റോഡിൽ കണ്ടാൽ മുട്ടാൻ നിൽക്കണ്ട, കാല്കൊടുത്താൽ റോക്കറ്റാവുന്ന കാറിൻ്റെ ഡെലിവറി തുടങ്ങി

ഇന്ത്യയിൽ കാലുകുത്തിയതിന് ശേഷമുള്ള ഏറ്റവും നല്ല സമയത്തിലൂടെ കടന്ന് പോവുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ (Skoda) ഇപ്പോൾ. കുഷാഖും സ്ലാവിയയും തരക്കേടില്ലാതെ വിറ്റഴിയുമ്പോൾ ഓരോ മാസവും കൂടുതൽ കച്ചോടം പിടിച്ച് കൈലാക്ക് കമ്പനിയെ പുതിയ തലങ്ങളിലേക്ക് എത്തിക്കുകയാണ്. കൂട്ടത്തിൽ പുതുതായി എത്തിയ ഒക്‌ടാവിയ RS പെർഫോമൻസ് കാറിൻ്റെ (Octavia RS Performance Sedan) ഡെലിവറിയും ആരംഭിച്ച് സ്കോഡ മിന്നിക്കുകയാണ്. ബുക്കിംഗ് ആരംഭിച്ച് ആദ്യ ദിവസം തന്നെ പൂർണമായും വിറ്റ് തീർന്ന സെഡാൻ ആദ്യ ഉടമയുടെ ഗരാജിലെത്തിയിരിക്കുകയാണ്.

49.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നതെങ്കിലും റോഡ് ടാക്‌സും ഇൻഷുറൻസും എല്ലാമായി കാറിന് 63.93 ലക്ഷം രൂപയോളം കേരളത്തിൽ ഓൺ-റോഡ് വില വരും. സ്കോഡ ഒക്‌ടാവിയ RS സെഡാനായുള്ള ഡെലിവറികൾ ആരംഭിച്ച വിവരം കാർവാലെയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് മോഡലിന് ഇത്രയും ഉയർന്ന വില നൽകേണ്ടതായി വരുന്നത്.

Skoda Octavia RS Performance Sedan Deliveries Started In India

എങ്കിലും വില കാര്യമാക്കാതെ വാങ്ങാനായി ഇന്ത്യക്കാർ ഇടിച്ചുകയറിയതോടെയാണ് ഒക്‌ടാവിയയുടെ ആദ്യ 100 എണ്ണവും മണിക്കൂറുകൾക്കകം വിറ്റഴിഞ്ഞിരിക്കുന്നത്. അടുത്ത ബാച്ചിൽ വരുന്ന 100 എണ്ണവും ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. ഗോൾഫ് GTI യിലും ഉപയോഗിക്കുന്ന ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പ്രശസ്തമായ 'EA888' 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ കടമെടുത്ത് കൊണ്ടാണ് പെർഫോമൻസ് സെഡാൻ ഇന്ത്യയിലേക്ക് എത്തുന്നത്.

261 bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ 7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പുതിയ സ്കോഡ ഒക്ടാവിയ RS 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം മണിക്കൂറിൽ 250 കിലോമീറ്ററാണ് സെഡാന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗം. അതായത് നമ്മുടെ നിരത്തുകളിൽ കുതിച്ച് പായാനുള്ള എല്ലാത്തരം സംഗതികളും കാറിൽ ഒരുക്കിവെച്ചിട്ടുണ്ടെന്ന് സാരം.

Skoda Octavia RS Performance Sedan Deliveries Started In India

സ്റ്റാൻഡേർഡായി സ്പോർട്സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിലെത്തിയിരിക്കുന്ന ഒക്ടാവിയ RS പതിപ്പിന് ഡൈനാമിക് ഷാസിസ് കൺട്രോൾ (DCC) ഇല്ലെന്നാണ് വിവരം. ഹാൻഡ്‌ലിംഗ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി കാറിന്റെ സസ്‌പെൻഷൻ ഡാംപിംഗ്, സ്റ്റിയറിംഗ് സിസ്റ്റം, ട്രാൻസ്മിഷൻ എന്നിവ ഈ ഫംഗ്ഷൻ നിരന്തരം മാറ്റങ്ങൾ വരുത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്രണ്ട് ആക്സിലിലെ ഇലക്ട്രോണിക് കൺട്രോൾഡ് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ വരെ സ്കോഡ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇത് ഹൈ-സ്പീഡിൽ പോലും ഒപ്റ്റിമൽ ഗ്രിപ്പ് ഉറപ്പാക്കുകയും നല്ല ട്രാക്ഷൻ നിലനിർത്താനും സഹായിക്കും. സ്റ്റാർട്ട് ബട്ടൺ ദീർഘനേരം അമർത്തിയാൽ ഒരു "ഇമോഷൻ സ്റ്റാർട്ട്" ഫീച്ചറും ഒക്ടാവിയയുടെ പെർഫോമൻസ് പതിപ്പിൽ സജീവമാകും. എഞ്ചിൻ നേരിട്ട് 2,100 ആർഎമ്മിലേക്ക് പവർ വർധിപ്പിക്കുന്ന സംവിധാനമാണിത്. സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകുന്ന കാർ കൂടിയാണിത്. ഡിസൈനിലേക്ക് നോക്കിയാലും ആർക്കും ഇഷ്‌ടപ്പെടുന്ന രീതിയിലാണ് വാഹനം പണിതീർത്തിരിക്കുന്നത്.

Skoda Octavia RS Performance Sedan Deliveries Started In India

സ്കോഡ കാറുകളിൽ കണ്ടുവരുന്ന പരിചിതമായ ബട്ടർഫ്ലൈ ഫ്രണ്ട് ഗ്രിൽ, സ്‌പോർട്ടി ബമ്പറുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റുകൾ, പിന്നിൽ ഒരു ലിപ് സ്‌പോയിലർ, 18 ഇഞ്ച് ഡ്യുവൽ-ടോൺ മെഷീൻ-കട്ട് അലോയ് വീലുകൾ എന്നിവയെല്ലാം സ്കോഡ ഒക്‌ടാവിയ RS പെർഫോമൻസ് സെഡാന് വല്ലാത്തൊരു ചേലാണ് സമ്മാനിക്കുന്നത്. അലോയ് വീലിൻ്റെ വലിപ്പം കൂടുതൽ വേണമെന്നുള്ളവർക്ക് 19 ഇഞ്ച് വീലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും ബ്രാൻഡ് നൽകുന്നുണ്ട്.

എക്സ്റ്റീരിയറിൽ കാണുന്ന ക്വാളിറ്റി ഇൻ്റീരിയറിലും സ്കോഡ ഒക്‌ടാവിയയ്ക്കുണ്ട്. 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25-ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 45W ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, മസാജ്, ഹീറ്റിംഗ്, കൂളിംഗ്, മെമ്മറി ഫംഗ്ഷനുകൾ, ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ പോലുള്ള ഫീച്ചറുകളെല്ലാം കാറിൽ കുത്തിനിറച്ചിട്ടുണ്ട്.

കഴിഞ്ഞില്ല, ഇതുകൂടാതെ ഫ്രണ്ട് സ്‌പോർട് സീറ്റുകൾ, ലെയ്ൻ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, 360-ഡിഗ്രി ക്യാമറ, റെഡ് ഹൈലൈറ്റുകളുള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ തീം, പാഡിൽ ഷിഫ്റ്ററുകളുള്ള ത്രീ-സ്പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ, വെർച്വൽ പെഡലുള്ള ഇലക്ട്രിക് ടെയിൽഗേറ്റ്, ഓട്ടോ-ഡിമ്മിംഗ് IRVM എന്നീ സവിശേഷതകളും സ്കോഡ ഒക്ടാവിയ RS സെഡാൻ്റെ അകത്തളത്തിലെ പ്രത്യേകതകളാണ്.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് നോക്കിയാൽ യൂറോപ്യൻ നിർമാണ നിലവാരത്തിനൊപ്പം അനേകം സുരക്ഷാ സംവിധാനങ്ങളും ഒക്‌ടാവിയയുടെ പെർഫോമൻസ് മോഡലിൽ ഒരുക്കിയിട്ടുണ്ട്. 10 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, MSR, ASR, EDL, HBA, DSR, RBS, ESBS, MCB, TPMS എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, November 24, 2025, 10:33 [IST]
English summary
Skoda octavia rs performance sedan deliveries started in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X