പഴയ കാറിന് നല്ല വില കിട്ടും, പകരം പോർച്ചിൽ പുത്തൻ സ്കോഡ വാങ്ങിയിടാം! കിടിലൻ എക്സ്ചേഞ്ച് ഓഫറുമായി കമ്പനി

ഇന്ത്യൻ വിപണിയിൽ സ്കോഡയ്ക്കുള്ള ആരാധകരുള്ള എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. മികച്ച മോഡലുകൾ അവതരിപ്പിച്ച് ആളുകളുടെ കണ്ണിലുണ്ണിയായി മാറിയിരിക്കുന്ന ബ്രാൻഡ് കൈലാക്, കുഷാഖ്, സ്ലാവിയ, കൊഡിയാക് എന്നീ 4 കാറുകൾ മാത്രമാണ് ഇപ്പോൾ വിപണനം ചെയ്യുന്നത്. ഇതിൽ ഏറ്റവും ഒടുവിൽ കൊണ്ടുവന്ന ചെറിയ എസ്‌യുവിയായ കൈലാക് ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. 10 ലക്ഷത്തിൽ താഴെ വിലയിൽ സ്കോഡ വാങ്ങാൻ കിട്ടുമ്പോൾ എങ്ങനെ ആളുകൾ മുഖംതിരിക്കും? ഇപ്പോഴിതാ എങ്ങനെയും ഒരു സ്കോഡ വാങ്ങണമെന്ന മോഹവുമായി നടക്കുന്നവർക്കെല്ലാം സന്തോഷം നൽകുന്ന വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

എന്താണന്നല്ലേ, നിങ്ങളുടെ പഴയ കാർ കൊടുത്ത് പുത്തൻ സ്കോഡ എളുപ്പത്തിൽ വാങ്ങിക്കാനുള്ള അവസരമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആകർഷകമായ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, ഫ്രീ വെഹിക്കിൾ ഇവാലുവേഷൻ, സ്പോട്ട് ബുക്കിംഗ് ഓഫറുകൾ എന്നിവ ഉപയോഗിച്ചാണ് ഉപഭോക്താക്കൾക്ക് സ്കോഡയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നത്. ഇതിനെ നേഷൻ വൈഡ് എക്സ്ചേഞ്ച് കാർണിവൽ എന്നാണ് ബ്രാൻഡ് പേരിട്ടിരിക്കുന്നത്.

Skoda Nationwide Exchange Carnival Offers Announced

ബ്രാൻഡിന്റെ കസ്റ്റമർ-ഫസ്റ്റ് സമീപനത്തിന്റെ ഭാഗമായ ഈ സംരംഭം ഓഗസ്റ്റ് 23-24 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് ആരംഭിച്ച് മുംബൈ, ന്യൂഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിൽ മെഗാ എക്സ്ചേഞ്ച് ഇവന്റുകൾ സംഘടിപ്പിക്കും. കേരളത്തിലേക്ക് എത്തുന്ന തീയതി ഏതാണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഈ മാസത്തോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഓഫർ ഓണത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലേക്കും എത്തുമെന്നാണ് അനുമാനം.

മുൻകാലങ്ങളിൽ സ്കോഡ വാങ്ങുന്നവരുടെ ഏറ്റവും വലിയ തലവേദനയായിരുന്നു ഉയർന്ന മെയിന്റനെൻസ് കോസ്റ്റ്. എന്നാൽ ഇന്ത്യയിൽ MQB A0 IN അധിഷ്ഠിത കാറുകൾ അവതരിപ്പിച്ചതിനുശേഷം ഇക്കാര്യത്തിന് ബ്രാൻഡ് അറുതിവരുത്തിയിരുന്നു. വളരെയധികം പ്രാദേശികവൽക്കരിച്ച ഈ പ്ലാറ്റ്‌ഫോം ആകർഷകമായ പ്രാരംഭ ചെലവുകൾ ഉറപ്പാക്കിയിട്ടുണ്ട്. ഒപ്പം കുറഞ്ഞ മെയിന്റനെൻസും സ്പെയർ പാർട്‌സ് വിലയും കൂടിയായപ്പോൾ സംഗതി അടിപൊളിയായി.

Skoda Nationwide Exchange Carnival Offers Announced

സ്കോഡ നിലവിൽ ഇന്ത്യയിലെ 176 നഗരങ്ങളിലായി 305 ഉപഭോക്തൃ ടച്ച് പോയിന്റുകളിലൂടെയാണ് ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. കൈലാക്, സ്ലാവിയ, കുഷാഖ്, കൊഡിയാക് എന്നിവ ഉൾപ്പെടുന്ന നിര ധൈര്യമായി വാങ്ങാൻ ഇതിലും നല്ല കാരണം വേറെ വേണ്ടല്ലോ. ഇന്ത്യയിൽ വളർച്ചാ വേഗത തുടരുന്നതിനനുസരിച്ച് പ്രവേശനക്ഷമതയും ഉപഭോക്തൃ ബന്ധവും ശക്തിപ്പെടുത്തുക എന്നതാണ് എക്സ്ചേഞ്ച് കാർണിവൽ പോലുള്ള സംരംഭങ്ങൾ ലക്ഷ്യമിടുന്നതെന്ന് ബ്രാൻഡ് പറയുന്നു.

അതുപോലെ ആളുകളെ കൈയിലെടുക്കാൻ സ്കോഡ നിരന്തരം പരിശ്രമിക്കുന്നുമുണ്ട്. ഇന്ത്യൻ വിപണിയിൽ 25 വർഷവും ആഗോളതലത്തിൽ 130 വർഷവും പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി കമ്പനി അടുത്തിടെ കൈലാക്, കുഷാഖ്, സ്ലാവിയ മോഡലുകളുടെ ആനിവേഴ്‌സറി എഡിഷനുകളും രാജ്യത്തിന് സമ്മാനിച്ചിരുന്നു. ഇവയെ കൂടുതൽ എക്സ്ക്ലൂസീവ് ആക്കുന്നതിനായി ഓരോ മോഡലുകളുടേയും 500 യൂണിറ്റുകൾ മാത്രമേ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് നിർമിക്കൂവെന്നാണ് അറിയിച്ചിരിക്കുന്നത്.

Skoda Nationwide Exchange Carnival Offers Announced

സ്റ്റാൻഡേർഡ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി പരിഷ്ക്കാരങ്ങളാണ് മൂന്ന് കാറുകൾക്കും കൊടുത്തിരിക്കുന്നത്. 360-ഡിഗ്രി ക്യാമറ സിസ്റ്റം, പാഡിൽ ലാമ്പുകൾ, അണ്ടർബോഡി ലൈറ്റിംഗ്, പ്രത്യേക ബോഡി ഗാർണിഷുകൾ തുടങ്ങിയ പ്രീമിയം ടച്ചുകൾ ഉൾക്കൊള്ളുന്ന സൗജന്യ ആക്‌സസറീസ് കിറ്റും ആനിവേഴ്‌സറി എഡിഷനുകൾക്കൊപ്പം ബ്രാൻഡ് ഒരുക്കിയിരുന്നു.

കുഷാഖ് ആനിവേഴ്‌സറി എഡിഷന്റെ 1.0 ലിറ്റർ ടിഎസ് പെട്രോൾ മാനുവലിന് 16.39 ലക്ഷവും ഓട്ടോമാറ്റിക് വേരിയന്റിന് 17.49 ലക്ഷവുമാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം സ്പെഷ്യൽ എഡിഷന്റെ 1.5 ലിറ്റർ മോഡൽ ഓട്ടോമാറ്റിക്കിൽ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് 19.09 ലക്ഷമാണ് ചെലവാക്കേണ്ടി വരിക. ഇനി കൈലാക്കിന്റെ കാര്യത്തിലേക്ക് വന്നാൽ വില കുറച്ച് കുറയുമേ.

സിഗ്നേച്ചർ പ്ലസ് അല്ലെങ്കിൽ പ്രസ്റ്റീജ് മാനുവൽ ഓപ്ഷനുകളിൽ വരുന്ന സ്കോഡ കൈലാക് എസ്‌യുവിക്ക് യഥാക്രമം 11.25 ലക്ഷവും 12.89 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി സ്കോഡ നിശ്ചയിച്ചിരിക്കുന്നത്. സ്ലാവിയ ലിമിറ്റഡ് എഡിഷന്‍ 1.0 ലിറ്റര്‍ പെട്രോള്‍ മാനുവല്‍ വേരിയന്റിന് 15.63 ലക്ഷം രൂപയാണ് വില. അതേസമയം ഓട്ടോമാറ്റിക് പതിപ്പിന് 16.73 ലക്ഷം രൂപയാണ് വില വരിക. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഡിഎസ്ജി ഗിയര്‍ബോക്‌സുമുള്ള സ്ലാവിയ ലിമിറ്റഡ് എഡിഷന്‍ 18.33 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക.

More from DriveSpark

Article Published On: Thursday, August 28, 2025, 11:50 [IST]
English summary
Skoda nationwide exchange carnival offers announced details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X