ഓടിച്ച് നോക്കിയാൽ മാനുവൽ ഗിയർബോക്‌സ് എടുത്ത് എറിയാൻ തോന്നും, ഓട്ടോമാറ്റിക് വാങ്ങുന്നേൽ ഈ കാറുകൾ തന്നെ വാങ്ങണം

റോഡിലെ തിരക്ക് ദിനംപ്രതി കൂടിവരുന്നതിനാൽ പലരും മാനുവൽ ഗിയർബോക്‌സുള്ള കാറുകൾ ഉപേക്ഷിച്ച് ഓട്ടോമാറ്റിക്കിലേക്ക് പതിയെ ചേക്കേറി തുടങ്ങിയിട്ടുണ്ട്. പണ്ട് ലേഡീസിനായിരുന്നു ഇത്തരം കാറുകളോട് പ്രിയം കൂടുതലുണ്ടായിരുന്നെങ്കിൽ ഇന്ന് എല്ലാത്തരം ആളുകൾക്കും ഓട്ടോമാറ്റിക്കിനോടാണ് അടുപ്പം. പുതുതായി വാഹനം വാങ്ങുന്നവർ ക്ലച്ച്ലെസ് വണ്ടികളെ സ്നേഹിക്കുന്നതിന്റെ പ്രധാന കാരണം പ്രായോഗികത തന്നെയാണ്. ഓടിക്കാൻ എളുപ്പവും ട്രാഫിക്കിലും മറ്റും പെട്ടുപോയാൽ ക്ലച്ച് ചവിട്ടി മടുക്കാതിരിക്കാനും ഗിയർലെസ് മോഡലുകൾ അനുഗ്രഹമാണ്. എന്നാൽ എഎംടി, ടോക്ക് കൺവെർട്ടർ, ഡിസിടി എന്നിങ്ങനെ ഒരുപാട് ഓട്ടോമാറ്റിക് സംവിധാനങ്ങൾ വിപണിയിൽ സുലഭമായുള്ളതിനാൽ ഏവർക്കും ഏതെടുക്കുമെന്ന കൺഫ്യൂഷനുണ്ട്.

ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുകളുള്ള (DCT) കാറുകൾ ഇന്ത്യയിൽ കൂടുതൽ പ്രചാരം നേടിവരുന്നുണ്ട് ഇപ്പോൾ. മറ്റ് ട്രാൻസ്മിഷനുകളെ അപേക്ഷിച്ച് ലഭിക്കുന്ന പെർഫോമൻസ് മികവ് തന്നെയാണ് ഇതിന് പിന്നിലുള്ള കാരണം. അധികം ലാഗില്ലാതെ വേഗത്തിൽ ആക്‌സിലറേഷൻ കൈവരിക്കാൻ ഇവയ്ക്ക് സാധിക്കും. വേഗത്തിലുള്ള ഗിയർ ഷിഫ്റ്റുകൾക്കും സുഗമമായ പവർ ഡെലിവറിക്കും പേരുകേട്ട ഡിസിടിയുള്ള കാറുകൾ ഒരുപാട് ഇന്ന് വിപണിയിലുണ്ട് താനും.

Tata Altroz To Kia Sonet Affordable Cars With DCT Gearbox In India

ഹ്യുണ്ടായി, കിയ, ടാറ്റ എന്നിവയുൾപ്പെടെ നിരവധി മുഖ്യധാരാ കാർ നിർമാതാക്കൾ ഇപ്പോൾ അവരുടെ മാസ്-മാർക്കറ്റ് മോഡലുകളിൽ ഡിസിടി ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഉത്സവ സീസണിൽ ഒരു പുതിയ കാർ വാങ്ങാൻ താൽപ്പര്യമുള്ളവരാണ് നിങ്ങൾ എങ്കിൽ നിർബന്ധമായും ഇവരെക്കൂടി പരിഗണിച്ച് നോക്കേണം കേട്ടോ. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള ചില ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുള്ള മോഡലുകളെ പരിചയപ്പെടുത്തി തരാം.

കിയ സോനെറ്റ്: കോംപാക്‌ട് എസ്‌യുവിയുടെ മിഡ്-റേഞ്ച് HTX വേരിയന്റ് മുതൽ വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ മോഡലിൽ ഡിസിടി ഗിയർബോക്‌സാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് 11.60 ലക്ഷം മുതൽ 13.65 ലക്ഷം വരെയുള്ള എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. ഈ മോഡലുകളിൽ വാഗ്ദാനം ചെയ്യുന്ന മൈലേജ് 18.31 കിലോമീറ്റർ (ARAI) ആണെന്നതിനാൽ അക്കാര്യത്തിലും ആശങ്കയൊന്നും വേണ്ട.

Tata Nexon

ടാറ്റ നെക്സോൺ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാണ് നെക്സോൺ. മോഡലിന്റെ ക്രിയേറ്റീവ് ട്രിം മുതൽ 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ യൂണിറ്റിനൊപ്പം ഡിസിടി ഗിയർബോക്‌സ് ഓപ്ഷൻ പ്രത്യേകമായി ലഭ്യമാണ്. 11.16 ലക്ഷം രൂപ മുതലാണ് ഇതിന് എക്സ്ഷോറൂം വില വരുന്നത്. ലിറ്ററിന് 17.18 കിലോമീറ്ററാണ് നെക്സോൺ ഡിസിടിയിൽ കമ്പനി അവകാശപ്പെടുന്നത്.

ഹ്യുണ്ടായി വെന്യു: ഏറ്റവും താങ്ങാനാവുന്ന വിലയിൽ ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കുന്ന സബ്-കോംപാക്‌ട് എസ്‌യുവിയാണ് വെന്യു. ഇതിന്റെ S(O) വേരിയന്റിന് 10.93 ലക്ഷം മുതലാണ് എക്സ്ഷോറൂം വില വരുന്നത്. കിയ സോനെറ്റിന്റെ അതേ പ്ലാറ്റ്ഫോം പങ്കിടുന്ന വെന്യു 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമായാണ് ഡിസിടി വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ ARAI അവകാശപ്പെടുന്ന 18.31 കിലോമീറ്റർ മൈലേജും മോഡലിന് നൽകാനാവും.

Hyundai Venue

ഹ്യുണ്ടായി i20 N ലൈൻ: ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ കൂടുതൽ സ്‌പോർട്ടിയർ പതിപ്പാണ് i20 N ലൈൻ. അതിനാൽ മെച്ചപ്പെട്ട ഡൈനാമിക്സിനായി കൂടുതൽ ദൃഢമായ സസ്‌പെൻഷൻ സജ്ജീകരണവും 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഗിയർബോക്‌സും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. N6 വേരിയന്റിൽ നിന്ന് ഡിസിടി ലഭ്യമാവുമെന്നതിനാൽ 10.23 ലക്ഷം മുതൽ 11.60 ലക്ഷം വരെയാണ് വിലവരുന്നത്. 20.2 കിലോമീറ്റർ മൈലേജാണ് കാറിനുള്ളത്.

ടാറ്റ ആൾട്രോസ്: ഡിസിടി ഗിയർബോക്‌സ് ഇന്ത്യയിൽ ഏറ്റവും വിലക്കുറവിൽ ലഭ്യമാവുന്ന കാറാണ് ടാറ്റ മോട്ടോർസിന്റെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ്. 9.42 ലക്ഷം വില വരുന്ന മോഡലിന്റെ ക്രിയേറ്റീവ് S വേരിയന്റ് മുതൽ 6-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാവും. കാറിന്റെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി മാത്രമായി വാഗ്ദാനം ചെയ്യുന്നു. ഏകദേശം 18 കിലോമീറ്റർ മൈലേജാണ് വാഹനത്തിൽ ലഭ്യമാവുക.

More from DriveSpark

Article Published On: Sunday, October 5, 2025, 8:00 [IST]
English summary
Tata altroz to kia sonet affordable cars with dct gearbox in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X