ഡീസൽ എഞ്ചിനുള്ള ഒരേയൊരു ഹാച്ച്ബാക്ക്! ബലേനോയോട് മുട്ടിയിട്ടും ടാറ്റ കാറിൻ്റെ വിൽപ്പന കൂടി

കാർ വാങ്ങുമ്പോൾ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കുന്ന ആളുകളുടെയെല്ലാം ഫസ്റ്റ് ചോയ്‌സ് ആയിരിക്കും ടാറ്റ മോട്ടോർസ്. ടിയാഗോ മുതൽ സിയറ വരെ നീളുന്ന മോഡൽ നിര സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ല. ഇന്ത്യയിൽ ഹാച്ച്ബാക്കുകൾക്ക് പോലും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടാനാവുമെന്ന് തെളിച്ച മോഡലാണ് ആൾട്രോസ്. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാൻസ തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകൾക്ക് വെല്ലുവിളിയായി പുറത്തിറങ്ങിയ വാഹനം ഹിറ്റാവാൻ ഇതിലും വലിയ കാരണമൊന്നും വേണ്ടിയിരുന്നില്ല. ഒപ്പം സ്പോർട്ടി ഡിസൈനും മോഡേൺ ഫീച്ചറുകളും കൂടി ലഭിച്ചതോടെ ആൾട്രോസ് വാങ്ങാൻ ആളുകൂടി.

എസ്‌യുവികളുടെ ആധിപത്യത്തിനിടയിലും തരക്കേടില്ലാതെ വിൽപ്പന പിടിക്കാൻ ഇപ്പോഴും കാറിനാവുന്നുണ്ട്. 2025 നവംബർ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ടാറ്റ ആൾട്രോസ് വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം പ്രീമിയം ഹാച്ച്ബാക്കിൻ്റെ 3,013 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേമാസത്തെ 2,083 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പന 45 ശതമാനത്തോളം കൂടി.

Tata Altroz Sales Increased By 45 Per Cent In November 2025

സെഗ്മെൻ്റിൽ മാരുതി ബലേനോയ്ക്കും ഹ്യുണ്ടായി i20 മോഡലിനും പിന്നിലാണെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം വർധിച്ചതിൽ ടാറ്റ ഹാപ്പിയായിരിക്കും. അടുത്തിടെ ലഭിച്ച മുഖംമിനുക്കലാവാം കാറിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഘടകം. സ്മാർട്ട്, പ്യുവർ, പ്യുവർ എസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് എസ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നിങ്ങനെ 7 വേരിയന്റുകളിലാ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണനത്തിന് എത്തുന്നത്.

ജിഎസ്ടി നവീകരണത്തിന് ശേഷം 6.30 ലക്ഷം മുതൽ 10.51 ലക്ഷം വരെയാണ് ആൾട്രോസിന് വരുന്ന എക്സ്ഷോറൂം വില. ഡ്യൂണ്‍ ഗ്ലോ, ആംബര്‍ ഗ്ലോ, റോയല്‍ ബ്ലൂ, പ്യുവര്‍ ഗ്രേ, പ്രിസ്റ്റൈന്‍ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കാനാവുക. ശരിക്കും വാഹനത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഘടകം ഡീസൽ എഞ്ചിൻ്റെ സാന്നിധ്യം കൂടിയാവും. രാജ്യത്ത് ഓയിൽ ബർണർ എഞ്ചിനുമായി വരുന്ന ഏക ഹാച്ച്ബാക്കാണിത്.

Tata Altroz Sales Increased By 45 Per Cent In November 2025

ഒപ്പം ഡീസൽ എഞ്ചിനുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള കാർ എന്ന പദവിയും ആൾട്രോസിന് അവകാശപ്പെടാനുള്ളതാണ്. 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.5 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ, പെട്രോൾ എഞ്ചിനോടൊപ്പം ഡ്യുവൽ-സിലിണ്ടർ സാങ്കേതികവിദ്യയുള്ള സിഎൻജി എന്നിവയാണ് തെരഞ്ഞെടുക്കാനാവുക. മാനുവൽ, എഎംടി,ഡിസിടി എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ചോയ്‌സുകളും ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ലഭിക്കും.

പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 86 bhp പവറിൽ പരമാവധി 113 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ് ആദ്യത്തെ NA പെട്രോൾ എഞ്ചിൻ. രണ്ടാമത്തെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി വരുന്ന സിഎൻജി പതിപ്പിന് 6,000 ആർപിഎമ്മിൽ 72.4 bhp പവറും 3,500 ആർപിഎമ്മിൽ 103 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. 1.5 ലിറ്റർ ഡീസൽ 89 bhp കരുത്തിൽ പരമാവധി 200 Nm torque വരെയാണ് നൽകുന്നത്.

Tata Altroz Sales Increased By 45 Per Cent In November 2025

ഡീസൽ എഞ്ചിൻ മാനുവൽ ട്രാൻസ്മിഷനിലാണ് വാഗ്‌ദാനം ചെയ്യുന്നത്. മൈലേജിലും ആളൊരു പുലിക്കുട്ടനാണ് കേട്ടോ. ടാറ്റ ആൾട്രോസിൻ്റെ പെട്രോള്‍ വേരിയൻ്റുകൾ ലിറ്ററിന് 19.33 കിലോമീറ്റര്‍ ഇന്ധനക്ഷമതയും സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.90 കിലോമീറ്ററും ഡീസല്‍ 23.60 കിലോമീറ്ററും വരെ മൈലേജുമാണ് നൽകുക. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി നേടിയിരിക്കുന്ന കാറിന് മുതിർന്നവരുടെ സുരക്ഷയിൽ 32.00 ൽ 29.65 സ്കോറും കുട്ടികളുടെ സുരക്ഷയിൽ 49.00 ൽ 44.90 സ്കോറും നേടാനായിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് കാർ ടെക്, 360-ഡിഗ്രി ക്യാമറ, എയർ പ്യൂരിഫയർ, സെഗ്‌മെൻ്റ് ഫസ്റ്റ് 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ-പാൻ സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളും കാറിലുണ്ട്.

More from DriveSpark

Article Published On: Sunday, December 21, 2025, 6:00 [IST]
English summary
Tata altroz sales increased by 45 per cent in november 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X