ജിഎസ്ടിക്ക് ഒരായിരം നന്ദി! ഒറ്റയടിക്ക് കുറഞ്ഞത് 1.19 ലക്ഷം, ഇനി 7.54 ലക്ഷമുണ്ടേൽ സ്കോഡയുടെ എസ്‌യുവി വാങ്ങാം

ജിഎസ്‌ടി (GST) കുറച്ചതോടെ വാഹനം വാങ്ങാൻ പ്ലാനിട്ടിരുന്നവരെല്ലാം വിലക്കുറവിനായി കാത്തിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം നികുതി വെട്ടിക്കുറച്ചതിന്റെ ആനുകൂല്യങ്ങളെല്ലാം ഉപഭോക്താക്കൾക്ക് കൈമാറുമ്പോൾ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയും വിലക്കുറവുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്കോഡ ഓട്ടോ ഇന്ത്യയുടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ കൈലാക്കിന്റെ പുതിയ വില അറിയാനായിരുന്നു ആളുകൾ കാത്തിരുന്നത്. ഇപ്പോഴിതാ മോഡലിന്റെ പുതിയ വില പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് സ്കോഡ മുതലാളി. ഇതോടെ ഉത്സവ സീസണിൽ എതിരാളികൾക്കൊപ്പം പണംവാരാൻ കൈലാക്കും (Skoda Kylaq) ഉണ്ടാവുമെന്ന് ഉറപ്പിക്കാം.

സ്ലാവിയ, കുഷാഖ്, കൊഡിയാക്ക് എന്നിവയ്ക്ക് സ്കോഡ ഇന്നലെ പരിമിതകാല ഉത്സവ ആനുകൂല്യങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, കൈലാക്കിന്റെ വില വെളിപ്പെടുത്തിയിരുന്നില്ല. ജിഎസ്ടി 2.0 നടപ്പിലാക്കിയതിന് ശേഷമുള്ള കൈലാക്കിന്റെ പൂർണമായ വേരിയന്റ് തിരിച്ചുള്ള വിലവിവര പട്ടിക ഒന്ന് നോക്കിയിട്ട് വന്നാലോ? വാങ്ങാൻ പ്ലാനുള്ളവർക്ക് ഇത് ഉപകാരപ്പെടുമെന്നതിൽ സംശയമൊന്നും വേണ്ട.

Skoda Kylaq SUV Price Dropped Up To Rs 1 19 Lakh After GST Reduction

സ്കോഡയുടെ ഇന്ത്യയിലെ ഏറ്റവും വിജയകരമായ മോഡലായ കൈലാക്കിന് ജിഎസ്ടി കുറയ്ക്കൽ വലിയ നേട്ടമാണ് നൽകുന്നത് കേട്ടോ. നികുതി ഘടന 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാനം ആയി മാറിയതോടെ കോംപാക്‌ട് എസ്‌യുവിയുടെ ഓപോ വേരിയന്റുകളുടെയും എക്സ്ഷോറൂം വില 70,000 രൂപ മുതൽ 1.19 ലക്ഷം രൂപ വരെ കുറഞ്ഞുവെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് അവകാശപ്പെടുന്നത്.

കൈലാക്കിന്റെ ബേസ് മോഡലായ ക്ലാസിക് മാനുവലിന് ഇപ്പോൾ 7.54 ലക്ഷം രൂപ മുടക്കിയാൽ വീട്ടിലെത്തിക്കാനാവും. മുമ്പത്തെ 8.25 ലക്ഷമായിരുന്ന വില 70,349 രൂപയോളമാണ് കുറഞ്ഞിരിക്കുന്നത് എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഇനി സിഗ്നേച്ചർ മാനുവലാണ് നോക്കുന്നതെങ്കിൽ 8.99 ലക്ഷം മുടക്കിയാൽ വാങ്ങാനാവും. സിഗ്നേച്ചർ ഓട്ടോമാറ്റിക് ആണെങ്കിൽ 9.99 ലക്ഷമാണ് പുതിയ എക്സ്ഷോറൂം വില വരുന്നത്.

Skoda Kylaq SUV Price Dropped Up To Rs 1 19 Lakh After GST Reduction

സ്കോഡ കൈലാക് സിഗ്നേച്ചർ പ്ലസ് മാനുവലിന് 10.33 ലക്ഷം, ഓട്ടോമാറ്റിക്കിന് 11.34 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്. എസ്‌യുവിയുടെ ടോപ്പ് എൻഡ് പ്രസ്റ്റീജ് മാനുവൽ നോക്കുന്നവർക്ക് ഇനി മുതൽ 11.83 ലക്ഷത്തിന് വണ്ടി കിട്ടും. ഇനി ഓട്ടോമാറ്റിക്കാണ് വേണ്ടതെങ്കിൽ 12.79 ലക്ഷമാണ് പുതുക്കിയ എക്സ്ഷോറൂം വില വരുന്നത്. അതായത് മൊത്തത്തിൽ നോക്കുമ്പോൾ 70,349 രൂപ മുതൽ 1.19 ലക്ഷം വരെ വില കുറഞ്ഞിട്ടുണ്ടെന്ന് ചുരുക്കം. വിശദമായ വിവരം താഴെ പട്ടികയിൽ വിശദീകരിച്ചിട്ടുണ്ടേ.

മോഡൽ പുതിയ വില കുറഞ്ഞ വില
ക്ലാസിക് മാനുവൽ 7.54 ലക്ഷം 70,349 രൂപ
സിഗ്നേച്ചർ മാനുവൽ 8.99 ലക്ഷം 85,100 രൂപ
സിഗ്നേച്ചർ ഓട്ടോമാറ്റിക് 9.99 ലക്ഷം 95,100 രൂപ
സിഗ്നേച്ചർ പ്ലസ് മാനുവൽ 10.33 ലക്ഷം 96,357 രൂപ
സിഗ്നേച്ചർ പ്ലസ് ഓട്ടോമാറ്റിക് 11.34 ലക്ഷം 1.05 ലക്ഷം
പ്രസ്റ്റീജ് മാനുവൽ 11.83 ലക്ഷം 1.10 ലക്ഷം
പ്രസ്റ്റീജ് ഓട്ടോമാറ്റിക് 12.79 ലക്ഷം 1.19 ലക്ഷം

വില കുറഞ്ഞുവെങ്കിലും സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സ്കോഡയുടെ മിഡ്-സൈസ് മോഡലുകളായ കുഷാഖും സ്ലാവിയയും പണിതിറക്കിയിരിക്കുന്ന അതേ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കൈലാക്കും നിർമിച്ചിരിക്കുന്നത്. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കൈലാക്കിന്റേയും ഹൃദയം.

6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന കൈലാക്കിന് 115 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് ഉത്പാദിപ്പിക്കാനാവും. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ സ്കോഡ കൈലാക് മാനുവലിന് ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ ലിറ്ററിന് 19.05 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് സ്കോഡ പറയുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ എസ്‌യുവിക്ക് വെറും 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും.

അതേസമയം ടോപ്പ് സ്പീഡ് 188 കിലോമീറ്ററാണ് കേട്ടോ. ഫീച്ചറുകളിലേക്ക് വന്നാൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകൾ, ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവയെല്ലാം എസ്‌യുവിയിൽ കിട്ടും.

ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കി സുരക്ഷയിലും അടിപൊളിയാണെന്ന് സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയായ കൈലാക് തെളിയിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്. വില കുറഞ്ഞതോടെ കൈലാക് സ്വന്തമാക്കാൻ ആളുകൾ ഇനി ഷോറൂമിലേക്ക് ഒഴുകിയെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, September 8, 2025, 12:55 [IST]
English summary
Skoda kylaq suv price dropped up to rs 1 19 lakh after gst reduction details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X