23 കിലോമീറ്റർ മൈലേജുള്ള ടാറ്റയുടെ ചെറുഡീസൽ കാർ വരുന്നു, മുഖംമിനുക്കലിൽ പണികിട്ടുക മാരുതി ബലേനോയ്ക്ക്

ഇന്ത്യൻ വാഹന വിപണിയിൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ എത്തിയതോടെ അന്യംനിന്ന് പോയവരാണ് ചെറുഡീസൽ കാറുകൾ. മാരുതി സുസുക്കി, ഹ്യുണ്ടായി പോലുള്ള പ്രമുഖരെല്ലാം ഡീസൽ എഞ്ചിനുകളോട് ഗുഡ്ബൈ പറഞ്ഞത് സാധാരണക്കാർക്ക് ഒരു തിരിച്ചടിയായിരുന്നു. എന്നാൽ അവിടെ നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ് വ്യത്യസ്‌തരായി. ടിയാഗോയെ പെട്രോൾ ഒൺലി കാറാക്കി നിലനിർത്തിയപ്പോൾ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ താരമായ ആൾട്രോസിൽ കമ്പനി എഞ്ചിൻ ഓപ്ഷനുകളുടെ വൈവിധ്യങ്ങൾ നിലനിർത്തുകയുണ്ടായി. പെട്രോൾ, ടർബോ പെട്രോൾ, സിഎൻജി എന്നിവയ്ക്ക് പുറമെ ഡീസലും ആൾട്രോസിന് ഇന്ധനമാവുന്നുണ്ട്.

ഇതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാവുന്ന ഡീസൽ കാർ എന്ന ഖ്യാതിയും ഈ ഒന്നാന്തരം കാറിന് സ്വന്തമായി. നിലവിൽ മാരുതി സുസുക്കി ബലേനോയുടേയും ഹ്യുണ്ടായി i20-യുടേയും മുന്നിൽ കാര്യമായ കച്ചോടം കിട്ടുന്നില്ലെങ്കിലും നിലവിലെ സ്ഥിതി ഉടൻ മാറ്റാൻ ഒരുങ്ങുകയാണ് കമ്പനി. ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിനെയാണ് ഇതിനായി ടാറ്റ ഒരുക്കുന്നത്.

Tata Altroz Facelift To Launch On 2025 May 21 What To Expect

കുറച്ചുനാളായി പരീക്ഷണയോട്ടത്തിലുള്ള കാർ പുറത്തിറക്കുന്ന തീയതിയും പുറത്തുവിട്ട് എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഹാച്ച്ബാക്ക് പ്രേമികളും ഡീസൽ കാർ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന പുത്തൻ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് 2025 മെയ് 21-ന് ഔദ്യോഗികമായി അവതരിപ്പിക്കും. പുതുക്കിയ ഡിസൈൻ, ഫീച്ചറുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു പുതിയ മോഡലായിരിക്കും ഈ പ്രീമിയം ഹാച്ച്ബാക്ക്.

ALFA എന്നറിയപ്പെടുന്ന എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്‌സ് പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിക്കുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായ ഈ പ്രീമിയം ഹാച്ച്ബാക്ക് 2020-ന്റെ തുടക്കത്തിലാണ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. മുതിർന്നവരുടെ സുരക്ഷയ്ക്കായി ഗ്ലോബൽ NCAP 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യത്തെ ഹാച്ച്ബാക്ക് കൂടിയായിരുന്നു ആൾട്രോസ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

Tata Altroz Facelift To Launch On 2025 May 21 What To Expect

പുതിയ വരവിൽ ആശാന് വലിയ പരിഷ്ക്കാരങ്ങളൊന്നും എക്സ്റ്റീരിയറിൽ ഉണ്ടാവില്ല. ഹെഡ്‌ലാമ്പുകളിൽ സ്ലീക്കർ എൽഇഡി ഘടകങ്ങൾ, പുതുക്കിയ ബമ്പർ, ഫോഗ് ലാമ്പുകൾക്ക് സമീപമുള്ള വെർട്ടിക്കൽ ലൈനുകൾ എന്നിവ മുഖംമിനുക്കിയ ആൾട്രോസിന് പുതുരൂപം സമ്മാനിക്കും. വശക്കാഴ്ച്ചയിൽ വലിയ മാറ്റമില്ലാതെ തുടരുമെങ്കിലും ഹാച്ച്ബാക്കിന് പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ ലഭിക്കും. ഹെഡ്‌ലാമ്പുകൾക്ക് സമാനമായി ടെയിൽലാമ്പുകളിലും പുതിയ എൽഇഡി ഘടകങ്ങൾ ഉണ്ടാകും.

പുതുതലമുറ ടാറ്റ കാറുകൾക്ക് സമാനമായി ഇൻ്റീരിയർ കൂടുതൽ പ്രീമിയം ശൈലിയിലേക്ക് നീങ്ങുമെന്നാണ് വിവരം. ഫുൾ-സ്‌ക്രീൻ നാവിഗേഷനും മറ്റ് സവിശേഷതകളും പ്രാപ്തമാക്കുന്ന പുതിയ 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. അതോടൊപ്പം റേസർ വേരിയന്റിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്ന വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റും ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിലെത്തും.

ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള പുതിയ ടൂ

Tata Altroz Facelift To Launch On 2025 May 21 What To Expect
സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഓട്ടോ-ഡിമ്മിംഗ് IRVM, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ക്യാബിനുള്ളിൽ ചില സോഫ്റ്റ്-ടച്ച് പ്ലാസ്റ്റിക്കുകൾ എന്നിവയും മുഖംമിനുക്കിയെത്തുന്ന ആൾട്രോസിൽ ടാറ്റ ചേർക്കുമെന്ന് പ്രതീക്ഷിക്കാം. ബാക്കിയുള്ള നിലവിലെ മോഡേൺ ഫീച്ചറുകളെല്ലാം നിലനിർത്തിയാവും പ്രീമിയം ഹാച്ച്ബാക്കിനെ കമ്പനി വീണ്ടും വിപണിയിലിറക്കുക.

എഞ്ചിൻ ഓപ്ഷനിന്റെ കാര്യത്തിലേക്ക് വന്നാൽ ഇവിടെ മാറ്റങ്ങളൊന്നും ഉണ്ടാവാൻ സാധ്യതയില്ല. 1.2 ലിറ്റർ NA പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നിവ തുടർന്നും ലഭ്യമാവും. ടർബോ പെട്രോൾ വേരിയന്റുകളിൽ 7-സ്പീഡ് DCA ഗിയർബോക്‌സ് ഓപ്ഷൻ ടാറ്റ ചേർക്കുമെന്നാണ് തോന്നുന്നത്. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 5-സ്പീഡ് മാനുവലുമായി വരുമ്പോൾ NA പെട്രോൾ പതിപ്പിൽ മാത്രം 6 സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഓപ്ഷണലായി ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ടാറ്റ ആൾട്രോസിലെ 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിൻ 86 bhp കരുത്തിൽ പരമാവധി 113 Nm torque നൽകുമ്പോൾ പ്രീമിയം ഹാച്ച്ബാക്കിന്റെ ഡീസൽ മോഡലുകൾ 90 bhp പവറിൽ പരമാവധി 200 Nm torque വരെ നിർമിക്കാൻ കഴിവുള്ളവയാണ്. ഡീസലിന് 23 കിലോമീറ്റർ മൈലേജും കമ്പനി പറയുന്നുണ്ട് കേട്ടോ. അതോടൊപ്പം ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയുള്ള സിഎൻജി വേരിയന്റും തുടരും.

More from DriveSpark

Article Published On: Tuesday, April 29, 2025, 15:05 [IST]
English summary
Tata altroz facelift to launch on 2025 may 21 what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X