ഇന്ത്യക്കാർ ചോദിച്ചുനടക്കുന്ന ഫീച്ചർ ഇത്തവണയുണ്ടാവും, ചക്രവർത്തിയെ അടിപൊളിയാക്കി സ്കോഡ

കുഷാഖ്, സ്ലാവിയ, കൈലാക് എന്നീ മോഡലുകളിലൂടെ ഇന്ത്യക്കാർക്കിടയിലെ ചീത്തപ്പേരെല്ലാം കഴുകിക്കളഞ്ഞ് പുത്തൻ ഇമേജുണ്ടാക്കിയെടുത്തവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. ഇന്ത്യ 2.0 തന്ത്രത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ മോഡലുകളെല്ലാം വലിയ വിജയമായതോടെ പുത്തൻ കൊഡിയാക്കും ഒക്‌ടാവിയ RS പെർഫോമൻസ് സെഡാനും വരെ വിപണിയിലെത്തിച്ച് ബ്രാൻഡ് പണംവാരി. ഇപ്പോൾ തങ്ങളുടെ നിരയിലെ ചക്രവർത്തിക്ക് പുതിയ മുഖം സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനി. മിഡ്-സൈസ് എസ്‌യുവി സെഗമെൻ്റിൽ വർധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത് കുഷാഖിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് (Skoda Kushaq Facelift) മോഡലാവും കമ്പനി പുറത്തിറക്കുക.

സ്കോഡയിൽ നിന്നും അടുത്തതായി പുറത്തിറങ്ങാൻ പോവുന്നതും കുഷാഖിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കും. വിപണിയിലെത്തിയിട്ട് ഏറെക്കാലമായതിനാൽ സെഗ്മെന്റിൽ എതിരാളികൾക്ക് പിന്നിലാണ് കക്ഷിയുടെ സ്ഥാനം. അതിനാൽ ഒന്ന് മുഖംമിനുക്കി കൂടുതൽ വിൽപ്പന നേടാനാവും ബ്രാൻഡിൻ്റെ ശ്രമം. അടുത്തിടെയായി നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്ന എസ്‌യുവി വമ്പൻ ഫീച്ചറുകൾ അണിനിരത്തിയാവും മിനുങ്ങുക.

Skoda Kushaq Facelift Model Will Offer Panoramic Sunroof

അടുത്ത വർഷം തുടക്കത്തോടെ വാഹനം വിപണിയിലെത്തുമെന്നാണ് അനുമാനം. മുമ്പ് പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു പനോരമിക് സൺറൂഫുമായാവും സ്കോഡയുടെ മിഡ്-സൈസ് എസ്‌യുവി ഇത്തവണയെത്തുക. ഇക്കാര്യം ഉറപ്പിക്കുന്ന പുതിയ സ്പൈ ചിത്രങ്ങളും ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ ഇന്ത്യക്കാർ ചോദിച്ച് വാങ്ങുന്ന ഫീച്ചറുകളിൽ ഒന്നാണ് സൺറൂഫ്. കൂട്ടത്തിൽ ആകാശക്കാഴ്ച്ച ഏറ്റവും ഭംഗിയായി കാണാനാവുന്ന പനോരമിക് സൺറൂഫാണ് ആളുകൾക്ക് ഏറ്റവും പ്രിയം.

ഇത്തവണ സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് ഈയൊരു ഫീച്ചർ ഉൾപ്പെടുത്തുന്നത് വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. കുഷാഖിന്റെ മൊത്തത്തിലുള്ള രൂപം അതേപടി നിലനിർത്തിയാവും മുഖംമിനുക്കൽ ലഭിക്കുകയെങ്കിലും പുത്തൻ ഫീൽ നൽകാണ് വാഹനത്തിനാവും. മുൻവശത്ത് ചെറുതായി പരിഷ്ക്കരിച്ച ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും ഇതിൽ ഉൾപ്പെടുത്തും. കൊഡിയാക്കിനെ പോലെ ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഒരു എൽഇഡി ഡിആർഎൽ എലമെന്റും ഗ്രില്ലിൽ ഉണ്ടാകാം.

Skoda Kushaq Facelift Model Will Offer Panoramic Sunroof

ഗ്രില്ലിലും എയർ ഡാമുകളിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ പഴയപടി തന്നെ നിലനിർത്താനാണ് സാധ്യതയെങ്കിലും പുതിയ അലോയ് വീൽ ഡിസൈൻ ഉപയോഗിച്ച് കൂടുതൽ മിടുക്കനാവാനുള്ള ശ്രമവും സ്കോഡയിൽ നിന്നുണ്ടാവും. അതേസമയം കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പിൻഭാഗത്ത് ചെറിയ ടെയിൽ ലാമ്പുകളായിരിക്കും ഇത്തവണ ഇടംപിടിക്കുക. ടെയിൽഗേറ്റിൽ കണക്റ്റഡ് എൽഇഡി സ്ട്രിപ്പും ലഭിക്കും. റിയർ ബമ്പറിലും ചെറിയ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നാണ് വിവരം.

കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ഇന്റീരിയറിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ലെങ്കിലും പുതിയ ട്രിമ്മുകൾ, മെറ്റീരിയലുകൾ, നിറങ്ങൾ, പുതുക്കിയ ഫീച്ചർ ലിസ്റ്റ് എന്നിവയുടെ കാര്യത്തിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പനോരമിക് സൺറൂഫിന് പുറമെ ലെവൽ 2 ADAS സംവിധാനവും 360-ഡിഗ്രി ക്യാമറയും മുഖംമിനുക്കിയെത്തുന്ന കുഷാഖിൽ ഉണ്ടാവും. ബാക്കിയുള്ള സവിശേഷതകളെല്ലാം നിലവിലുള്ളത് പോലെ നിലനിർത്തുകയും ചെയ്യും.

Skoda Kushaq Facelift Model Will Offer Panoramic Sunroof

അതായത് 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, റിയർ വെന്റുകളുള്ള ഓട്ടോ എസി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, TPMS, സെൻസറുകളുള്ള റിയർ പാർക്കിംഗ് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ തുടങ്ങിയ ഫീച്ചറുകളും സ്കോഡയുടെ മിഡ്-സൈസ് എസ്‌യുവയിലുണ്ടാവുമെന്ന് സാരം.

ഇന്ത്യക്കായി പ്രത്യേകം വികസിപ്പിച്ച MQB A0 IN പ്ലാറ്റ്ഫോമിലാണ് കുഷാഖിൻ്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും മുമ്പത്തെ അതേ 1.0 ലിറ്റർ, 3-സിലിണ്ടർ ടിഎസ്ഐ പെട്രോൾ, അല്ലെങ്കിൽ 1.5 ലിറ്റർ 4-സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും ഇടംപിടിക്കുക. ഇതിൽ ആദ്യത്തെ ചെറിയ ശേഷിയുള്ള എഞ്ചിൻ 115 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

1.0 ലിറ്റർ എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുള്ള 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ 150 bhp പവറിൽ 250 Nm ടോർക്കാണ് നൽകുക. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സിട്രൺ എയർക്രോസ്, ടാറ്റ കർവ്, ടാറ്റ സിയറ എന്നീ വമ്പൻമാരുമായിട്ടാണ് കുഷാഖ് ഏറ്റുമുട്ടുന്നത്.

More from DriveSpark

Article Published On: Wednesday, November 19, 2025, 6:00 [IST]
English summary
Skoda kushaq facelift model will offer panoramic sunroof details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X