ഇന്ത്യക്കാർക്ക് കുശുമ്പടിക്കാൻ വേറെ കാര്യം വേണോ, ഫ്രോങ്ക്‌സിന്റെ സേഫ്റ്റി കൂട്ടുന്ന ഫീച്ചറുമായി സുസുക്കി

മാരുതി സുസുക്കിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറുകളിൽ ഒന്നാണ് ഫ്രോങ്ക്‌സ് (Maruti Suzuki Fronx SUV). എർട്ടിഗ, വാഗൺആർ, സ്വിഫ്റ്റ് തുടങ്ങിയ കാറുകൾക്ക് ശേഷം ടോപ്പ് സെല്ലിംഗ് മോഡലായി അതിവേഗം മാറിയ ഈ ക്രോസ്ഓവറിന് ഹേറ്റേഴ്‌സ് ഇല്ലെന്ന് വേണം പറയുന്നതാവും ശരി. ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിർമിച്ച വാഹനം 2023 ഏപ്രിലിലാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അഡാറ് ലുക്ക്, നല്ല പെർഫോമൻസ്, ഉഗ്രൻ മൈലേജ്, മോഡേൺ ഫീച്ചേഴ്‌സ് എന്നിവയെല്ലാം താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കിയതാണ് ഫ്രോങ്ക്‌സിന്റെ വിജയം.

ഇന്ത്യയിൽ മാത്രമല്ല, മറ്റ് വിദേശ വിപണികളിലും തരംഗമായ ക്രോസ്ഓവർ ഇപ്പോഴിതാ ഇന്തോനേഷ്യൻ വിപണിയിലും എത്തിയിരിക്കുകയാണ്. നമ്മുടെ അടുത്തേക്കെത്തിയ ഫ്രോങ്ക്‌സിന് സമാനമായ സ്റ്റൈലാണെങ്കിലും രണ്ടിനെയും വേർതിരിക്കുന്ന ചില പ്രധാന വ്യത്യാസങ്ങൾ ബ്രാൻഡ് കൊണ്ടുവന്നിട്ടുണ്ടെന്ന് വേണം പറയാൻ. ഫീച്ചറുകൾ, എഞ്ചിൻ ഓപ്ഷൻ, എക്വിപ്മെന്റ് നിലവാരം എന്നിവയിലാണ് ഇന്ത്യൻ, ഇന്തോനേഷ്യൻ മോഡലുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ വരുന്നത്.

Suzuki Fronx Launched In Indonesia With Level 2 ADAS Feature

ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങൾ ഉൾപ്പെടെ ആഗോളതലത്തിൽ 70-ലധികം രാജ്യങ്ങളിൽ മെയ്‌ഡ് ഇൻ ഇന്ത്യ ഫ്രോങ്ക്സ് നിലവിൽ വിൽക്കുന്നുണ്ട്. ഇന്ത്യയിൽ നിർമിച്ച് ഇന്തോനേഷ്യയിലേക്ക് കയറ്റുമതി ചെയ്യുകയല്ല ഇത്തവണ സുസുക്കി ചെയ്‌തിരിക്കുന്നത്. ഇന്തോനേഷ്യയിൽ തന്നെ പ്രാദേശികമായി വാഹനത്തെ പണികഴിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ് ചെയ്‌തിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറത്ത് ഫ്രോങ്ക്സ് നിർമിക്കുന്നത് ഇതാദ്യമായാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ലെവൽ 2 ADAS ഫീച്ചറെല്ലാം ചേർത്താണ് കുഞ്ഞൻ എസ്‌യുവിയെ വിപണിയിലെത്തിച്ചിരിക്കുന്നത് എന്നറിഞ്ഞാൽ ഇന്ത്യക്കാർക്ക് കുശുമ്പ് കുത്തേണ്ടി വരും. ഇന്ത്യൻ ഫ്രോങ്ക്‌സിൽ അധികം വൈകാതെ ഈയൊരു സേഫ്റ്റി ഫീച്ചർ എത്തുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും മാരുതി സുസുക്കി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല കേട്ടോ.

Suzuki Fronx Launched In Indonesia With Level 2 ADAS Feature

ഇന്തോനേഷ്യൻ വിപണിയിലെ സുസുക്കി ഫ്രോങ്ക്സിന് ലെവൽ 2 ADAS സ്യൂട്ട് ലഭിക്കുന്നതോടെ ഇന്ത്യൻ ഫ്രോങ്ക്സിനെ അപേക്ഷിച്ച് ക്രോസ്ഓവറിന്റെ സേഫ്റ്റി വർധിക്കുമെന്ന കാര്യം ഉറപ്പാണ്. ലെയ്ൻ കീപ്പ് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് തുടങ്ങിയ സവിശേഷതകളാണ് കമ്പനി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇന്തോനേഷ്യൻ ഫ്രോങ്ക്സിന് ഒരു സ്റ്റാൻഡേർഡ് സവിശേഷതയായി 6 എയർബാഗുകളും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യൻ ഫ്രോങ്ക്സിൽ നിലവിൽ രണ്ട് എയർബാഗുകളാണ് സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നത്. പേൾ സ്നോ വൈറ്റ്, കൂൾ ബ്ലാക്ക്, സവന്ന ഐവറി, ഐസ് ഗ്രേയിഷ് ബ്ലൂ, മെറ്റാലിക് മാഗ്മ ഗ്രേ തുടങ്ങിയ കളർ ഓപ്ഷനുകളിലാണ് സുസുക്കി ഫ്രോങ്ക്‌സ് ഇന്തോനേഷ്യയിൽ എത്തിയിരിക്കുന്നത്. ഇന്ത്യൻ മോഡലിനാവട്ടെ ആർട്ടിക് വൈറ്റ്, നെക്സ ബ്ലൂ, എർത്തൻ ബ്രൗൺ, സ്പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, ഒപ്പുലന്റ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക് എന്നീ 7 നിറങ്ങളാണ് ലഭിക്കുന്നത്.

Suzuki Fronx Launched In Indonesia With Level 2 ADAS Feature

ഇന്ത്യൻ മോഡലിനെ അപേക്ഷിച്ച് ഇന്തോനേഷ്യൻ വിപണിയിലുള്ള സുസുക്കി ഫ്രോങ്ക്സ് എഞ്ചിൻ ഓപ്ഷന്റെ കാര്യത്തിലും വ്യത്യസ്‌തനാണ്. ഇവിടുത്തെ മോഡൽ 1.2 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ഓപ്ഷനുമായി വരുമ്പോൾ രണ്ട് വ്യത്യസ്ത 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകളോടെയാണ് ഇന്തോനേഷ്യയിൽ എസ്‌യുവി വിപണനത്തിന് എത്തിയിരിക്കുന്നത്.

1.5 ലിറ്റർ K15B പെട്രോൾ എഞ്ചിൻ 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടോമാറ്റിക് ഉൾപ്പെടെയുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ എഞ്ചിൻ 102 bhp പവറിൽ പരമാവധി 138 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് രണ്ടാമത്തെ 1.5 ലിറ്റർ K15C പെട്രോൾ 98 bhp കരുത്തിൽ 135 Nm ടോർക്ക് സൃഷ്ടിക്കാനും യോഗ്യമാണ്. ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, June 24, 2025, 12:19 [IST]
English summary
Suzuki fronx launched in indonesia with level 2 adas feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X