7.89 ലക്ഷത്തിന്റെ എസ്‌യുവി വാങ്ങാൻ തിരക്ക് കൂട്ടി ജനം, ബുക്ക് ചെയ്‌ത് കൈയിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5 മാസം

ഇന്ത്യയിലെ മിഡിൽ ക്ലാസുകാരന്റെ സ്വന്തം കാർ നിർമാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ (Skoda). ആളുകളുടെ പൾസറിഞ്ഞ് വാഹനം നിർമിക്കാനും പുറത്തിറക്കാനും യൂറോപ്യൻ കമ്പനിക്കാവുന്നുണ്ടെന്നത് ഏതൊരു വാഹന പ്രേമിയേയും സംബന്ധിച്ച് സന്തോഷകരമാണ്. ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി കുഷാഖും സ്ലാവിയയും പുറത്തിറങ്ങിയതോടെയാണ് സ്കോഡയുടെ നല്ലകാലം തുടങ്ങിയത്. പിന്നീട് മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ് തുടങ്ങിയ അതികായകൻമാരെ നേടിരാൻ കൈലാക് (Skoda kylaq) എന്ന കോംപാക്‌ട് എസ്‌യുവി കൂടി രംഗത്തെത്തിയതോടെ കാര്യങ്ങൾ അടിപൊളിയായി.

7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപയാണ് സ്കോഡയുടെ കൈലാക് എസ്‌യുവിക്കായി കമ്പനിയിട്ടിരിക്കുന്ന എക്സ്ഷോറൂം വില. 2025 ഏപ്രിൽ അവസാനം വരെ ഈ വിലയിൽ വാഹനം വാങ്ങാനാവുമെന്ന് സ്കോഡ അറിയിച്ചിട്ടുണ്ട്. അതിന് ശേഷം ആമുഖ വിലയിൽ മാറ്റമുണ്ടാവുമെന്ന് ബ്രാൻഡ് നേരത്തെ അറിയിച്ചിരുന്നു. മികച്ച പ്രതികരണം ലഭിച്ചതോടെയാണ് സ്കോഡ ഇന്ത്യ കോംപാക്‌ട് എസ്‌യുവിയുടെ പ്രാരംഭ വില കാലയളവ് ഈ മാസം അവസാനം വരെ നീട്ടിയത്.

Skoda Kylaq Base Variant Waiting Stretched Up To 5 Months

കഴിഞ്ഞ മാസം 5,000 യൂണിറ്റിലധികം വിൽപ്പന നേടിയതോടെ കൈലാക്കിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നതും. കൈലാക്കിന്റെ വരവോടെ സ്കോഡയ്ക്ക് ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന നേടാനുമായിട്ടുണ്ട്. 2025 മാർച്ചിൽ 7,422 കാറുകളാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ വിറ്റഴിച്ചത്. കുറഞ്ഞ വിലയുള്ള, യൂറോപ്യൻ നിർമാണ നിലവാരമുള്ള ഈ യൂറോപ്യൻ എസ്‌യുവി സ്വന്തമാക്കാൻ ആളുകളുടെ കൂട്ടയിടിയാണെന്ന് വേണമെങ്കിൽ പറയാം.

പക്ഷേ കൈലാക് ബുക്ക് ചെയ്‌താൽ ഡെലിവിറിയാവാൻ 5 മാസം വരെയാണ് കാത്തിരിക്കേണ്ടത്. ഏറ്റവും പുതിയ ബുക്കിംഗ് പിരീഡ് പുറത്തുവരുമ്പോൾ കൈലാക് സ്വന്തമാക്കാനായി 2 മുതൽ 5 മാസം വരെ കാത്തിരിപ്പ് കാലയളവാണ് വേണ്ടതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനേബ സ്ഥിരീകരിച്ചു. മാനുവൽ ഗിയർബോക്‌സിൽ മാത്രം ലഭ്യമാകുന്ന ബേസ് ക്ലാസിക് വേരിയന്റിനാണ് 5 മാസം വരെ വെയിറ്റിംഗ് പിരീഡുള്ളത്.

Skoda Kylaq Base Variant Waiting Stretched Up To 5 Months

നിർമാണത്തിന്റെ ഭൂരിഭാഗവും ടോപ്പ് എൻഡ് വകഭേദങ്ങൾക്കായി സ്കോഡ നീക്കിവച്ചിരിക്കുന്നതിനാൽ ഈയൊരു സമയം അതിശയിക്കാനില്ല. തൽഫലമായി മിഡ്-സ്പെക്ക് സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ് വകഭേദങ്ങൾക്ക് ഏകദേശം 3 മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ടോപ്പ് എൻഡ് വേരിയന്റായ പ്രസ്റ്റീജ് മോഡൽ നോക്കുന്നവർക്ക് 2 മാസത്തിൽ എസ്‌യുവി കൈയിൽ കിട്ടും.

2024 ഡിസംബറിൽ ബുക്കിംഗ് ആരംഭിച്ച സബ്-കോംപാക്റ്റ് എസ്‌യുവി 2025 ജനുവരി 27-നാണ് ആളുകളുടെ കൈയിലെത്തി തുടങ്ങിയത്. ഫെബ്രുവരിയിൽ 3,636 യൂണിറ്റ് വിൽപ്പന നേടിയപ്പോൾ രണ്ടാം മാസത്തിൽ 5,000 പേരുടെ കൈകളിലെത്താനും വാഹനത്തിനായി. കുഷാഖ്, സ്ലാവിയ എന്നിവയ്ക്ക് ശേഷം ഇന്ത്യ 2.0 പദ്ധതിയുടെ കീഴിൽ ചെക്ക് ബ്രാൻഡ് പുറത്തിറക്കുന്ന മൂന്നാമത്തെ മോഡലാണിത്.

Skoda Kylaq Base Variant Waiting Stretched Up To 5 Months

1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് സ്കോഡ കൈലാക്കിന്റെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന മോഡൽ 113 bhp പവറിൽ പരമാവധി 179 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മൈലേജിലും നിസാരക്കാരനല്ല കക്ഷിയെന്ന് തെളിയിച്ചിട്ടുണ്ട്. മാനുവലിൽ ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ ലിറ്ററിന് 19.05 കിലോമീറ്റർ മൈലേജുമാണ് കൈലാക് അവകാശപ്പെടുന്നത്.

വില കുറവാണെന്നും കരുതി നിർമാണ നിലവാരത്തിലും സേഫ്റ്റിയിലും വിട്ടുവീഴ്ച്ചകളൊന്നും വരുത്താതെയാണ് കൈലാക്കിനെ പണിതിറക്കിയിരിക്കുന്നത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ വാഹനത്തിൽ സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്.

Skoda Kylaq Base Variant Waiting Stretched Up To 5 Months

സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകൾ, ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നീ ഫീച്ചറുകളോടെയാണ് സ്കോഡ കൈലാക് വാങ്ങാനാവുക.

More from DriveSpark

Article Published On: Tuesday, April 22, 2025, 9:00 [IST]
English summary
Skoda kylaq base variant waiting stretched up to 5 months details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X