നാട് ഭരിക്കാൻ സ്കോഡയുടെ പുത്തൻ കാർ വരുന്നു, മൈലേജ് നോക്കി വാങ്ങുന്നവർക്ക് പറ്റിയ വണ്ടിയേ അല്ല

ഇന്ത്യയിൽ പിടിമുറുക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. പുതുതായി വിപണിയിലെത്തിച്ച വണ്ടികളെല്ലാം ക്ലച്ചുപിടിച്ചതോടെ കൂടുതൽ കാറുകൾ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡിപ്പോൾ. പെർഫോമൻസ് കാർ പ്രേമികളെ ആനന്ദത്തിലാഴ്ത്തുന്ന മറ്റൊരു കാര്യവും സ്ഥിരീകരിച്ചിരിക്കുകയാണ് സ്കോഡ ഇപ്പോൾ. ഒക്‌ടാവിയ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നുവെന്നതാണ് ആ വാർത്ത. അതും സ്പോർട്ടിയറായ RS വേരിയന്റിലാവും ഒക്‌ടിവിയ തിരിച്ചുവരവ് നടത്തുക. ഈ വർഷം തന്നെ മോഡലിനെ രാജ്യത്ത് എത്തിക്കുമെന്നാണ് സ്കോഡയുടെ ഉറപ്പ്. ഒരു പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും, ഉത്സവ സീസണോടെ പുതിയ ഒക്ടാവിയ RS ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

വാഹനത്തിന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് വണ്ടിഭ്രാന്തൻമാർക്കെല്ലാം ഊഹിക്കാവുന്നൊരു കാര്യമായിരിക്കും കാറിന്റെ വില. സ്കോഡയുടെ പെർഫോമൻസ് സെഡാൻ അങ്ങനെ ചുളുവിലയ്ക്കൊന്നും വാങ്ങിയേക്കാമെന്ന് വിചാരിക്കരുതേ. 2025 ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രത്യക്ഷപ്പെട്ട ഒക്ടാവിയ RS പൂർണമായും വിദേശത്ത് നിർമിച്ച CBU ഇറക്കുമതിയായിട്ടാവും വിൽപ്പനയ്‌ക്കെത്തുക.

Skoda Octavia RS Performance Sedan To Launch In India This Year

ഒക്ടാവിയയ്ക്ക് ഇതിനകം തന്നെ രാജ്യത്ത് വലിയ ആരാധകരുള്ളതിനാൽ ആശങ്കകളൊന്നുമില്ലാതെ സ്കോഡയ്‌ക്ക് പെർഫോമൻസ് സെഡാനെ വീണ്ടും അവതരിപ്പിക്കാനാവും. ഉയർന്ന വില ഉണ്ടായിരുന്നിട്ടും മുമ്പ് ഒക്ടാവിയ RS 245 മോഡലിന്റെ 200 യൂണിറ്റുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് പെട്ടെന്ന് തന്നെ വിറ്റുപോയിരുന്നു. സമാനമായ പ്രതികരണം ഇത്തവണയും പ്രതീക്ഷിക്കാം.

CBU ആയതിനാൽ തന്നെ 50 ലക്ഷത്തിന് മുകളിലാണ് കാറിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. അടുത്തിടെ പുറത്തിറക്കിയ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയിൽ കാണുന്ന അതേ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാണ് സെഡാനിലും പ്രവർത്തിക്കുന്നത്. 265 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ ഫ്രണ്ട് വീൽ ഡ്രൈവും 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാവും ജോടിയാക്കുക.

Skoda Octavia RS Performance Sedan To Launch In India This Year

പെർഫോമൻസിന്റെ കാര്യത്തിലേക്ക് നോക്കിയാൽ സെഡാന് 6.3 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.അതേസമയം കാറിന്റെ പരമാവധി വേഗം 250 കിലോമീറ്റർ ആയിരിക്കുമെന്നും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പറയുന്നു. സ്റ്റാൻഡേർഡായി തന്നെ ട്വിൻ സ്‌പോർട്‌സ് എക്‌സ്‌ഹോസ്റ്റ് വെന്റുകൾ വരുന്നതിനാൽ അതിമനോഹരമായ ശബ്‌ദത്തിന്റെ ഉടമ കൂടിയായിരിക്കും ഒക്ടാവിയ RS.

മുൻ പതിപ്പുകളെപ്പോലെ തന്നെ സ്റ്റാൻഡേർഡ് ഒക്ടാവിയയുടെ ഒരു സ്‌പോർട്ടിയർ പതിപ്പാണിത്. അന്യായ ലുക്ക് സമ്മാനിക്കുന്ന എക്സ്റ്റീരിയറും പ്രായോഗികവും പ്രീമിയവുമായ ഇന്റീരിയറും മോഡലിനെ കൂടുതൽ കളറാക്കും. ഒക്ടാവിയ RS സെഡാന്റെ എക്സ്റ്റീരിയർ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് സമാനമായിരിക്കുമെങ്കിലും സ്പോർട്ടിയറാക്കുന്ന അല്ലചില്ലറ നവീകരണങ്ങൾ പെർഫോമൻസ് സെഡാനിലുണ്ടാവും.

Skoda Octavia RS Performance Sedan To Launch In India This Year

കറുത്ത നിറത്തിലുള്ള ഫ്രണ്ട് ഗ്രിൽ, സ്‌പോർട്ടി ബമ്പറുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റുകൾ, പിന്നിൽ ഒരു ലിപ് സ്‌പോയിലർ എന്നിവയെല്ലാം ഒരുക്കിയാണ് സ്പോർട്ടി മോഡലിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതുകൂടാതെ 18 ഇഞ്ച് ഡ്യുവൽ-ടോൺ മെഷീൻ-കട്ട് അലോയ് വീലുകളോടെയാണ് കാർ നിരത്തിലേക്ക് എത്തുക. അതോടൊപ്പം തന്നെ വീലിന്റെ വലിപ്പം കൂടുതൽ വേണമെന്നുള്ളവർക്ക് 19 ഇഞ്ച് വീലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും കമ്പനി നൽകിയേക്കും.

സ്‌പോർട്ടി ബക്കറ്റ് സീറ്റുകൾ, 3-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഒരു വലിയ സെൻട്രൽ ടച്ച്‌സ്‌ക്രീൻ, കാർബൺ ഫൈബർ, ഡാഷ്‌ബോർഡിൽ അൽകന്റാര ട്രിം എന്നിവയാണ് അകത്തളത്തിന് ആഡംബരമേകാൻ പോവുന്ന കാര്യങ്ങൾ. വില 50 ലക്ഷത്തോളം ആയേക്കുമെങ്കിലും ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞതുപോലെ ഒക്‌ടാവിയ RS പതിപ്പും വാങ്ങാൻ ആളുകൾ എത്തിയേക്കുമെന്നാണ് അനുമാനം.

More from DriveSpark

Article Published On: Sunday, June 15, 2025, 14:00 [IST]
English summary
Skoda octavia rs performance sedan to launch in india this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X