ഒരുത്തനും ഇനി കുറ്റംപറയില്ല! ടാറ്റയുടെ പുത്തൻ കാർ വിപണിയിലെത്തി, ബേസ് മോഡലിന് 6.89 ലക്ഷം മതി

മാരുതി സുസുക്കി ബലേനോ അരങ്ങുവാഴുന്ന പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റ് തൂക്കാൻ ഇടിവെട്ട് മാറ്റങ്ങളോടെ വിപണിയിലെത്തിയിരിക്കുകയാണ് ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്. മുൻഗാമിയെ അപേക്ഷിച്ച് എല്ലാ കുറ്റങ്ങളും കുറവുകളും പരിഹരിച്ചുകൊണ്ടാണ് കക്ഷിയുടെ ഇത്തവണത്തെ വരവ്. അതും രാജ്യത്തെ ഏക ഡീസൽ ഹാച്ച്ബാക്ക് കൂടിയാണിതെന്ന് അറിഞ്ഞാൽ വാങ്ങാനായി ആളുകൾ ഇടികൂടുമെന്ന കാര്യം ഉറപ്പാണ്. പുതിയ ഡിസൈനും, ആധുനിക ഫീച്ചറുകളും കുത്തിനിറച്ചെത്തുന്ന പുത്തൻ ആൾട്രോസിന്റെ വിലയും അടിപൊളിയായി തന്നെ നിർണയിക്കാനും ടാറ്റയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വേണം പറയാൻ.

മാരുതി ബലേനോയുമായി മുട്ടാനിറങ്ങുമ്പോൾ യാതൊരു കുറവും വരുത്താതെ പണിതിറക്കിയിരിക്കുന്ന ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് 6.89 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതേസമയം എല്ലാ ഫീച്ചറുകളുമുള്ള പ്രീമിയം ഹാച്ച്ബാക്കിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 11.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ ടാറ്റയുടെ പുത്തൻ ഡീസൽ കാർ വിപണി ഭരിക്കുമെന്ന് ഉറപ്പിക്കാം.

Tata Altroz Facelift Launched In India Price Starts From Rs 6 89 Lakh

പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് ട്രിം ലെവലുകളിൽ പുതിയ ആൾട്രോസ് തെരഞ്ഞെടുക്കാനാവുക. ഒപ്പം ഡ്യൂൺ ഗ്ലോ, പ്രിസ്റ്റൈൻ വൈറ്റ്, റോയൽ ബ്ലൂ, എംബർ ഗ്ലോ, പ്യുവർ ഗ്രേ എന്നിങ്ങനെ വർണാഭമായ കളർ ഓപ്ഷനുകളും വാഹനത്തിലുണ്ടാവും. ഇനി വേരിയന്റ് തിരിച്ചുള്ള വില എങ്ങനെയാണെന്ന് നോക്കിയാൽ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌‌ലിഫ്റ്റിന്റെ ബേസ് സ്മാർട്ട് 1.2 പെട്രോളിന് 6.89 ലക്ഷമാണ് എക്സ്ഷോറൂം വില.

അതേസമയം പ്യുവർ 1.2 പെട്രോളിന് 7.69 ലക്ഷം, ക്രീയേറ്റീവ് 1.2 പെട്രോളിന് 8.69 ലക്ഷം, അക്കംപ്ലിഷ്ഡ് S 1.2 പെട്രോളിന് 9.99 ലക്ഷം എന്നിങ്ങനെയാണ് വരുന്നത്. ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് സിഎൻജി വേരിന്റിന് 7.89 ലക്ഷം മുതൽ 11.09 ലക്ഷം വരെയും പ്രീമിയം ഹാച്ച്ബാക്കിന്റെ ഡീസൽ മോഡലുകൾക്ക് 8.99 ലക്ഷം മുതൽ 11.29 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വിലയായി പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരിക.

Tata Altroz Facelift Launched In India Price Starts From Rs 6 89 Lakh

പുതിയ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഔദ്യോഗിക ബുക്കിംഗ് 2025 ജൂൺ 2 മുതലായിരിക്കും ആരംഭിക്കുക. ഡിസൈനിലേക്ക് നോക്കിയാൽ ആർക്കും ഇഷ്‌ടപ്പെടുന്ന രീതിയിലാണ് കാറിനെ മുഖംമിനുക്കിയിരിക്കുന്നത്. സ്ലീക്കർ എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി ഫോഗ് ലൈറ്റുകളും ഇടംപിടിച്ചിരിക്കുന്ന മുൻവശമാണ് ഏറ്റവും കിടിലം. എൽഇഡി ഡിആർഎൽ ഇപ്പോൾ ഹെഡ്‌ലൈറ്റിന്റെ ഭാഗമാണ്.

ബമ്പറിന് മുകളിൽ കട്ടിയുള്ള കറുത്ത ഇൻസേർട്ട് ഉപയോഗിച്ച് ഹൗസിംഗുകൾ ബന്ധിപ്പിച്ചിരിക്കുന്നതും കാണാൻ ചേലുണ്ട്. പുതുതായി ഡിസൈൻ ചെയ്ത 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും ഇലുമിനേറ്റഡ് ഫങ്ഷനോട് കൂടിയ ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളുമാണ് വശക്കാഴ്ച്ചയിൽ ആൾട്രോസിനെ ആഡംബമാക്കുന്നത്. ആധുനിക രൂപത്തിലുള്ള കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളാണ് പിൻവശത്തെ ശ്രദ്ധാകേന്ദ്രം.

Tata Altroz Facelift Launched In India Price Starts From Rs 6 89 Lakh

ഇന്റീരിയർ കൂടുതൽ ആഡംബരമായിട്ടുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. പുതിയ ഡാഷ്‌ബോർഡും സെന്റർ കൺസോളും ഉപയോഗിച്ചിരിക്കുന്ന അകത്തളത്തിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ടച്ച് അധിഷ്ഠിത എസി കൺട്രോൾ പാനൽ, ലുമിനേറ്റഡ് ലോഗോയുള്ള പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്.

കൂടാതെ പുതിയ കാലത്തിനൊത്ത 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, iRA കണക്റ്റഡ് വെഹിക്കിൾ ടെക്, എയർ പ്യൂരിഫയർ, വോയ്‌സ് അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകളും പുത്തൻ ആൾട്രോസിന്റെ മൂല്യം ഉയർത്തുന്ന കാര്യങ്ങളാണ്. സുരക്ഷയുടെ കാര്യത്തിൽ ടാറ്റയെ സംശയിക്കേണ്ട കാര്യമില്ലല്ലോ.

Tata Altroz Facelift Launched In India Price Starts From Rs 6 89 Lakh

എല്ലാ ട്രിം ലെവലുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡാക്കിയതിന് പുറമെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ ESP, ABS, EBD, 5 സ്റ്റാർ ക്രാഷ് റേറ്റഡ് ബോഡിഷെൽ എന്നീ കാര്യങ്ങളും സ്റ്റാൻഡേർഡായി തന്നെ ലഭിക്കും. ക്രാഷ് ടെസ്റ്റുകളിൽ 5 സ്റ്റാർ നേടിയ ഇന്ത്യയിലെ ഏക പ്രീമിയം ഹാച്ച്ബാക്ക് എന്ന നിലയിൽ ആള് ഇനിയും തുടരും. പഴയ മോഡലിലുള്ള എഞ്ചിൻ ഓപ്ഷനുകൾ അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും ഇത്തവണ എഎംടി ഗിയർബോക്‌സ് കാറിൽ അവതരിപ്പിച്ചിട്ടുണ്ട്.

1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.5 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ, പെട്രോൾ എഞ്ചിനോടൊപ്പം ഡ്യുവൽ-സിലിണ്ടർ സാങ്കേതികവിദ്യയുള്ള സിഎൻജി എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി, 6-സ്പീഡ് ഡിസിഎ എന്നിവയാണ് ഉൾപ്പെടുന്നത്. ബലോനോയ്ക്ക് പുറമെ സെഗ്മെന്റിലേക്കുള്ള ആൾട്രോസിന്റെ വരവ് ഹ്യുണ്ടായി i20 മോഡലിനും ക്ഷീണമാവും.

FAQs
ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് കളർ ഓപ്ഷനുകൾ

ഡ്യൂൺ ഗ്ലോ, പ്രിസ്റ്റൈൻ വൈറ്റ്, റോയൽ ബ്ലൂ, എംബർ ഗ്ലോ, പ്യുവർ ഗ്രേ.

ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വേരിയൻ്റുകൾ

പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S

ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ വില

6.89 ലക്ഷം മുതൽ 11.29 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

DriveSpark Automotive

More from DriveSpark

Article Published On: Thursday, May 22, 2025, 12:19 [IST]
English summary
Tata altroz facelift launched in india price starts from rs 6 89 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X