സ്കോഡയെ ഒറ്റയ്ക്ക് തോളിലേറ്റി മലയാളി പേരിട്ട 7.89 ലക്ഷത്തിന്റെ എസ്‌യുവി, കച്ചോടം കൂടിയതിൽ ഹാപ്പിയായി കമ്പനിയും

ഒക്‌ടാവിയ, റാപ്പിഡ് തുടങ്ങിയ ഒരുകൂട്ടം സെഡാൻ മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസിൽ കയറിക്കൂടിയ വാഹന നിർമാതാക്കളാണ് സ്കോഡ. എന്നാൽ ഇപ്പോൾ എസ്‌യുവികളിലൂടെ അറിയപ്പെടുന്ന ബ്രാൻഡ് സാധാരണക്കാരിലേക്ക് കൂടുതൽ അടുത്തിട്ടുമുണ്ട്. പണ്ട് ഉയർന്ന മെയിന്റനെൻസ് ആണെന്ന് പറഞ്ഞ് മുഖംതിരിച്ചിരുന്ന പലരും ഇന്ന് സ്കോഡ ഫാൻസാണ്. സേഫ്റ്റിയിലായാലും ഫീച്ചറുകളിലായാലും ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കുന്നതും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ ഇമേജ് വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ കുഷാഖും സ്ലാവിയയുമാണ് ബ്രാൻഡിന് പുതുമുഖം സമ്മാനിച്ചത്. പക്ഷേ വിൽപ്പന പതിയെ കുറയാൻ തുടങ്ങിയതോടെ കുറഞ്ഞ വിലയുള്ള കോംപാക്‌ട് എസ്‌യുവിക്ക് സ്കോഡ രൂപംകൊടുക്കുകയുണ്ടായി.

മലയാളി പേരിട്ട കൈലാക് എന്ന മിടുക്കൻ എസ്‌യുവിയുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. മാരുതി സുസുക്കി ബ്രെസയും ടാറ്റ നെക്സോണും ഹ്യുണ്ടായി വെന്യുവും കിയ സോനെറ്റും മഹീന്ദ്ര XUV 3XO-യുമെല്ലാം അരങ്ങുവാഴുന്ന വിഭാഗത്തിലേക്ക് എത്തിയ കൈലാക് ഹിറ്റടിച്ച് മുന്നേറുകയാണ്. സ്കോഡയെ ഒറ്റയ്ക്ക് തോളിലേറ്റിയാണ് കുഞ്ഞൻ എസ്‌യുവിയുടെ കുതിപ്പ്. ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡൽ കൂടിയാണ് കൈലാക്കിപ്പോൾ.

Skoda Kylaq Posted 3 636 Units Sales In February 2025

സ്കോഡ കൈലാക് കമ്പനിയെ പുതിയ ഉയരങ്ങളിലെത്തിച്ചുവെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. 2024 ഡിസംബറിൽ ബുക്കിംഗ് ആരംഭിച്ച സബ്-കോംപാക്റ്റ് എസ്‌യുവി 2025 ജനുവരി 27-നാണ് ആളുകളുടെ കൈയിലെത്തി തുടങ്ങിയത്. ഫെബ്രുവരിയിൽ 3,636 യൂണിറ്റ് വിൽപ്പനയോടെയാണ് സ്കോഡയുടെ ടോപ്പ് സെല്ലിംഗ് കാറായി കൈലാക് മാറിയിരിക്കുന്നത്. ഇതോടെ 148 ശതമാനം വാർഷിക വളർച്ച കൈവരിക്കാനും വാഹനം കമ്പനിയെ സഹായിച്ചു.

Take a Poll

7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് സ്കോഡ കൈലാക്കിനെ വിപണിയിൽ അവതരിച്ചിരിക്കുന്നത്. വില കാരണം തന്നെ ശ്രദ്ധിക്കപ്പെട്ട വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ച് ആദ്യ 10 ദിവസത്തിനുള്ളിൽ വാങ്ങാനെത്തിയവരുടെ എണ്ണം 10,000 കഴിഞ്ഞിരുന്നു. പിന്നീട് ബുക്കിംഗ് രണ്ടാം മാസത്തിലേക്ക് കടന്നപ്പോഴും കൈലാക് ബുക്ക് ചെയ്‌തവരുടെ എണ്ണം 20,000 മുകളിൽ എത്തിയതായും കമ്പനി അറിയിച്ചിരുന്നു.

Skoda Kylaq Posted 3 636 Units Sales In February 2025

ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ വരുന്ന സ്കോഡ കൈലാക്കിന് ബേബി കുഷാഖിന്റെ രൂപമാണുള്ളത്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോക്‌സി പ്രൊഫൈൽ, ഷോർട്ട് ഓവർഹാങ്ങുകൾ, ബട്ടർഫ്ലൈ ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്കോഡയുടെ മോഡേൺ-സോളിഡ് ഡിസൈൻ ഭാഷ്യമാണ് ഇതിൽ ഉഫയോഗിച്ചിരിക്കുന്നതും. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും ബേസ് വേരിയന്റിൽ നിന്ന് തന്നെ ലഭിക്കുകയും ചെയ്യും.

ബ്രില്യൻ്റ് സിൽവർ, കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ്, ടൊർണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോൾഡ് എന്നീ വൈവിധ്യമാർന്ന നിറങ്ങളിലും സ്വന്തമാക്കാനാവും. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ ഇതുവരെ പുറത്തിറക്കിയിരിക്കുന്നതിൽ വെച്ച് ഏറ്റവും ചെറിയ എസ്‌യുവിയാണ് കൈലാക്. എന്നാൽ ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ അതിന്റെ പിശുക്കൊന്നും കാണാനാവില്ല കേട്ടോ.

Skoda Kylaq Posted 3 636 Units Sales In February 2025

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 10.1 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെൻ്റിലേഷനോട് കൂടിയ ഫ്രണ്ട് സീറ്റുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകൾ, ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നീ മോഡേൺ ഫീച്ചറുകളെല്ലാം സ്കോഡ കൈലാക്കിൽ കുത്തിനിറച്ചിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൈലാക്കിൽ സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ എസ്‌യുവി 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കൈലാക് സ്വന്തമാക്കിയിരുന്നു.

Skoda Kylaq Posted 3 636 Units Sales In February 2025

1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനിലാണ് വിപണിയിൽ എത്തുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന ടിഎസ്ഐ എഞ്ചിന് 113 bhp കരുത്തിൽ പരമാവധി 179 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മൈലേജിലും നിസാരക്കാരനല്ല കക്ഷിയെന്ന് തെളിയിച്ചിട്ടുണ്ട്. മാനുവലിൽ ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ ലിറ്ററിന് 19.05 കിലോമീറ്റർ മൈലേജുമാണ് കൈലാക് വാഗ്‌ദാനം ചെയ്യുന്നത്.

FAQs
സ്കോഡ കൈലാക്കിൽ 1.5 ലിറ്റർ TSI എഞ്ചിൻ ലഭ്യമാണോ

സ്കോഡ കൈലാക്കിൽ 1.0 ലിറ്റർ TSI എഞ്ചിൻ ഓപ്ഷൻ മാത്രമാണുള്ളത്.

സ്കോഡ കൈലാക്കിന്റെ സേഫ്റ്റി എങ്ങനെയുണ്ട്

ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയ വാഹനമാണ് കൈലാക്.

സ്കോഡ കൈലാക്കിന്റെ ടോപ്പ് സ്പീഡ്

188 കിലോമീറ്റർ വേഗമാണ് സ്കോഡ അവകാശപ്പെടുന്നത്.

DriveSpark Automotive

More from DriveSpark

Article Published On: Tuesday, March 18, 2025, 13:54 [IST]
English summary
Skoda kylaq posted 3636 units sales in february 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X