ഏറ്റവും കുറഞ്ഞ വിലയുള്ള ഡീസൽ കാർ, 23 കി.മീ. മൈലേജുള്ള പുതിയ ഹാച്ച്ബാക്കുമായി ടാറ്റ; പരീക്ഷണയോട്ടം കണ്ടോ

ഇലക്‌ട്രിക് വാഹനങ്ങളുടെ വരവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതും മൂലം ഇന്ത്യക്ക് നഷ്‌ടമായവരാണ് ചെറുഡീസൽ കാറുകൾ. മാരുതി സെലേറിയോ വരെ ഒരുകാലത്ത് ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് പുറത്തിറക്കിയിരുന്നുവെന്ന് പറഞ്ഞാൽ പലർക്കും അത്രവേഗം വിശ്വസിക്കാനായേക്കില്ല. പിന്നെ സ്വിഫ്റ്റ്, i10, i20 അങ്ങനെ ഹാച്ച്ബാക്ക് നിരയിൽ ഓയിൽ ബർണർ കാറുകൾ ഒരുപാട് വേറെയുമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഇതിൽ എല്ലാ മോഡലുകളും ഓർമയായി. എന്നാൽ നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ് ഇന്ത്യക്കാർക്ക് വേണ്ടി ഡീസൽ എഞ്ചിനുള്ള ഒരു ഹാച്ച്ബാക്ക് പുറത്തിറക്കുന്നുണ്ട് കേട്ടോ.

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയെടുത്ത ആൾട്രോസാണ് കക്ഷി. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഡീസൽ കാർ കൂടിയാണിത്. നിലവിൽ കാര്യമായ വിൽപ്പന നേടുന്നില്ലെങ്കിലും പുതുപരിഷ്ക്കാരങ്ങളോടെ കാറിനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. ഇതിന്റെ ഭാഗമായി ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടവും ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്.

Tata Altroz Facelift Spied Ahead Of Launch This Year

വിപണിയിലെത്താൻ അധികം കാത്തിരിക്കുകയൊന്നും വേണ്ടെന്നതും ആവേശമുണർത്തുന്ന കാര്യമാണ്. അതിന്റെ തെളിവായി ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്പൈ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വരാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിൽ നിന്ന് എന്താണ് പ്രതീക്ഷിക്കാനാവുക എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ ചിത്രങ്ങൾ നൽകുന്നുമുണ്ട്. നിലവിലുള്ള ഗ്രില്ലിൽ പൊളിച്ചെഴുത്തലുകളുണ്ടാവുമെന്നാണ് അനുമാനം.

നിലവിലെ ആൾട്രോസിൽ ഫോഗ് ലാമ്പുകൾ ഹെഡ്‌ലൈറ്റുകൾക്ക് തൊട്ടുതാഴെയാണ് ഇടംപിടിച്ചിരിക്കുന്നത്. അതേ ഡിസൈൻ മുഖംമിനുക്കിയ മോഡലിൽ കാണാനായേക്കില്ല. ഇപ്പോഴുള്ള മോഡലിനേക്കാൾ മെലിഞ്ഞ പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകളും ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിച്ചേക്കാം. ഫ്രണ്ട് ബമ്പറിൽ കൂറ്റൻ സി ആകൃതിയിലുള്ള ഘടകങ്ങളും കാണാൻ കഴിയും. അത് പ്രീമിയം ഹാച്ച്ബാക്കിന്റെ സ്പോർട്ടിനെസ് ഉയർത്താൻ സഹായിച്ചേക്കും.

Tata Altroz Facelift Spied Ahead Of Launch This Year

വശക്കാഴ്ച്ചയിൽ അടിസ്ഥാന രൂപം ഒന്നായിരിക്കുമെങ്കിലും പുതിയ അലോയ് വീൽ ഡിസൈൻ ഉപോഗിച്ച് പുതുമ കൊണ്ടുവരാനും ടാറ്റ മോട്ടോർസ് തയാറാവും. പിന്നിലെ വിൻഡ്ഷീൽഡ് വൈപ്പറുകൾ പ്രീമിയം ഫ്രെയിംലെസ് തരത്തിലാണ് പണികഴിപ്പിക്കുകയെന്നാണ് സ്പൈ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നത്. ആധുനിക രൂപം കൈവരിക്കാൻ സ്ലീക്കർ റിയർ ടെയിൽ ലൈറ്റുകളും പുതിയ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ പ്രതീക്ഷിക്കാം.

ഇന്റീരിയറിലും കാര്യമായ നവീകരണങ്ങളായിരിക്കും കമ്പനി ഒരുക്കുക. അതിൽ ഇലുമിനേറ്റഡ് ലോഗോയുള്ള പുതിയ സ്റ്റിയറിംഗ് വീൽ, ടച്ച് ആൻഡ് ടോഗിൾ ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവ് മോഡുകൾക്കുള്ള റോട്ടറി ഡയൽ, ആധുനിക ടാറ്റ വാഹനങ്ങളിൽ നിന്നുള്ള മറ്റ് ഫീച്ചറുകളും കമ്പനി ആൾട്രോസിൽ കുത്തിനിറയ്ക്കും. 10.2 ഇഞ്ച് ഇൻസ്ട്രുമെൻ്റ് സ്‌ക്രീൻ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, സിംഗിൾ-പാൻ സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകളും മോടിയേകാനായി എത്തും.

Tata Altroz Facelift Spied Ahead Of Launch This Year

1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിനും തുടിപ്പേകാൻ എത്തുക. ആദ്യത്തെ NA യൂണിറ്റിന് 86 bhp കരുത്തിൽ 113 Nm torque നൽകുമ്പോൾ പ്രീമിയം ഹാച്ച്ബാക്കിന്റെ ഡീസലിന് 90 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

എല്ലാ എഞ്ചിൻ ഓപ്ഷനുകളും 5-സ്പീഡ് മാനുവലുമായി വരുമ്പോൾ NA പെട്രോൾ പതിപ്പിൽ മാത്രം 6 സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഓപ്ഷണലായി ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം മൈലേജ് ഹൈലൈറ്റായതിനാൽ വരാനിരിക്കുന്ന സിഎൻജി പതിപ്പിന് 74 bhp പവറിൽ 103 Nm torque വരെ നൽകാനാവും. ട്രാൻസ്മിഷനായി 5-സ്പീഡ് മാനുവൽ ഗിയബോക്‌സ് സംവിധാനമായിരിക്കും ടാറ്റ കരുതിവെച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, March 5, 2025, 12:44 [IST]
English summary
Tata altroz facelift spied ahead of launch this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X