ഹാച്ച്ബാക്കുകളിലെ സഫാരി! ഫോറിൻ കാർ ലുക്കിൽ പുതിയ ടാറ്റ ആൾട്രോസ് വരുന്നത് കണ്ടോ; ഇത് വെറും ടീസർ മാത്രം

എസ്‌യുവികൾക്കും സെഡാനുകൾക്കും മാത്രമല്ല, രാജ്യത്തെ ഹാച്ച്ബാക്ക് മോഡലുകൾക്കും ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കാനാവുമെന്ന് തെളിയിച്ച വാഹനമാണ് ടാറ്റ ആൾട്രോസ്. മാരുതി ബലേനോ, ഹ്യുണ്ടായി i20 തുടങ്ങിയ വമ്പൻമാരെ പൂട്ടാൻ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലേക്ക് ആൾട്രോസ് വന്നപ്പോൾ വലിയ ഹിറ്റടിച്ചാണ് ആശാൻ തുടങ്ങിയത്. ഇടയ്ക്കിടെ ചെറിയ ചില നവീകരണങ്ങളോടെ തുടർന്നുവെങ്കിലും അടുത്തിടെയായി കച്ചോടം തീരെ കുറഞ്ഞിരുന്നു. കുറഞ്ഞ വിലയുള്ള രാജ്യത്തെ ഡീസൽ കാറാണെങ്കിലും ആരും അതൊന്നും മൈൻഡ് ചെയ്‌തിരുന്നില്ലെന്ന് വേണം പറയാൻ. എന്നാൽ മുഖംതിരിച്ചുനിന്നവരെയെല്ലാം ഒന്നുകൂടി കൈയിലെടുക്കാൻ ഒരുങ്ങുകയാണ് ആൾട്രോസ്.

അതിന് വെറുമൊരു ഫെയ്‌സ്‌ലിഫ്റ്റ് മതിയാവുമെന്നാണ് ടാറ്റ മോട്ടോർസ് തീരുമാനിച്ചിരിക്കുന്നത്. മുഖംമിനുക്കിയെത്തുന്ന പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ ടീസർ വീഡിയോ പുറത്തുവന്നതോടെ അക്കാര്യം അടിവരയിടുകയാണ്. അഡാറ് മാറ്റങ്ങളോടെയാണ് ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇത്തവണ വിപണിയിലേക്ക് എത്തുന്നത്. മെയ് 22-ന് എത്തുന്ന കാർ കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യത്തെ പ്രതിനിധീകരിക്കും.

Tata Altroz Facelift Teased

മുൻവശം കാര്യമായ രീതിയിൽ തന്നെ നവീകരണങ്ങൾക്ക് വിധേയമാവും. ഹെഡ്‌ലാമ്പുകൾക്കായി സ്പ്ലിറ്റ് ക്രമീകരണം നിലനിർത്തിയിട്ടുണ്ടെന്നത് ആധുനികത എടുത്ത് കാണിക്കുന്ന സംഗതിയാണ്. ഇത്തവണ ഹാലൊജന് പകരം എൽഇഡിയിലേക്ക് ഇവ മാറുകയും ചെയ്യും. കൂടാതെ പുരികം പോലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് സിഗ്നേച്ചറും ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിലുണ്ട്. ഫോഗ് ലാമ്പ് ഹൗസിംഗിനായി ബമ്പറും നവീകരിച്ചിട്ടുണ്ടെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.

ആൾട്രോസിലെ ഗ്രില്ലിന്റെ പാറ്റേണും സ്റ്റൈലും പൂർണമായും പൊളിച്ചെഴുതാനും കമ്പനിക്കായിട്ടുണ്ട്. പിൻഭാഗത്തേക്ക് നോക്കിയാൽ ആൾട്രോസിന് 'ടി' എന്ന മോട്ടിഫുള്ള പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ ലഭിക്കും. കൂടാതെ ഇതൊരു എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുമുണ്ടേ. ഡ്യുവൽ-ടോൺ ഫിനിഷുള്ള റിയർ ബമ്പർ കൂടുതൽ സ്‌പോർട്ടിയറായി മാറിയിട്ടുണ്ടെന്നാണ് അനുമാനം.

Tata Altroz Facelift Teased

കൂടാതെ ഇലുമിനേറ്റഡ് ഇഫക്റ്റുള്ള പുതിയ ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകളാണ് ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന പരിഷ്ക്കാരം. ഈയൊരു ബജറ്റിൽ ഇറങ്ങുന്ന കാറുകളിൽ ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ വരുന്നത് ആദ്യമായാണ്. ഇത് കാറിന്റെ ആഡംബരത്തം കൂട്ടാനും സഹായിക്കും. അലോയ് വീലുകൾക്കായി ഒരു പുതിയ ഇവി-എസ്ക്യൂ ഡിസൈനും ഉണ്ടെന്ന് ടീസറിലൂടെ കാണാം. ഒപ്പം ഹാച്ച്ബാക്കിന് പുതിയ കളർ ഓപ്ഷനുകളും പ്രതീക്ഷിക്കാം.

അകത്തളത്തിലേക്ക് കയറിയാൽ കറുപ്പും ബീജും നിറങ്ങളിലുള്ള തീം നിലനിർത്തിക്കൊണ്ടുതന്നെ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ സീറ്റുകൾ കമ്പനി ഒരുക്കും. ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തും. വലിപ്പം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതൊരു 10.25 ഇഞ്ച് യൂണിറ്റാവാനാണ് സാധ്യത.

Tata Altroz Facelift Teased

കൂടാതെ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും. കൂടാതെ മുഖംമിനുക്കിയെത്തുന്ന പ്രീമിയം ഹാച്ച്ബാക്കിൽ 360 ഡിഗ്രി ക്യാമറ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ഡിജിറ്റൽ സ്റ്റിയറിംഗ് വീൽ, സൺറൂഫ് എന്നിവയും മറ്റ് സൗകര്യങ്ങളും ഉണ്ടാകും. ചുരുക്കി പറഞ്ഞാൽ ഹാച്ച്ബാക്കുകളിലെ സഫാരിയെന്ന് ഇനി മുതൽ ആൾട്രോസിനെ വിളിച്ചാലും തെറ്റുപറയാനാവില്ല. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ മുൻഗാമിക്ക് സമാനമായി തന്നെയാവും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും നിലകൊള്ളുക.

അതായത് ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ നിലവിലുള്ള അതേ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ നിലനിർത്തുമെന്ന് സാരം. നിലവിലെ മോഡലിന്റെ അതേ പവറും ടോർക്കും ഔട്ട്‌പുട്ടുമായി എഞ്ചിനുകൾ വരും. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ, ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ പെട്രോൾ-സിഎൻജി ബൈ-ഫ്യൂവൽ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് ആൾട്രോസിന്റെ എഞ്ചിൻ ഓപ്ഷനുകൾ.

More from DriveSpark

Article Published On: Monday, May 5, 2025, 10:06 [IST]
English summary
Tata altroz facelift teased packed with design updates and more features details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X