6.89 ലക്ഷത്തിന്റെ ബേസ് വേരിയന്റിൽ പോലും എമ്മാതിരി ഫീച്ചറുകൾ, സ്വിഫ്റ്റും ബലേനോയും വാങ്ങുന്നത് മറന്നേക്ക്

വാഹന വിപണിയിലെ സംസാര വിഷമായി മാറിയിരിക്കുകയാണ് ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്. ബജറ്റ് വിലയിൽ കിട്ടുന്ന ലക്ഷ്വറി കാർ എന്നാണ് പലരും ആശാനെ വിളിക്കുന്നത് തന്നെ. അഡാറ് ഫീച്ചറുകളും അന്യായ സേഫ്റ്റിയും കിടിലൻ ഗ്ലാമറുമെല്ലാമായി എത്തിയ മുഖംമിനുക്കിയ മോഡലിനെ എങ്ങനെ ആളുകൾ ശ്രദ്ധിക്കാതിരിക്കും. പോരാത്തതിന് രാജ്യത്തെ ഏക ഡീസൽ എഞ്ചിൻ ഹാച്ച്ബാക്ക് കൂടിയാണ് കക്ഷിയെന്ന് അറിഞ്ഞാൽ ആരായാലും ഫ്ലാറ്റാവും. 6.89 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന കാറിനായുള്ള ഔദ്യോഗിക ബുക്കിംഗ് ജൂൺ രണ്ടാം തീയതിയാണ് ആരംഭിക്കുക.

സ്മാർട്ട്, പ്യുവർ, പ്യുവർ എസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് എസ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നിങ്ങനെ 7 വേരിയന്റുകളിലായി വരുന്ന പുതിയ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് തരംഗമാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബേസ് മോഡലിൽ പോലും അന്യായ ലുക്കിലാണ് വരുന്നത്. വെറും 6.89 ലക്ഷം രൂപ മുടക്കേണ്ടി വരുന്ന ആൾട്രോസിന്റെ എൻട്രി ലെവൽ സ്മാർട്ട് വേരിയന്റിൽ എന്തെല്ലാം കിട്ടുമെന്ന് വിശദമായി നോക്കിയാലോ?

Tata Altroz Smart Base Variant Features Explained In Malayalam

ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ബേസ് മോഡലിന്റെ എക്സ്റ്റീരിയറിൽ യാതൊരു കുറവും വരുത്താതെയാണ് ടാറ്റ പണികഴിപ്പിച്ചിരിക്കുന്നത്. ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, വീൽ കവറുകൾ ഉള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ എൻട്രി ലെവൽ സ്മാർട്ട് വേരിയന്റിലെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

ഇനി ഇന്റീരിയറിലേക്ക് കയറിയാലും തരക്കേടില്ലാത്ത രീതിയിൽ കാറിനെ ഒരുക്കാൻ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. മോഡേൺ ഫീച്ചറുകളൊന്നും ലഭ്യമല്ലെങ്കിലും അത്യാവിശ്യം പ്രായോഗികമായ സന്നാഹങ്ങളെല്ലാം തന്നെ അകത്തളത്തിന് സമ്മാനിച്ചിട്ടുണ്ട്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ESP, നാല് പവർ വിൻഡോകൾ, ഡ്രൈവ് മോഡുകൾ, റിമോട്ട് കീലെസ് എൻട്രി, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഐഡിൽ-സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്ഷൻ എന്നീ ഫീച്ചറുകളാണ് ആൾട്രോസ് ബേസ് സ്മാർട്ട് മോഡലിൽ ലഭിക്കുക.

Tata Altroz Smart Base Variant Features Explained In Malayalam

ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്-സ്പെക്ക് അക്കംപ്ലിഷ്ഡ് പ്ലസ് S വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ബേസ് സ്മാർട്ട് വേരിയന്റിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഇലക്ട്രിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, TPMS, വയർലെസ് ചാർജർ, അലോയ് വീലുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ പോലുള്ള ആധുനിക ഫീച്ചറുകളൊന്നും ലഭിക്കില്ല.

എല്ലാ ഫീച്ചറുകളും കുത്തിനിറച്ചിരിക്കുന്ന ടോപ്പ് എൻഡിന് ബേസ് മോഡലിനേക്കാൾ ഏകദേശം 4.40 ലക്ഷം രൂപ അധികമായി എക്സ്ഷോറൂം വില മുടക്കേണ്ടിയും വരും കേട്ടോ. ഇനി എഞ്ചിൻ ഓപ്ഷന്റെ കാര്യത്തിലേക്ക് വന്നാൽ 1.2 ലിറ്റർ NA പെട്രോൾ, 1.2 ലിറ്റർ NA പെട്രോൾ സിഎൻജി എഞ്ചിനുകളിലാവും ആൾട്രോസിന്റെ ബേസ്-സ്പെക്ക് മോഡൽ വാങ്ങാനാവുക. ഇവയിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് തെരഞ്ഞെടുക്കാനും സാധിക്കൂ.

Tata Altroz Smart Base Variant Features Explained In Malayalam

അതായത് ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ബേസ് മോഡലിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാങ്ങാമെന്ന് വിചാരിക്കുകയേ വേണ്ട. പ്രീമിയം ഹാച്ച്ഹാക്കിന്റെ ഉയർന്ന വേരിയന്റുകളിലാണ് കമ്പനി 1.5 ലിറ്റർ ഡീസൽ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ടാറ്റ ആൾട്രോസ് ബേസ് മോഡലിലെ 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിൻ 86 bhp കരുത്തിൽ പരമാവധി 113 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി വരുന്ന സിഎൻജി പതിപ്പിന് 6,000 ആർപിഎമ്മിൽ 72.4 bhp പവറും 3,500 ആർപിഎമ്മിൽ 103 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. നിലവിൽ ആൾട്രോസ് സിഎൻജി 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രമാണ് വാങ്ങാനാവുന്നത്. കുറച്ച് മാസങ്ങൾക്കുള്ളിൽ എഎംടി കൂടി എത്തുന്നതോടെ ഓട്ടോമാറ്റിക് വാഹന പ്രേമികളെ കൂടി ആകർഷിക്കാൻ കാറിനാവും. എന്നാൽ ഇത് ബേസ് മോഡൽ മുതൽ ലഭ്യമാവുമോയെന്നത് കണ്ടറിയണം.

More from DriveSpark

Article Published On: Saturday, May 31, 2025, 14:03 [IST]
English summary
Tata altroz smart base variant features explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X