ബ്രെസ കരയും, ആദായ വിൽപ്പന ഒരു മാസം കൂടിയെന്ന് സ്കോഡ; ഏപ്രിൽ അവസാനം വരെ കുഞ്ഞൻ എസ്‌യുവിക്ക് വില കൂടില്ല!

ഉയർന്ന മെയിന്റനെൻസ് കോസ്റ്റിന്റെ പേരിൽ സ്കോഡയോട് ഇന്ത്യക്കാർക്ക് പണ്ടൊരു അകൽച്ചയുണ്ടായിരുന്നു. എന്നാൽ ആധുനിക വാഹനങ്ങളിലൂടെ അതെല്ലാം പരിഹരിച്ച് സാധാരണക്കാരിലേക്ക് കൂടുതൽ അടുക്കാൻ ഈ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്നതാണ് സത്യം. കുഷാഖ്, സ്ലാവിയ തുടങ്ങിയവർ തിരികൊളുത്തിയ ജനപ്രീതി വേറൊരു തലത്തിലെത്തിച്ചത് കൈലാക് എന്ന കുഞ്ഞൻ എസ്‌യുവിയാണെന്ന് നിസംശയം പറയാം. കുറഞ്ഞ വിലയും മലയാളി പേരിട്ടതുമെല്ലാം കേരളത്തിൽ പോലും കൈലാക്കിന് കൂടുതൽ ഫാൻസിനെ സമ്മാനിച്ചു. 2025 മാർച്ചിലെ വിൽപ്പന കണക്കുകൾ കൂടി പുറത്തുവരുമ്പോൾ സ്കോഡയുടെ സ്വീകാര്യത വ്യക്തമായി മനസിലാവുകയും ചെയ്യും.

പോയ മാസം 7,422 കാറുകളാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾക്ക് വിറ്റഴിക്കാനായിരിക്കുന്നത്. ഇന്ത്യൻ വിപണിയിലെത്തിയിട്ട് 25 വർഷവും ആഗോള വിപണിയിൽ 130 വർഷവും പൂർത്തിയാക്കുന്ന വേളയിൽ ഇത്തരമൊരു നേട്ടം കൈവരിക്കാനായതിൽ ബ്രാൻഡിന് സന്തോഷിക്കാം. ഒപ്പം കൈലാക്കിനായുള്ള ആമുഖ വില ഏപ്രിൽ അവസാനം വരെ നീട്ടുന്നതായും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Skoda Kylaq Introductory Prices Extended To End Of April 2025

ഈ മാസം വരെ ഇനി കൈലാക് പഴയ വിലയിൽ വാങ്ങാനാവും. അതായത് 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപയാണ് സ്കോഡയുടെ കോംപാക്‌ട് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പുതുതായി നടപ്പിക്കാൻ വരുന്ന വില വർധനവ് എത്രത്തോളമായിരിക്കുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കുഷാഖ്, സ്ലാവിയ എന്നിവയ്ക്ക് ശേഷം ഇന്ത്യ 2.0 പദ്ധതിയുടെ കീഴിൽ ചെക്ക് ബ്രാൻഡ് പുറത്തിറക്കുന്ന മൂന്നാമത്തെ മോഡലാണ് കൈലാക്.

ആരും പ്രതീക്ഷിക്കാത്ത വിലയിട്ടപ്പോൾ തന്നെ വാഹനം ഹിറ്റായെന്ന് വേണം പറയാൻ. മാരുതി സുസുക്കി ബ്രെസയും ടാറ്റ നെക്സോണും ഹ്യുണ്ടായി വെന്യുവും കിയ സോനെറ്റും മഹീന്ദ്ര XUV 3XO-യുമെല്ലാം അരങ്ങുവാഴുന്ന വിഭാഗത്തിലേക്ക് എത്തിയ കൈലാക് ഹിറ്റടിച്ച് മുന്നേറുകയാണ്. ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡൽ കൂടിയാണ് ഈ കൊച്ചുസുന്ദരൻ എന്നതും ശ്രദ്ധേയമാണ്.

Skoda Kylaq Introductory Prices Extended To End Of April 2025

വില കാരണം തന്നെ ശ്രദ്ധിക്കപ്പെട്ട വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ച് ആദ്യ 10 ദിവസത്തിനുള്ളിൽ വാങ്ങാനെത്തിയവരുടെ എണ്ണം 10,000 കഴിഞ്ഞിരുന്നു. പിന്നീട് ബുക്കിംഗ് രണ്ടാം മാസത്തിലേക്ക് കടന്നപ്പോഴും കൈലാക് ബുക്ക് ചെയ്‌തവരുടെ എണ്ണം 20,000 മുകളിൽ എത്തിയതായും കമ്പനി അറിയിച്ചിരുന്നു. 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ തന്നെയാണ് കൈലാക്കിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന ടിഎസ്ഐ എഞ്ചിന് 113 bhp കരുത്തിൽ പരമാവധി 179 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മൈലേജിലും നിസാരക്കാരനല്ല കക്ഷിയെന്ന് തെളിയിച്ചിട്ടുണ്ട്. മാനുവലിൽ ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ ലിറ്ററിന് 19.05 കിലോമീറ്റർ മൈലേജുമാണ് കൈലാക് വാഗ്‌ദാനം ചെയ്യുന്നത്.

Skoda Kylaq Introductory Prices Extended To End Of April 2025

ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ വരുന്ന സ്കോഡ കൈലാക്കിന് ബേബി കുഷാഖിന്റെ രൂപമാണുള്ളത്. ബ്രില്യൻ്റ് സിൽവർ, കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ്, ടൊർണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോൾഡ് എന്നീ വൈവിധ്യമാർന്ന നിറങ്ങളിലും സ്വന്തമാക്കാനാവും. രൂപത്തിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ പലർക്കും ബോധിച്ചില്ലെങ്കിലും പിന്നീട് ഒന്ന് ഇരുത്തി നോക്കിയാൽ ആളെ ഇഷ്‌ടമാവുമെന്നുറപ്പാണ്.

സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോക്‌സി പ്രൊഫൈൽ, ഷോർട്ട് ഓവർഹാങ്ങുകൾ, ബട്ടർഫ്ലൈ ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്കോഡയുടെ മോഡേൺ-സോളിഡ് ഡിസൈൻ ഭാഷ്യത്തിലാണ് കൈലാക് പണിതിറക്കിയിരിക്കുന്നത്. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും ബേസ് വേരിയന്റിൽ പോലും സ്റ്റാൻഡേർഡായിട്ടാണ് കൊടുത്തിരിക്കുന്നത്. മോഡേൻ ഫീച്ചറുകളാൽ സമ്പന്നമായ സ്കോഡ കൈലാക് സേഫ്റ്റിയിലും ഒന്നാന്തരമാണ്.

Skoda Kylaq Introductory Prices Extended To End Of April 2025

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിൽ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ എസ്‌യുവി 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കിയിരുന്നു.

More from DriveSpark

Article Published On: Tuesday, April 1, 2025, 16:32 [IST]
English summary
Skoda kylaq introductory prices extended to end of april 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X