എല്ലാ ഫീച്ചറുകളുമുള്ള ഈ മോഡലിന്റെ വില 46,000 രൂപ വെട്ടിക്കുറച്ച് സ്കോഡ, മലയാളി പേരിട്ട എസ്‌യുവി പൊളിയല്ലേ

മാരുതി സുസുക്കി ബ്രെസയും ടാറ്റ നെക്സോണും ഹ്യുണ്ടായി വെന്യുവുമെല്ലാം അരങ്ങുവാഴുന്ന സെഗ്മെന്റിലേക്ക് സ്കോഡയൊരു പുത്തൻ മോഡൽ പുറത്തിറക്കുന്നുവെന്ന് കേട്ടപ്പോൾ തന്നെ വാഹന ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പുത്തൻ കാറിന് പേരിടാൻ സോഷ്യൽ മീഡിയയിൽ കമ്പനിയൊരു ക്യാമ്പയിനും ആരംഭിച്ചു. അങ്ങനെ മലയാളി കൊടുത്ത പേര് തെരഞ്ഞെടുത്ത് സ്കോഡ തങ്ങളുടെ പുതിയ സബ്-4 മീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് കൈലാക് എന്ന പേര് സമ്മാനിച്ചു. വിപണിയിലെത്തിയതും ആളുകൾ ഇരുകൈയും നീട്ടി പുതുമോഡലിനെ സ്വീകരിക്കുകയും ചെയ്‌തു. ഇതിന് പ്രധാന കാരണമായത് കൈലാക്കിന്റെ പ്രാരംഭ വില തന്നെയായിരുന്നു.

7.89 ലക്ഷത്തിന് എത്തിയ സ്കോഡയുടെ കുഞ്ഞൻ എസ്‌യുവി വലിയ ഹിറ്റടിച്ച് മുന്നേറുകയാണ്. എന്നാൽ ഏപ്രിൽ മുതൽ കൈലാക്കിന്റെ വില വർധിപ്പിച്ച് കമ്പനി ആരാധകർക്ക് ചെറിയ നിരാശ സമ്മാനിക്കുകയുണ്ടായി. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നീ വേരിയന്റ് നിരയിലെ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലുള്ള ഏഴ് വേരിയന്റുകളെയാണ് പുതിയ വില വർധവ് ബാധിച്ചിരിക്കുന്നത്.

Skoda Kylaq Signature Plus And Prestige Variants Become More Affordable

സ്കോഡ കൈലാക് ക്ലാസിക് ബേസ് വേരിയന്റിന് 36,000 രൂപയുടെ വില വർധനവാണുണ്ടായത്. അങ്ങനെ ബേസ് മോഡൽ വാങ്ങണമെങ്കിൽ ഇനി മുതൽ 8.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരിക. അതുപോലെ സിഗ്നേച്ചർ മാനുവൽ, സിഗ്നേച്ചർ ഓട്ടോമാറ്റിക് ട്രിമ്മുകൾക്ക് യഥാക്രമം 26,000 രൂപയും 36,000 രൂപയും വില വർധനവ് ഉണ്ടായിട്ടുണ്ട്. അങ്ങനെ കൂടുതൽ റിച്ചായെങ്കിലും സുപ്രധാനമായൊരു തീരുമാനം കമ്പനി കൈക്കൊള്ളുകയുണ്ടായി.

കൂടുതൽ ഫീച്ചറുകളുള്ള സ്കോഡ കൈലാക്കിന്റെ സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് വേരിയന്റുകളുടെ വില കമ്പനി വെട്ടിക്കുറയ്ക്കുകയുണ്ടായി. ആരും പ്രതീക്ഷിക്കാതിരുന്ന ഈയൊരു നടപടി ശരിക്കും എതിരാളികളെ പോലും വിറപ്പിക്കുന്നതാണ്. ടോപ്പ് എൻഡ് മോഡലുകളുടെ വില ഒറ്റയടിക്ക് 46,000 രൂപ വരെയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ കുറച്ചിരിക്കുന്നത്. ഇനി അതിന്റെ വിശദാംശങ്ങളിലേക്ക് വരാം.

Skoda Kylaq Signature Plus And Prestige Variants Become More Affordable

സ്കോഡ കൈലാക് സിഗ്നേച്ചർ പ്ലസിന്റെ വില ഇപ്പോൾ 11.25 ലക്ഷം രൂപയാണ്. മുമ്പത്തെ 11.40 ലക്ഷത്തിൽ നിന്നും 15,000 രൂപയാണ് മോഡലിന് കമ്പനി കുറച്ചിരിക്കുന്നത്. അതേസമയം മുമ്പ് 12.40 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്ന പ്രസ്റ്റീജ് പ്ലസ് ഓട്ടോമാറ്റിക്കിന് 5,000 രൂപ കുറച്ച് 12.35 ലക്ഷമാക്കിയിട്ടുണ്ട്. കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റായ പ്രസ്റ്റീജിനാണ് 46,000 രൂപയുടെ കുറവ് സംഭവിച്ചിരിക്കുന്നത്.

പ്രസ്റ്റീജ് മാനുവലിന് മുമ്പ് 13.35 ലക്ഷം രൂപയായിരുന്നു വിലയുണ്ടായിരുന്നതെങ്കിൽ പുതിയ വില പരിഷ്ക്കാരത്തിന്റെ ഫലമായി 46,000 രൂപ കുറഞ്ഞ് 12.89 ലക്ഷമായി എക്സ്ഷോറൂം വില. അതേസമയം പ്രസ്റ്റീജ് ഓട്ടോമാറ്റിക്കിന് ഇനി മുതൽ 13.99 ലക്ഷം മുടക്കിയാൽ മതിയാവും. മുമ്പത്തെ 14.40 ലക്ഷം രൂപയായിരുന്ന വിലയാണ് ഇപ്പോൾ 41,000 രൂപ വെട്ടിക്കുറച്ചിരിക്കുന്നത്. ലോവർ വേരിയന്റുകൾ ലഭിച്ച വിലവർധനവിനിടയിൽ ഈയൊരു കാര്യം അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.

Skoda Kylaq Signature Plus And Prestige Variants Become More Affordable

കൈലാക് വാങ്ങുന്ന ആദ്യത്തെ 33,333 ഉപഭോക്താക്കൾക്ക് സൗജന്യമായി 3 വർഷത്തെ സ്റ്റാൻഡേർഡ് മെയിന്റനൻസ് പാക്കേജും സ്കോഡ വാഗ്‌ദാനം ചെയ്‌തിരുന്നു. ഈ മാസം അവസാനത്തോടെ 33,000 യൂണിറ്റുകളുടെ ഡെലിവറികൾ പൂർത്തിയാക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്. അതിനാൽ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ കുഞ്ഞൻ എസ്‌യുവിക്ക് നിലവിൽ നാല് മാസം വരെ ബുക്കിംഗ് പിരീഡുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഡിമാൻഡ് വർധിക്കുന്നത് നിയന്ത്രിക്കാൻ സ്കോഡ തങ്ങളുടെ ചക്കൻ പ്ലാന്റിൽ ഉൽപാദനവും വർധിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ നിലവിലുണ്ടായിരുന്ന മിഡ്-സൈസ് മോഡലുകളായ കുഷാഖും സ്ലാവിയയും ഉപയോഗിക്കുന്ന അതേ MQB A0 IN പ്ലാറ്റ്‌ഫോമിന്റെ പിന്തുണയോടെയാണ് കൈലാക്കും നിർമിച്ചിരിക്കുന്നത്. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

Skoda Kylaq Signature Plus And Prestige Variants Become More Affordable

6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന സ്കോഡ കൈലാക്കിന് 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും. മാനുവൽ ട്രാൻസ്മിഷനിൽ പരമാവധി 188 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന മോഡലിനെ വെറും 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ ഓടിയെത്താനാവും.

അഡാറ് പെർഫോമൻസാണുള്ളതെങ്കിലും മൈലേജിന്റെ കാര്യത്തിൽ കുറവൊന്നും വരുത്തിയിട്ടില്ല കേട്ടോ. ഇന്ധനക്ഷമതയുടെ കാര്യത്തിലേക്ക് വന്നാൽ സ്കോഡ കൈലാക് മാനുവലിൽ ലിറ്ററിന് 19.68 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്. ബ്രില്യൻ്റ് സിൽവർ, കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ്, ടൊർണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോൾഡ് എന്നീ വൈവിധ്യമാർന്ന നിറങ്ങളിലും സ്വന്തമാക്കാനാവും.

ഡിസൈനിലേക്ക് നോക്കിയാൽ സ്കോഡ കൈലാക് കുഷാഖിന്റെ ചെറിയ പതിപ്പാണെന്ന രൂപമാണ് സ്വീകരിച്ചിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോക്‌സി പ്രൊഫൈൽ, ഷോർട്ട് ഓവർഹാങ്ങുകൾ, ബട്ടർഫ്ലൈ ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്കോഡയുടെ മോഡേൺ-സോളിഡ് ഡിസൈൻ ഭാഷ്യത്തിലാണ് കൈലാക് ഒരുക്കിയിരിക്കുന്നത്. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും ബേസ് വേരിയന്റിൽ പോലും സ്റ്റാൻഡേർഡായിട്ടാണ് വരുന്നതെന്നറിഞ്ഞാലും അമ്പരപ്പുണ്ടാക്കുന്ന സംഗതിയാണ്.

എക്സ്റ്റീരിയർ പോലെ തന്നെ സ്കോഡ കൈലാക്കിന്റെ ഇന്റീരിയറും ഫീച്ചറുകളാൽ സമ്പന്നമാണ്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകൾ, ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയ സംവിധാനങ്ങളെല്ലാം കമ്പനി കുത്തിനിറച്ചിട്ടുണ്ട്.

ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കി സുരക്ഷയിലും അടിപൊളിയാണെന്ന് സ്കോഡയുടെ കുഞ്ഞൻ എസ്‌യുവി തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത സ്കോഡ കൈലാക് അതിന്റെ സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) കാറായാണ് പേരെടുത്തിരിക്കുന്നത്.

ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന്റെ (BNCAP) സുരക്ഷാ പരിശോധനകളിൽ സ്കോഡ കൈലാക് മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗാണ് ഇടിച്ചെടുത്തത്. മുതിർന്നവരുടെ സേഫ്റ്റിയിൽ (AOP) 32 പോയിന്റിൽ 30.88 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് (COP) 49 പോയിന്റിൽ 45 പോയിന്റും കോംപാക്‌ട് എസ്‌യുവിക്ക് നേടാനായിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിൽ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ ബ്രെസക്കും നെക്സോണിനും പുറമെ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO തുടങ്ങിയ വമ്പൻമാരോടും കൈലാക് മത്സരിക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, May 8, 2025, 18:18 [IST]
English summary
Skoda kylaq signature plus and prestige variants become more affordable
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X