലേജാവും.

Skoda Appointed Bollywood Actor Ranveer Singh As Brand Ambassador

സ്കോഡ കൈലാക്കിന്റെ ഡെലിവറിയും അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നീ നാല് വേരിയന്റുകളിലാണ് കൈലാക് വാങ്ങാനാവുക. ഇതിൽ സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് വേരിയന്റുകൾക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കും. 7.89 ലക്ഷം മുതൽ 14.40 ലക്ഷം രൂപ വരെയാണ് ടാറ്റ നെക്സോണിന്റെയും മാരുതി സുസുക്കി ബ്രെസയുടേയും പ്രധാന എതിരാളിയായ മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിൽ മാത്രമാണ് സ്കോഡ കൈലാക് വിപണിയിൽ എത്തുന്നത്. ഇത് 113 bhp പവറിൽ 178 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ടിഎസ്ഐ യുണിറ്റാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനവും കാറിലുണ്ട്. ഗിയർബോക്സിന്റെ മാനുവൽ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ പാഡിൽ ഷിഫ്റ്ററുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

Skoda Appointed Bollywood Actor Ranveer Singh As Brand Ambassador

മൈലേജിലായാലും ആള് പുലിയാണെന്നാണ് സ്കോഡയുടെ അവകാശവാദം. മാനുവൽ ഗിയർബോക്‌സുള്ള സ്കോഡ കൈലാക് ലിറ്ററിന് 19.68 കിലോമീറ്റർ ഇന്ധനക്ഷമത തരുമ്പോൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റുകൾ ലിറ്ററിന് 19.05 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഭാരത് NCAP നടത്തിയ ക്രാഷ് ടെസ്റ്റിൽ സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിക്ക് 5 സ്റ്റാർ റേറ്റിംഗും ലഭിച്ചിട്ടുണ്ട്.

നേരത്തെ ഏറ്റവും സുരക്ഷിതമായ സബ്-4 മീറ്ററുള്ള കോംപാക്‌ട് എസ്‌യുവിയായിരുന്ന മഹീന്ദ്ര XUV 3XO-യുടെ സേഫ്റ്റി സ്കോർ മറികടക്കാൻ ഇതിന് കഴിഞ്ഞിട്ടുണ്ട്. കൈലാക്കിൽ 25-ലധികം സുരക്ഷാ സവിശേഷതകളാണ് സ്കോഡ ഒരുക്കിയിട്ടുള്ളത്. 6 എയർബാഗുകൾ, ഹോട്ട് സ്റ്റാമ്പ്ഡ് സ്റ്റീൽ പാനലുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുള്ളതിനാൽ ടെൻഷനില്ലാതെ യാത്ര ചെയ്യാം.

Skoda Appointed Bollywood Actor Ranveer Singh As Brand Ambassador

ഇതിനുപുറമെ മൾട്ടി കൊളിഷൻ ബ്രേക്ക്, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, റോൾ ഓവർ പ്രൊട്ടക്ഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹൈ സ്പീഡ് അലേർട്ടുകൾ, സെൻട്രൽ ലോക്കിംഗ്, സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകൾ, റിമൈൻഡറുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഇനി ടോപ്പ് വേരിയന്റാണ് വാങ്ങുന്നതെങ്കിൽ ഗൈഡ്‌ലൈനുള്ള റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് കൺട്രോൾ, ആന്റി-തെഫ്റ്റ് അലാറം എന്നീ ഫീച്ചറുകളും ലഭിക്കും.

സെഗ്മെന്റിലെ മറ്റ് പെട്രോൾ എസ്‌യുവികളുടെ മൈലജുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനക്ഷമതയുടെ കാര്യത്തിൽ നെക്സോണിനേയും ബ്രെസയേയും വരെ കൈലാക്കിന് തൂക്കിയടിക്കാനായിട്ടുണ്ടന്നതിന് പുറമെ സേഫ്റ്റിയിലും ഉഗ്രനാവുമ്പോൾ ആർക്കും അത്ര പെട്ടെന്ന് കൈലാക്കിന് മുന്നിൽ മുഖംതിരിക്കാനാവില്ല. ബ്രെസക്കും നെക്സോണിനും പുറമെ സോനെറ്റ്, വെന്യു, XUV 3XO, മാഗ്നൈറ്റ്, കൈഗർ തുടങ്ങിയ വമ്പൻമാരോടും സ്കോഡ ഏറ്റുമുട്ടുന്നുണ്ട്.

More from DriveSpark

Article Published On: Thursday, February 20, 2025, 16:33 [IST]
English summary
Skoda appointed bollywood actor ranveer singh as brand ambassador
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X