26.90 KM മൈലേജ് മാത്രമല്ല, ഇന്ത്യയുടെ ഇടിപ്പരീക്ഷയിലും ഫുൾ മാർക്ക് വാങ്ങി ബലേനോയുടെ അന്തകൻ ആൾട്രോസ്

ടാറ്റയുടെ (Tata Motors) പുതിയ കാറുകൾ വാങ്ങാൻ ആളുകൾ തീരുമാനിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സേഫ്റ്റി തന്നെയാവും. ടിയാഗോ മുതൽ സഫാരി വരെ നീളുന്ന മോഡൽ നിര സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചകൾക്കും ഇടംകൊടുത്തിട്ടില്ല. ഒപ്പം ക്രാഷ് ടെസ്റ്റുകളിലായാലും മിന്നും പ്രകടനമാണ് ചെറുകാറുകൾ വരെ നടത്തിയിട്ടുള്ളത്. നേരത്തെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങൾ നോക്കിയാണ് ആളുകൾ കാറുകൾ വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ ഇന്ത്യക്ക് സ്വന്തമായുള്ള ഭാരത് NCAP ക്രാഷ് ടെസ്റ്റിനെ (Crash Test) അടിസ്ഥാനമാക്കിയാണ് പലരും തീരുമാനങ്ങളെടുക്കുന്നത്.

ഇപ്പോഴിതാ ഏറ്റവും പുതിയ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിനെയും ഇന്ത്യയുടെ സ്വന്തം ഇടിപ്പരീക്ഷയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റിയാണ് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് വീണ്ടും സ്വന്തമാക്കിയിരിക്കുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ 32.00 ൽ 29.65 സ്കോറും കുട്ടികളുടെ സുരക്ഷയിൽ 49.00 ൽ 44.90 സ്കോറും ഹാച്ച്ബാക്ക് നേടിയിട്ടുണ്ട്.

Tata Altroz Facelift Bags 5-Star Safety Rating In Bharat NCAP Crash Test

ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ടാറ്റ ആൾട്രോസ് 16 പോയിന്റുകളിൽ 15.55 പോയിന്റുകൾ നേടി. ഡ്രൈവറുടെ നിർണായക ഭാഗങ്ങൾക്ക് കാർ നല്ല സംരക്ഷണം നൽകുന്നുണ്ടെന്ന് ഫലങ്ങൾ വെളിപ്പെടുത്തി. അതേസമയം ടിബിയകൾക്ക് മതിയായ സംരക്ഷണം ലഭിച്ചുവെന്നും പറയുന്നു. വലത് ടിബിയയ്ക്ക് മതിയായ സംരക്ഷണം ഒഴികെ എല്ലാ നിർണായക ഭാഗങ്ങൾക്കും കോ-ഡ്രൈവർ സീറ്റിലിരിക്കുന്ന ആളിനും നല്ല സംരക്ഷണം നേടാനായിട്ടുണ്ട്.

സൈഡ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ യാത്രക്കാരന് തലയ്ക്കും പെൽവിസിനും നല്ല പ്രൊട്ടക്ഷനാണ് വാഹനം ഒരുക്കുന്നത്. അതേസമയം നെഞ്ചിനുള്ള സംരക്ഷണം വളരെ കുറവായിരുന്നുവെന്നും ഇടിപ്പരീക്ഷയിൽ കണ്ടെത്തിയിട്ടുണ്ട്. സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിൽ ആൾട്രോസ് നല്ല പ്രകടനം കാഴ്ച്ചവെച്ചുവെന്നും BNCAP പറയുന്നു. ഈ വർഷം ആദ്യമാണ് ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തുന്നത്.

Tata Altroz Facelift Bags 5-Star Safety Rating In Bharat NCAP Crash Test

സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സാങ്കേതികവിദ്യകളാണ് ഹാച്ച്ബാക്കിൽ വരുന്നത്. അങ്ങനെ നോക്കുമ്പോൾ സെഗ്മെന്റിലെ എതിരാളികളായ മാരുതി ബലേനോ, ഹ്യുണ്ടായി i20 എന്നിവയേക്കാൾ കൂടുതൽ ലക്ഷ്വറി ആൾട്രോസിൽ ലഭിക്കും.

ഭാരത് NCAP പരീക്ഷിച്ച മാരുതി സുസുക്കി ബലേനോയ്ക്ക് 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് മാത്രമാണ് നേടാനായത് എന്നതിനാൽ ഈ സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ കാറായി ടാറ്റ ആൾട്രോസ് വീണ്ടും മാറുന്നു. മറുവശത്ത് ഇടിപ്പരീക്ഷയിൽ ഇതുവരെ ഹ്യുണ്ടായി i20 പരീക്ഷിച്ചിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. സ്മാർട്ട്, പ്യുവർ, പ്യുവർ എസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് എസ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നിങ്ങനെ 7 വേരിയന്റുകളാണ് മോഡലിനുള്ളത്.

Tata Altroz Facelift Bags 5-Star Safety Rating In Bharat NCAP Crash Test

പുതിയ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് 6.89 ലക്ഷം രൂപ മുതൽ 11.49 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ ജിഎസ്‌ടി നിരക്കുകൾ കാരണം വാഹനത്തിന്റെ വില ഇനിയും കുറഞ്ഞിട്ടുണ്ട്. മുമ്പുണ്ടായിരുന്ന അതേ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തിയാണ് പ്രീമിയം ഹാച്ചിനെ വിപണനത്തിന് ഇറക്കിയിരിക്കുന്നത്. 1.2 ലിറ്റർ NA പെട്രോൾ മാനുവൽ, 5-സ്പീഡ് എഎംടി, 6-സ്പീഡ് ഡിസിടി എന്നിങ്ങനെ മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകൽ തെരഞ്ഞെടുക്കാം.

രണ്ടാമത്തെ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനുമായി വരുന്ന സിഎൻജി പതിപ്പിന് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സംവിധാനം മാത്രമാണുള്ളത്. ടാറ്റ ആൾട്രോസിലെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും മാനുവൽ ട്രാൻസ്മിഷനിലാണ് വാഗ്‌ദാനം ചെയ്യുന്നത്. സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.90 കിലോമീറ്ററും ഡീസല്‍ 23.60 കിലോമീറ്ററും പെട്രോള്‍ വേരിയന്റുകൾ ലിറ്ററിന് 19.33 കിലോമീറ്റര്‍ വരെ മൈലേജുമാണ് അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Thursday, September 18, 2025, 9:25 [IST]
English summary
Tata altroz facelift bags 5 star safety rating in bharat ncap crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X