ഇതുവരെ ഇങ്ങനെ കച്ചോടം കിട്ടിയിട്ടില്ല, ഇത്തവണത്തേത് റെക്കോർഡ് വിൽപ്പനയെന്ന് സ്കോഡ

ഇന്ത്യക്കാരുടെ മനസറിഞ്ഞ് കാറുകൾ പുറത്തിറക്കുന്നവരായി മാറിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. കുഷാഖ്, സ്ലാവിയ, കൈലാക് തുടങ്ങിയ മെയ്‌ഡ് ഇൻ ഇന്ത്യ മോഡലുകളിലൂടെ പണംവാരുന്ന കമ്പനി പോയമാസവും തങ്ങളുടെ ശക്തി എതിരാളികൾക്ക് കാണിച്ചുകൊടുത്തിരിക്കുകയാണ്. ഒക്ടോബറിൽ രാജ്യത്ത് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന വിൽപ്പന കൈവരിച്ചുകൊണ്ട് ബ്രാൻഡ് വിൽപ്പന അവസാനിപ്പിച്ചത്. 2025 ജനുവരി മുതൽ ഒക്ടോബർ വരെ, സ്കോഡ ഓട്ടോ ഇന്ത്യ 61,607 കാറുകളാണ് നിരത്തിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ മാത്രം കണക്കുകൾ നോക്കിയാൽ 8,252 യൂണിറ്റുകളുടെ വിൽപ്പനയാണ് കമ്പനിയെ തേടിയെത്തിയത്.

സ്കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ സബ്-4 മീറ്റർ എസ്‌യുവിയായ കൈലാക്കാണ് ഇത്രയും വലിയ വളർച്ചയ്ക്ക് കാരണമായി മാറിയിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് ആഡംബര 4x4 എസ്‌യുവിയായ കൊഡിയാക്കിനുള്ള സ്ഥിരമായ ഡിമാൻഡ്, കുഷാഖ്, സ്ലാവിയ എന്നിവയിൽ നിന്നുള്ള സ്ഥിരമായ സംഭാവനകൾ, ഹൈ പെർഫോമൻസ് ഒക്ടാവിയ RS മോഡലിന്റെ വരവും കൂടിയായപ്പോൾ കളറായി.

skoda india sales

പണ്ട് ഉയർന്ന മെയിന്റനെൻസ് കോസ്റ്റിന്റെ പേരിൽ പലരും മുഖംതിരിച്ചുനിന്നിരുന്ന സ്കോഡയുടെ ഷോറൂമിലേക്ക് ആളുകൾ തള്ളിക്കയറുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച മോഡലുകളുടെ വിജയം ബ്രാൻഡിന്റെ ഇമേജ് തന്നെ ഉടച്ചുവാർത്തു. സ്ലാവിയ, കുഷാഖ്, കൈലാക് എന്നീ തദ്ദേശീയമായി നിർമിച്ച മോഡലുകളുടെ 2 ലക്ഷം യൂണിറ്റുകളാണ് കമ്പനി ഇതുവരെ വിറ്റഴിച്ചിരിക്കുന്നതും.

180 നഗരങ്ങളിലായി 318 കസ്റ്റമർ ടച്ച്‌പോയിന്റുകളുള്ളതും വിൽപ്പനാന്തര സേവനവും മികച്ചതാക്കുന്നുണ്ട്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് സ്കോഡ അവതരിപ്പിച്ച കൈലാക് വളരെ വേഗമാണ് സാധാരണക്കാരിലേക്ക് എത്തിയത്. യൂറോപ്യൻ നിർമാണ നിലവാരം, അഡാറ് സേഫ്റ്റി, താങ്ങാനാവുന്ന വില, ഒന്നാന്തരം ഫീച്ചറുകൾ, പൊളപ്പൻ എഞ്ചിൻ തുടങ്ങിയ കാര്യങ്ങളെല്ലാം ഒന്നിച്ച് കിട്ടുമ്പോൾ ആളുകൾക്ക് മുഖംതിരിക്കാനാവില്ലല്ലോ.

skoda india sales

ഒപ്പം അടുത്തിടെ ജിഎസ്‌ടി വെട്ടിക്കുറച്ചതും കമ്പനിക്ക് അനുഗ്രഹമായിട്ടുണ്ട്. നികുതി ഘടന 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാനം ആയി മാറിയതോടെ കോംപാക്‌ട് എസ്‌യുവിയുടെ ഓപോ വേരിയന്റുകളുടെയും എക്സ്ഷോറൂം വില 70,000 രൂപ മുതൽ 1.19 ലക്ഷം രൂപ വരെ കുറഞ്ഞിരുന്നു. ബേസ് മോഡലായ ക്ലാസിക് മാനുവലിന് ഇപ്പോൾ 7.54 ലക്ഷം രൂപ മുടക്കിയാൽ വീട്ടിലെത്തിക്കാനാവും.

മുമ്പത്തെ 8.25 ലക്ഷമായിരുന്ന വില 70,349 രൂപയോളമാണ് കുറഞ്ഞിരിക്കുന്നത് എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഇനി സിഗ്നേച്ചർ മാനുവലാണ് നോക്കുന്നതെങ്കിൽ 8.99 ലക്ഷം മുടക്കിയാൽ വാങ്ങാനാവും. സിഗ്നേച്ചർ ഓട്ടോമാറ്റിക് ആണെങ്കിൽ 9.99 ലക്ഷമാണ് പുതിയ എക്സ്ഷോറൂം വില വരുന്നത്. സിഗ്നേച്ചർ പ്ലസ് മാനുവലിന് 10.33 ലക്ഷം, ഓട്ടോമാറ്റിക്കിന് 11.34 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്.

എസ്‌യുവിയുടെ ടോപ്പ് എൻഡ് പ്രസ്റ്റീജ് മാനുവൽ നോക്കുന്നവർക്ക് ഇനി മുതൽ 11.83 ലക്ഷത്തിന് വണ്ടി കിട്ടും. ഇനി ഓട്ടോമാറ്റിക്കാണ് വേണ്ടതെങ്കിൽ 12.79 ലക്ഷമാണ് പുതുക്കിയ എക്സ്ഷോറൂം വില വരുന്നത്. ഇതോടൊപ്പം സ്കോഡ ഒക്‌ടാവിയ RS പെർഫോമൻസ് കാറിന്റെ വരും കൂടിയായപ്പോൾ വിൽപ്പന കണക്കുകൾക്ക് ആക്കം കൂടി. 49.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് സെഡാൻ വാങ്ങാനാവുക.

വിലയറിയുന്നതിന് മുമ്പേ ഇന്ത്യയ്ക്കായി അനുവദിച്ച ആദ്യ ബാച്ച് പൂർണമായും വിറ്റഴിയുകയും ചെയ്‌തിരുന്നു.2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് മോഡലിന്റെ ഹൃദയം. 7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 261 bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് വരെ നിർമിക്കാനാവും. ഒക്ടാവിയ RS 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 250 കിലോമീറ്ററാണ് പെർഫോമൻസ് സെഡാന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗം.

More from DriveSpark

Article Published On: Saturday, November 1, 2025, 13:17 [IST]
English summary
Skoda auto india hits all time high annual sales within 10 months of 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X