അമ്പോ... ടാറ്റയുടെ 7 ലക്ഷത്തിന്റെ പുതിയ കാർ ഇതായിരുന്നോ, മാരുതിക്ക് ഇതൊരു വല്ലാത്ത ഷോക്കായിരിക്കും

മഹീന്ദ്രയോടും ഹ്യുണ്ടായിയോടും നിരന്തരം പോരടിച്ച് മുന്നേറുകയാണ് ടാറ്റ മോട്ടോർസ്. ചെറിയ സംഖ്യകളിൽ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമെല്ലാം മാറി മാറി നിൽക്കുമ്പോൾ മാരുതി സുസുക്കി പിന്നിൽ രണ്ടാമത് സ്ഥിരമായി നിൽക്കാനുള്ള പദ്ധതികൾ ഒരുക്കുകയാണ് കമ്പനി. അതിന്റെ ഭാഗമായി തങ്ങളുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. മാരുതി സുസുക്കി ബലേനോ ഹ്യുണ്ടായി i20 തുടങ്ങിയ എതിരാളികൾക്ക് മാത്രമല്ല, ഇതേ വില നിലവാരത്തിലുള്ള പല കോംപാക്‌ട് എസ്‌യുവികൾക്കും പുത്തൻ ആവർത്തനത്തിന്റെ വരവ് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.

ടീസർ വീഡിയോകളിലൂടെ പുതുമോഡലിന്റെ കാഴ്ച്ചകൾ നൽകി ഹൈപ്പേറ്റിയ ബ്രാൻഡ് കാറിന്റെ പരസ്യ വീഡിയോ ചിത്രീകരണത്തിലാണ് ഇപ്പോൾ. ഇതിനിടയിൽ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങളും ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ടിപ്പോൾ. എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈനിൽ കാര്യമായ നവീകരണങ്ങളോടെ എത്തുന്ന പ്രീമിയം ഹാച്ച്ബാക്ക് ആദ്യ ലുക്കിൽ ആരുടേയും മനംമയക്കാൻ പ്രാപ്‌തമായിട്ടുണ്ടെന്ന് വേണം പറയാൻ.

Tata Altroz Fully Leaked Ahead Of Launch New Design Features And More

ആൾട്രോസിന് കൂടുതൽ ആധുനികവും ഉയർന്ന നിലവാരമുള്ളതുമായ രൂപം സമ്മാനിക്കുന്ന നിരവധി സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങളാണ് ടാറ്റ മോട്ടോർസ് ഒരുക്കിവെച്ചിരിക്കുന്നതെന്ന് സ്പൈ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. മുൻവശത്ത് പുനർരൂപകൽപ്പന ചെയ്ത എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന സ്ലീക്കർ എൽഇഡി ഡിആർഎല്ലുകളാണ് ഇത്തവണത്തെ മെയിൻ ഹൈലൈറ്റ്.

ഇതെല്ലാം കാറിന് കൂടുതൽ സ്പോർട്ടിയറായ റോഡ് പ്രസൻസാണ് സമ്മാനിക്കുന്നത്. കൂടാതെ ലോവർ ബമ്പർ ഏരിയയിൽ ഷാർപ്പ് കട്ടുകളും ബ്ലാക്ക്-ഔട്ട് ആക്‌സന്റുകളും ഇത്തവണ ഇടംപിടിച്ചിട്ടുമുണ്ട്. അതേസമയം പിൻഭാഗത്തുള്ള പുതിയ കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പ് സജ്ജീകരണം അതിന്റെ പ്രീമിയം അപ്പീൽ വർധിപ്പിക്കുന്നുമുണ്ട്. വശക്കാഴ്ച്ചയിൽ കാര്യമായ നവീകരണം ഒന്നും കാണാനായേക്കില്ല.

Tata Altroz Fully Leaked Ahead Of Launch New Design Features And More

എങ്കിലും പുതിയ അലോയ് വീൽ ഡിസൈനും സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറായ ഫ്ലഷ് ഡോർ ഹാൻഡിലുകളും പുതിയ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ഉണ്ടാവും. അങ്ങനെ ആകെ മൊത്തം എക്സ്റ്റീരിയർ കിടിലമാക്കാൻ ടാറ്റ മോട്ടോർസിന് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. കൂടുതൽ മിഴിവേകാനായി പ്രീമിയം ഹാച്ച്ബാക്കിന് പുതിയ കളർ ഓപ്ഷനുകളും കമ്പനി വാഗ്‌ദാനം ചെയ്യും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും മോഡേണാക്കാനുള്ള ശ്രമങ്ങളാണ് ടാറ്റയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

Take a Poll

ഇതിനകം തന്നെ പുതിയ ആൾട്രോസിന്റെ ഇന്റീരിയറും ടീസർ വീഡിയോയിലൂടെ ടാറ്റ മോട്ടോർസ് വെളിപ്പെടുത്തിയിട്ടുണ്ടല്ലോ. പഴയതിനെ അപേക്ഷിച്ച് കൂടുതൽ മോഡേൺ പ്രീമിയം ഫീലായിരിക്കും കാറിന്റെ അകത്തളം സമ്മാനിക്കുക. ഡിസൈനിലും സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങൾക്ക് തന്നെ മുഖംമിനുക്കിയ മോഡൽ സാക്ഷ്യംവഹിക്കും. ഡാഷ്‌ബോർഡിന് മിനിമലിസ്റ്റിക് സ്റ്റൈലിംഗും സ്ലീക്കർ എയർ വെന്റുകളും ഉള്ള ഒരു പുതിയ ലേഔട്ട് ലഭിക്കുന്നുണ്ട്.

Tata Altroz Fully Leaked Ahead Of Launch New Design Features And More

ഹാർമനിൽ നിന്നുള്ള പുതിയ 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫുൾ-സ്ക്രീൻ നാവിഗേഷനോടുകൂടിയ 10.2 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 360-ഡിഗ്രി എച്ച്ഡി ക്യാമറ, ടച്ച് അധിഷ്ഠിത ക്ലൈമറ്റ് കൺട്രോളുകൾ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള 2-സ്പോക്ക് സ്റ്റിയറിംഗ് വീൽ, വോയ്‌സ്-ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ്, മെച്ചപ്പെടുത്തിയ ബോൾസ്റ്ററിംഗും കോൺട്രാസ്റ്റ് ഡീറ്റെയിലിംഗുമുള്ള പുതുക്കിയ സീറ്റുകൾ എന്നിവയെല്ലാമാണ് പുതുതായി ആൾട്രോസിലേക്ക് എത്തുക.

സേഫ്റ്റിയുടെ കാര്യത്തിൽ ഒന്നാന്തരമായിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയുള്ളതിനാൽ ഇക്കാര്യത്തിൽ ആർക്കും ആശങ്കകളൊന്നും വേണ്ട. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇഎസ്‌സി എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളെല്ലാം പ്രീമിയം ഹാച്ച്ബാക്കിൽ സ്റ്റാൻഡേർഡായി തന്നെ ലഭിക്കും.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ, ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ പെട്രോൾ-സിഎൻജി ബൈ-ഫ്യൂവൽ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് ആൾട്രോസിന്റെ എഞ്ചിൻ ഓപ്ഷനുകൾ. 5-സ്പൂഡ് മാനുവൽ, 6-സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് എന്നിവയായിരിക്കും കാറിലെ ട്രാൻസ്‌മിഷൻ ചോയ്‌സുകൾ. നിലവിൽ 6.65 ലക്ഷം മുതലാണ് വിലയെങ്കിലും പുതുമകളോടെ എത്തുന്ന കാറിന്റെ വിലയും 7 ലക്ഷത്തിൽ താഴെയായിരിക്കും ആരംഭിക്കുക.

More from DriveSpark

Article Published On: Wednesday, May 7, 2025, 14:42 [IST]
English summary
Tata altroz fully leaked ahead of launch new design features and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X