ഉരുക്കിന്റെ സേഫ്റ്റിയും അഡാറ് ഫീച്ചറുകളും 6.30 ലക്ഷത്തിന്! ഈ ഹാച്ച്ബാക്കിന്റെ കച്ചോടം പൊടിപൊടിച്ച് ടാറ്റ

ക്രാഷ് ടെസ്റ്റിൽ ഹാച്ച്ബാക്കുകൾക്കും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നോടാനാവുമെന്ന് തെളിയിച്ച വണ്ടിയാണ് ടാറ്റ ആൾട്രോസ്. രാജ്യത്ത് ഈയാരു നേട്ടം കൈവരിച്ചിരിക്കുന്ന ഏക ഹാച്ച്ബാക്ക് എന്നുപറഞ്ഞാലും തെറ്റൊന്നുമില്ല. പഞ്ച് വരുന്നത് വരെ പലരും ഈ മോഡൽ തേടി ഷോറൂമുകളിൽ എത്തിയിരുന്നു. എന്നാൽ അതേവിലയ്ക്ക് ചെറിയൊരു എസ്‌യുവി വാങ്ങാൻ കിട്ടിയപ്പോൾ പിന്നാലെ പോയവരാണ് പലരും. എന്നാൽ അടുത്തിടെ മത്സരം മുറുക്കാനായി ഇടിവെട്ട് ലുക്കിൽ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തുകയുണ്ടായി. അടിസ്ഥാന രൂപം നിലനിർത്തിയാണ് മുഖംമിനുക്കൽ ലഭിച്ചിരിക്കുന്നതെങ്കിലും ഫ്ലഷ് ഡോർ ഹാൻഡിൽ പോലുള്ള ഇടിവെട്ട് ഫീച്ചറുകളോടെയാണ് ആശാന്റെ വരവ്.

സ്മാർട്ട്, പ്യുവർ, പ്യുവർ എസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് എസ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നിങ്ങനെ 7 വേരിയന്റുകളിലായി വരുന്ന പുതിയ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് ജിഎസ്ടി നവീകരണത്തിന് ശേഷം 6.30 ലക്ഷം മുതൽ 10.51 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഡ്യൂണ്‍ ഗ്ലോ, ആംബര്‍ ഗ്ലോ, റോയല്‍ ബ്ലൂ, പ്യുവര്‍ ഗ്രേ, പ്രിസ്റ്റൈന്‍ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കാനാവുക.

Tata Altroz Premium Hatchback Posted 3 959 Unit Sales In August 2025

ഇപ്പോഴിതാ 2025 ഓഗസ്റ്റ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ആൾട്രോസിന് സന്തോഷിക്കാനുള്ള വകയുണ്ട്. ഗാഡിവാഡി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിൽപ്പന കണക്കുകൾ അനുസരിച്ച് 2025 ഓഗസ്റ്റിൽ മോഡലിന്റെ 3,959 യണിറ്റുകളാണ് ടാറ്റ മോട്ടോർസിന് വിപണനം ചെയ്യാനായിരിക്കുന്നത്. കഴിഞ്ഞ വർഷം അതായത് 2024 ഓഗസ്റ്റിൽ നിരത്തിലെത്തിച്ച 3,031 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 928 യൂണിറ്റുകൾ കൂടുതൽ വിൽക്കാനായിട്ടുണ്ടെന്ന് ചുരുക്കം.

ആൾട്രോസ് വിൽപ്പനയിൽ 31 ശതമാനം അധികം നേടാനായത് കമ്പനിക്കും ആശ്വാസം നൽകുന്ന കാര്യമാണ്. അതുവഴി 2025 ഓഗസ്റ്റിലെ ടോപ്പ് 10 ഹാച്ച്ബാക്കുകളുടെ പട്ടികയിൽ ആൾട്രോസിന് ഏഴാം സ്ഥാനം നേടിയെടുക്കാനുമായി. അടുത്തിടെ ലഭിച്ച ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങൾ ഇന്ത്യക്കാർക്ക് ബോധിച്ചുവെന്നതിനുള്ള തെളിവാണ് ഈ കണക്കുകൾ. സേഫ്റ്റി നോക്കുന്നവർക്ക് കണ്ണുംപൂട്ടി കാർ വാങ്ങുകയും ചെയ്യാം.

Tata Altroz Premium Hatchback Posted 3 959 Unit Sales In August 2025

ആൾട്രോസിന്റെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകൾ ടാറ്റ മോട്ടോർസ് സ്റ്റാൻഡേർഡായി തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. ടോപ്പ് എൻഡ് വേരിയന്റുകളിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും 360 ഡിഗ്രി ക്യാമറയും ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ എതിരാളികളായ മാരുതി ബലേനോ, ഹ്യുണ്ടായി i20 എന്നിവയേക്കാൾ കൂടുതൽ ലക്ഷ്വറി ഫീൽ ആൾട്രോസിൽ ലഭിക്കുന്നുണ്ടെന്ന് സാരം. റീഡിസൈൻ ചെയ്ത ഫ്രണ്ട് ബമ്പർ, ബ്ലാക്ക്-ഔട്ട് ഗ്രിൽ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, പുതിയ 16 ഇഞ്ച് അലോയ് വീലുകൾ, കണക്റ്റഡ് ടെയിൽ ലാമ്പുകൾ, ചെറുതായി പരിഷ്ക്കരിച്ച റിയർ ബമ്പർ എന്നിവയാണ് പുത്തൻ ആൾട്രോസിലെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

Tata Altroz Premium Hatchback Posted 3 959 Unit Sales In August 2025

ഇനി അകത്തളത്തിലേക്ക് കയറിയാലും സംഗതി അടിപൊളിയാണ്. പുതിയ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, എയർ പ്യൂരിഫയർ, സെഗ്‌മെന്റ് ഫസ്റ്റ് 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ-പാൻ സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളും കാറിലുണ്ട്.

മുമ്പുണ്ടായിരുന്ന അതേ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തിയാണ് ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇത്തവണയും വിപണനത്തിന് എത്തിയിരിക്കുന്നത്. 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.5 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ, പെട്രോൾ എഞ്ചിനോടൊപ്പം ഡ്യുവൽ-സിലിണ്ടർ സാങ്കേതികവിദ്യയുള്ള സിഎൻജി എന്നിവയാണ് തെരഞ്ഞെടുക്കാനാവുക. മാനുവൽ, എഎംടി,ഡിസിടി എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ചോയ്‌സുകളും വാഹനത്തിനൊപ്പം ലഭിക്കും.

More from DriveSpark

Article Published On: Sunday, September 28, 2025, 12:02 [IST]
English summary
Tata altroz premium hatchback posted 3959 unit sales in august 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X