വില കുറച്ചു, 5-സീറ്ററാക്കി! സ്കോഡയുടെ വലിയ എസ്‌യുവിയുടെ പുതിയ ബേസ് മോഡൽ ഇങ്ങെത്തി; വില കൊള്ളാം

ഇന്ത്യൻ വാഹന വിപണിയിൽ പുതുചരിത്രം രചിച്ചുകൊണ്ട് കുതിച്ചുപായുന്നവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ (Skoda). ഒക്‌ടാവിയയും റാപ്പിഡും പോലുള്ള സെഡാനുകൾ നേടിയെടുത്ത ജനപ്രീതി കുഷാഖിലൂടെയും സ്ലാവിയയിലൂടെയും നിലനിർത്താൻ കമ്പനിക്കായതാണ് വിജയത്തിന്റെ രഹസ്യം. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച് നിർമിച്ച ഇരുവർക്കും കരുത്തായി പുതിയ കൈലാക് (Kylaq) എന്ന സബ്-4 മീറ്റർ എസ്‌യുവി കൂടിയെത്തിയതോടെ വിൽപ്പന കണക്കുകൾ കുതിച്ചുയരുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ബ്രാൻഡിന്റെ ന്യൂജെൻ 7-സീറ്റർ എസ്‌യുവിയായ കൊഡിയാക് (Skoda Kodiaq) വിപണനത്തിന് എത്തിയ വർഷവുമായിരുന്നു ഇത്.

ഡൽഹിയിൽ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച പുതിയ കൊഡിയാക് ഇന്ത്യയിൽ അസംബിൾ ചെയ്‌താണ് പുറത്തിറക്കുന്നത്. സ്‌പോർട്‌ലൈൻ, ലോറിൻ ആൻഡ് ക്ലെമെന്റ് എന്നീ രണ്ട് വേരിയന്റുകളിലാണ് കൊഡിയാക് വാഗ്ദാനം ചെയ്തിരുന്നത്. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ പോലുള്ള ഫുൾ-സൈസ് എസ്‌യുവികളോട് മത്സരിക്കുന്ന വാഹനത്തിന് ഇപ്പോഴിതാ പുത്തനൊരു വേരിയന്റ് കൂടി സമ്മാനിച്ചിരിക്കുകയാണ്.

Skoda Kodiaq Lounge Base Variant Launched

കൊഡിയാക് ശ്രേണിയിലെ പുതിയ എൻട്രി ലെവൽ വേരിയന്റായി സ്ഥാനം പിടിച്ചിരിക്കുന്ന ലോഞ്ചിന് 39.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഇത് അഞ്ച് സീറ്റർ ലേഔട്ടിൽ മാത്രമാവും ലഭ്യമാവുക. മൂൺ വൈറ്റ്, മാജിക് ബ്ലാക്ക്, ഗ്രാഫൈറ്റ് ഗ്രേ എന്നീ നിറങ്ങളിൽ സ്കോഡ കൊഡിയാക് ലോഞ്ച് ബേസ് മോഡൽ തെരഞ്ഞെടുക്കാനും അവസരമുണ്ടാവും.

ലോഞ്ചിന് 39.99 ലക്ഷമാണ് വില വരുന്നതെങ്കിൽ സ്പോർട്ട്ലൈന് 43.76 ലക്ഷവും ലോറിൻ ആൻഡ് ക്ലെമന്റ് വേരിയന്റിന് 45.96 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിട്ടുള്ളത്. ബേസ് മോഡലായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും പുതിയ കൊഡിയാക് ലോഞ്ച് വേരിയന്റിൽ ഒരുപാട് സവിശേഷതകൾ കുത്തിനിറച്ചിട്ടുണ്ടെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

9 എയർബാഗുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, പുറംഭാഗത്ത് മാറ്റ് ഡാർക്ക് ക്രോം ഇൻസേർട്ടുകൾ, ഗ്രേ സ്യൂഡിയ ഫാബ്രിക് അപ്ഹോൾസ്റ്ററി, പനോരമിക് സൺറൂഫ്, 10.25 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ്, 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ മിററിംഗ്, വയർലെസ് ചാർജർ, റിയർ സൺ ബ്ലൈന്റുകൾ, സ്മാർട്ട് ഡയലുകൾ എന്നിവയെല്ലാം പുതിയ ലേഞ്ച് വേരിയന്റിൽ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞില്ല, ഇതുകൂടാതെ ടു-സ്‌പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ESC, MSR, ASR, EDL, HBA, DSR, RBS, ESBS, MCB, HSA, HDC, ഓൾ-എൽഇഡി ലൈറ്റിംഗ്, റൂഫ് റെയിലുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഡ്രൈവ് മോഡുകൾ, ഒന്നിലധികം യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ എന്നിവയും സ്കോഡ കൊഡിയാക്കിന്റെ ലോഞ്ച് ബേസ് വേരിയന്റിൽ ലഭ്യമാണ്.

ടോപ്പ് സ്പെക്ക് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്കോഡ കൊഡിയാക് ലോഞ്ച് വേരിയന്റിൽ ചില സവിശേഷതകൾ ഒഴിവാക്കിയിട്ടുമുണ്ട്. അവയിൽ ചിലത് ഡ്രൈവർ ഡ്രൌസിനെസ് ഡിറ്റക്ഷൻ, ഇലുമിനേറ്റഡ് ഗ്രിൽ, ഇലക്ട്രിക് ടെയിൽഗേറ്റിനുള്ള വെർച്വൽ പെഡൽ ഫംഗ്ഷൻ, 360-ഡിഗ്രി ക്യാമറ, ഇന്റലിജന്റ് പാർക്ക് അസിസ്റ്റ്, ഒരു കാന്റൺ മ്യൂസിക് സിസ്റ്റം എന്നിവ പോലുള്ളവയാണ്.

മെക്കാനിക്കലായി മറ്റ് പരിഷ്ക്കാരങ്ങളൊന്നും എസ്‌യുവിയിൽ അവതരിപ്പിച്ചിട്ടില്ല. 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കൊഡിയാക്കിന്റെ ഹൃദയം. ഇത് 201 bhp കരുത്തിൽ പരമാവധി 320 Nm ടോർക്ക് വരെ നിർമിക്കും. സ്റ്റാൻഡേർഡായി 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ഫുൾ-സൈസ് എസ്‌യുവിയുടെ ഭാഗമാണ്. ലിറ്ററിന് 14.86 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സ്കോഡ കൊഡിയാക്കിൽ അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Monday, September 22, 2025, 14:00 [IST]
English summary
Skoda kodiaq lounge base variant launched in india price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X