മസാജിംഗിന് സ്പാ അന്വേഷിക്കേണ്ട, കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പിൻസീറ്റിൽ മസാജ് ഫംഗ്ഷനും കിട്ടും

ഇന്ത്യക്കായി പ്രത്യേകം ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം വലിയ വിജയമായതോടെ പണംവാരുന്ന തിരക്കിലാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. അവസാനം പുറത്തിറക്കിയ കൈലാക്കും ഒക്‌ടാവിയ RS പെർഫോമൻസ് സെഡാനുമെല്ലാം അതിവേഗം വിറ്റഴിയുമ്പോൾ കമ്പനിക്ക് അടങ്ങിയിരിക്കാനാവില്ലല്ലോ. പുതുവർഷത്തിൻ്റെ ആദ്യ മാസത്തിൽ തന്നെ പുത്തനൊരു മിഡ്-സൈസ് എസ്‌യുവിയെക്കൂടി വാഹന പ്രേമികൾക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനി. വലിയ സർപ്രൈസ് ഒന്നുമല്ലെങ്കിലും നിലവിലുള്ള കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ വരവ് ഇതിനോടകം വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്. വലിയ മത്സരം നടക്കുന്ന സെഗ്മെൻ്റിൽ പിടിച്ചുനിൽക്കാനാവശ്യമായ പരിഷ്ക്കാരങ്ങൾ കുഷാഖിലേക്ക് എത്തും.

ചില സെഗ്മെൻ്റ് ഫസ്റ്റ് ഫീച്ചറുകളും സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുമെന്നാണ് ഓട്ടോകാർ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അതിൽ കിടിലനൊരു സംഭവമുണ്ടെന്നതാണ് ശ്രദ്ധേയമായ വിഷയം. അതായത് പിൻസീറ്റിലെ യാത്രകൾ അടിപൊളിയാക്കുവാനായി മസാജ് ഫംഗ്ഷൻ ഉൾപ്പെടുത്താനാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. എന്തായാലും ചെറിയ വിലയിൽ ലഭ്യമാവുന്ന എസ്‌യുവികളിൽ ഈയൊരു ഫീച്ചർ വരുന്നതോടെ കഥ മാറും.

Skoda Kushaq Facelift To Feature Rear Seat Massage Function

മിക്കവാറും മുഖംമിനുക്കിയെത്തുന്ന കുഷാഖിൻ്റെ ടോപ്പ് വേരിയൻ്റിൽ മാത്രമാവും റിയർ സീറ്റ് മസാജ് ഫംഗ്ഷൻ വാഗ്‌ദാനം ചെയ്യുക. ഇതുകൂടാതെ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പനോരമിക് സൺറൂഫും ഉണ്ടാവുമെന്ന് സ്പൈ ചിത്രങ്ങൾ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനിനും പുതിയ ഗ്രാഫിക്‌സും 1.5 ടിഎസ്‌ഐ വേരിയൻ്റുകൾക്ക് റിയർ ഡിസ്‌ക് ബ്രേക്കുകളും ലഭിക്കും.

നിലവിലെ മോഡലിനെ അപേക്ഷിച്ച് എയർ കണ്ടീഷനിംഗ് സിസ്റ്റത്തിന് അപ്‌ഡേറ്റുകൾ ലഭിക്കുമെന്നാണ് വിവരം. ലെവൽ 2 ADAS സ്യൂട്ടും 360-ഡിഗ്രി ക്യാമറയും കുഷാഖിൽ ഉൾപ്പെടുത്താൻ സ്കോഡയ്ക്ക് പദ്ധതിയുണ്ട്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, റിയർ വെൻ്റുകളുള്ള ഓട്ടോ എസി, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ പോലുള്ള ഫീച്ചറുകളും നിലവിലേത് പോലെ ഉണ്ടാവും.

Skoda Kushaq Facelift To Feature Rear Seat Massage Function

സേഫ്റ്റിയിലും 5-സ്റ്റാർ സേഫ്റ്റി നേടിയിട്ടുള്ള സ്കോഡയുടെ മിഡ്-സൈസ് എസ്‌യുവി സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, TPMS, സെൻസറുകളുള്ള റിയർ പാർക്കിംഗ് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ തുടങ്ങിയ ഫീച്ചറുകളും വാഗ്‌ദാനം ചെയ്യും. കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ മൊത്തത്തിലുള്ള രൂപം അതേപടി നിലനിർത്തിയാവും മുഖംമിനുക്കൽ ലഭിക്കുകയെങ്കിലും പുത്തൻ ഫീൽ നൽകാണ് ശ്രമം.

അതായത് മുൻവശത്ത് ചെറുതായി പരിഷ്ക്കരിച്ച ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമ്മാനിക്കും. കൊഡിയാക്കിനെ പോലെ ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഒരു എൽഇഡി ഡിആർഎൽ എലമെൻ്റും ഗ്രില്ലിൽ ഉണ്ടാകാം. വശക്കാഴ്ച്ചയിലേക്ക് വന്നാൽ പഴയപടി തന്നെ നിലനിർത്താനാണ് സാധ്യതയെങ്കിലും പുതിയ അലോയ് വീൽ ഡിസൈൻ ഉപയോഗിച്ച് കൂടുതൽ മിടുക്കനാവാനുള്ള ശ്രമവും സ്കോഡയിൽ നിന്നുണ്ടാവും.

Skoda Kushaq Facelift To Feature Rear Seat Massage Function

അതേസമയം കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പിൻഭാഗത്ത് ചെറിയ ടെയിൽ ലാമ്പുകളായിരിക്കും ഇത്തവണ ഇടംപിടിക്കുക. ടെയിൽഗേറ്റിൽ കണക്റ്റഡ് എൽഇഡി സ്ട്രിപ്പും ലഭിക്കും. റിയർ ബമ്പറിലും ചെറിയ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നാണ് വിവരം. ഇന്ത്യക്കായി പ്രത്യേകം വികസിപ്പിച്ച MQB A0 IN പ്ലാറ്റ്ഫോമിലാണ് കുഷാഖ് പണികഴിപ്പിച്ചിരിക്കുന്നത്. ആയതിനാൽ വലിയ മെക്കാനിക്കൽ നവീകരണങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൽ നിലവിലുള്ള അതേ 1.0 ലിറ്റർ, 3-സിലിണ്ടർ ടിഎസ്ഐ പെട്രോൾ, 1.5 ലിറ്റർ 4-സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും ഇടംപിടിക്കുക. ഇതിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ചെറിയ ശേഷിയുള്ള എഞ്ചിൻ 115 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കും.

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുള്ള 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ 150 bhp പവറിൽ 250 Nm ടോർക്ക് വരെയും നൽകാൻ യോഗ്യമായിരിക്കും. പുതുതായി വന്ന ടാറ്റ സിയറ, ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സിട്രൺ എയർക്രോസ്, ടാറ്റ കർവ്, ടാറ്റ സിയറ എന്നീ മിടുക്കൻമാരെയാണ് കുഷാഖ് ഇത്തവണയും നേരിടേണ്ടി വരിക.

More from DriveSpark

Article Published On: Tuesday, December 9, 2025, 11:52 [IST]
English summary
Skoda kushaq facelift to feature rear seat massage function details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X