ജിഎസ്‌ടി കാരണം കുറഞ്ഞത് 1.19 ലക്ഷം വരെ, സ്കോഡയുടെ 7.54 ലക്ഷത്തിൻ്റെ എസ്‌യുവി വാങ്ങാൻ ആളുകൂടി

ഇന്ത്യക്കാരെ കൈയിലെടുക്കാനായി ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ പുറത്തിറക്കിയ കുഞ്ഞൻ എസ്‌യുവിയാണ് കൈലാക് (Skoda Kylaq SUV). മലയാളി പേരിട്ട ഈ മോഡലിന് രാജ്യത്തുനിന്നും വലിയ സ്വീകാര്യതയാണ് നേടിയെടുക്കാനായത്. അതും മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ മത്സരിക്കാനിറങ്ങിയിട്ടും ചൂടപ്പം പോലെയാണ് കൈലാക് വിറ്റഴിയുന്നത്. കുറഞ്ഞ വില, നല്ല പെർഫോമൻസ്, അന്യായ സേഫ്റ്റി അങ്ങനെയെല്ലാം കൂടി ഒന്നിച്ച് കിട്ടുമ്പോൾ വാഹനം വാങ്ങാനിരിക്കുന്നവർക്ക് എങ്ങനെ മുഖംതിരിക്കാനാവും.

ഇക്കഴിഞ്ഞ നവംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും സ്കോഡ കൈലാക് കുതിക്കുകയാണെന്ന് വ്യക്തമാണ്. കഴിഞ്ഞ 30 ദിവസത്തിൽ എസ്‌യുവിയുടെ 3,538 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. നമുക്ക് ഇതൊരു വലിയ സംഖ്യയായി തോന്നിയേക്കില്ലെങ്കിലും ചെറിയ നിർമാണ ശേഷിയുള്ള സ്കോഡയെ സംബന്ധിച്ച് കൈലാക് വലിയൊരു ലോട്ടറി തന്നെയാണ്. 2024 നവംബറിൽ അവതരിപ്പിച്ച കൈലാക്കിൻ്റെ ഡെലിവറി തുടങ്ങിയത് ഈ വർഷം ജനുവരി അവസാനത്തോടെയായിരുന്നു.

Skoda Kylaq Sales Report November 2025 Posted 3 538 Units

സ്കോഡയുടെ ഇന്ത്യയിലെ ഏറ്റവും വിജയകരമായ മോഡലായ കൈലാക്കിന് ജിഎസ്ടി കുറയ്ക്കൽ വലിയ നേട്ടം നൽകിയിരുന്നു. നികുതി ഘടന 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാനം ആയി മാറിയതോടെ കോംപാക്‌ട് എസ്‌യുവിക്ക് 70,000 രൂപ മുതൽ 1.19 ലക്ഷം രൂപ വരെ വിലക്കുറഞ്ഞിരുന്നു. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ വരുന്ന മോഡലിന് നിലവിൽ 7.54 ലക്ഷം മുതൽ 12.79 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

7.54 ലക്ഷത്തിന് സ്കോഡ മുതലാളിയാവാൻ ലഭിക്കുന്ന അവസരം പാഴാക്കാതെ ആളുകൾ ഷോറൂമിലേക്ക് എത്തുന്നത് കമ്പനിക്കും സന്തോഷം നൽകുന്ന കാര്യമാണ്. ബേബി കുഷാഖ് ഡിസൈനും ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ട്. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും ബേസ് വേരിയൻ്റിൽ പോലും സ്റ്റാൻഡേർഡായിട്ടാണ് കൊടുത്തിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോക്‌സി പ്രൊഫൈൽ, ഷോർട്ട് ഓവർഹാങ്ങുകൾ, ബട്ടർഫ്ലൈ ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്കോഡയുടെ മോഡേൺ-സോളിഡ് ഡിസൈൻ ഭാഷ്യത്തിലാണ് കൈലാക് പണിതിറക്കിയിരിക്കുന്നത്.

Skoda Kylaq Sales Report November 2025 Posted 3 538 Units

ബ്രില്യൻ്റ് സിൽവർ, കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ്, ടൊർണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോൾഡ് എന്നീ വൈവിധ്യമാർന്ന നിറങ്ങളിലും സ്വന്തമാക്കാനാവുമ്പോൾ ആളുകൾക്ക് ഒരു പ്രീമിയം എസ്‌യുവിയുടെ ഫീലും ലഭിക്കുന്നതാണ്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളുള്ള അകത്തളവും എല്ലാവർക്കും ഇഷ്ടപ്പെടും.

കൂടാതെ 6 തരത്തിൽ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകൾ, ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവ കൂടിയാവുമ്പോൾ കൈലാക് ആളൊരു മിടുക്കനാവുന്നുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കി കുഞ്ഞൻ എസ്‌യുവി സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, TPMS പോലുള്ള സേഫ്റ്റി ഫീച്ചറുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Skoda Kylaq Sales Report November 2025 Posted 3 538 Units

1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കൈലാക്കിന് തുടിപ്പേകാനായി കൊടുത്തിരിക്കുന്നത്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന കൈലാക്കിന് 115 bhp പവറിൽ പരമാവധി 178 Nm ടോർക്ക് വരെ നൽകാനാവും. മാനുവൽ മോഡലുകൾ ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ ലിറ്ററിന് 19.05 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് നൽകുന്നതെന്നും കമ്പനി പറയുന്നു.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ എസ്‌യുവിക്ക് വെറും 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം ടോപ്പ് സ്പീഡ് 188 കിലോമീറ്ററായി ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ നിജപ്പെടുത്തിയിട്ടുണ്ട്. മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ മിടുക്കൻമാരുമായാണ് കൈലാക് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, December 17, 2025, 6:00 [IST]
English summary
Skoda kylaq sales report november 2025 posted 3538 units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X