ഷോറൂം കാലിയാവും ഉറപ്പ്! കാറുകൾക്ക് അന്യായ വിലക്കുറവുമായി ടാറ്റ, കാത്തിരിക്കുന്നത് 1.05 ലക്ഷത്തിന്റെ ഓഫറുകൾ

ഇന്ത്യയിലെ വാഹന വിപണിയിൽ മഹീന്ദ്രയോടും ഹ്യുണ്ടായിയോടും പരാജയപ്പെട്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് രത്തൻ ടാറ്റയുടെ സ്വന്തം വാഹന നിർമാണ കമ്പനിയായിരുന്ന ടാറ്റ മോട്ടോർസ്. പുള്ളിക്കാരൻ പോയതോടെ ബ്രാൻഡിന്റെ ഐശ്വര്യം നഷ്‌ടപ്പെട്ടുവെന്ന് വിചാരിക്കുന്നവരുമുണ്ട്. എന്നാൽ അങ്ങനെയൊന്നും തോറ്റുപിൻമാറാൻ രത്തന്റെ കമ്പനിക്ക് ആവില്ലല്ലോ. നിലവിൽ അൽപം പിന്നിലാണെങ്കിലും അധികം വൈകാതെ പഴയ പ്രതാപത്തിലേക്ക് എത്താനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതിന്റെ ഭാഗമായി മോഡൽ നിരയിൽ ഗംഭീര വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രാൻഡ്. ആദായ വിൽപ്പനയിലൂടെ എതിരാളികളുടെ നെഞ്ചത്ത് ചവിട്ടി പഴയ ഫോമിലേക്ക് എത്തുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസവും.

2025 ഓഗസ്റ്റ് മാസത്തേക്കുള്ള ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് ടാറ്റ മോട്ടോർസിന്റെ വരവ്. ടിയാഗോ മുതൽ ഫ്ലാഗ്ഷിപ്പ് സഫാരി എസ്‌യുവി വരെയുള്ള ICE നിരയിലുടനീളം ഇന്ത്യൻ കാർ നിർമാതാവ് ആകർഷകമായ ഡിസ്‌കൗണ്ടുകളാണ് വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ ഓരോ കാറിലും ഒരുക്കിവെച്ചിരിക്കുന്ന ഓഫറുകൾ എന്തെല്ലാമെന്ന് പരിശോധിച്ചാലോ? സേഫ്റ്റിയും ഫീച്ചറുകളും ഒന്നിച്ചെത്തുന്ന ടാറ്റ കാറുകൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് കൈവന്നിരിക്കുന്ന അസുലഭ നിമിഷമാണിത്.

Tata Cars Now Available With Up To Rs 1 05 Lakh Discount Offer In August 2025 Punch Nexon Tiago

ടാറ്റ മോട്ടോർസിന്റെ എൻട്രി ലെവൽ മോഡലായ ടിയാഗോയ്ക്ക് 55,000 രൂപ വരെയാണ് ഓഫർ നൽകുന്നത്. ഹാച്ച്ബാക്കിന്റെ ബേസ് XE ഒഴികെയുള്ള വേരിയന്റുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നുണ്ട്. അതുപോലെ ടിഗോറിനും 15,000 രൂപ ക്യാഷ് ആനുകൂല്യങ്ങളും എക്‌സ്‌ചേഞ്ച്, സ്‌ക്രാപ്പേജ് ബോണസുകളും ഉൾപ്പെടെ ലഭിക്കും.

അങ്ങനെ കോംപാക്‌ട് സെഡാൻ മൊത്തത്തിൽ 60,000 രൂപയുടെ ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനുള്ള അവസരമാണ് 2025 ഓഗസ്റ്റ് മാസത്തിൽ എത്തിയിരിക്കുന്നത്. ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ പഞ്ച് എസ്‌യുവിയും വാങ്ങാൻ പറ്റിയ സമയമാണിത്. ഓഗസ്റ്റിൽ ആകർഷകമായ കിഴിവുകളോടെയാണ് ടാറ്റ മോട്ടോർസ് തങ്ങളുടെ മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനം വിറ്റഴിക്കപ്പെടുന്നത്.

Tata Cars Now Available With Up To Rs 1 05 Lakh Discount Offer In August 2025 Punch Nexon Tiago

പഞ്ച് സിഎൻജി വേരിയന്റുകൾക്ക് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉൾപ്പെടെ 85,000 രൂപ വരെയുള്ള ഉയർന്ന ആനുകൂല്യങ്ങൾ ലഭിക്കും. അതേസമയം പെട്രോൾ മോഡൽ പഞ്ചിന് 65,000 രൂപ വരെയുള്ള ഓഫറുകളാണ് ഈ മാസം കാത്തിരിക്കുന്നത്. ബേസ്-സ്പെക്ക് പഞ്ച് പ്യുവർ പെട്രോൾ, സിഎൻജി വേരിയന്റുകളിൽ യാതൊരു ഓഫറുകളും ഇല്ലെന്നതും കമ്പനി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ടേ.

പ്രതാപിയായ നെക്‌സോണിലേക്ക് വന്നാൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ 50,000 രൂപ വരെ ലാഭിക്കാം. പെട്രോൾ, ഡീസൽ, സിഎൻജി തുടങ്ങിയ മുഴുവൻ പവർട്രെയിൻ ശ്രേണിയിലും ഈ ഓഫർ സാധുവാണെന്നത് ആരേയും മോഹിപ്പിക്കുന്ന കാര്യമാണ്. പക്ഷേ സ്മാർട്ട്+, സ്മാർട്ട്+ S സിഎൻജി വകഭേദങ്ങളിൽ ഓഫർ പ്രതീക്ഷിച്ച് ഷോറൂമിലേക്ക് വണ്ടി തിരിക്കേണ്ട കേട്ടോ.

Tata Cars Now Available With Up To Rs 1 05 Lakh Discount Offer In August 2025 Punch Nexon Tiago

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വാങ്ങുന്നവരെ കാത്തിരിക്കുന്നത് 85,000 രൂപയുടെ ഓഫറുകളാണ്. ബ്രാൻഡിന്റെ കൂപ്പെ എസ്‌യുവി മോഡലായ കർവിന് ക്യാഷ് ഡിസ്‌കൗണ്ട് ഒന്നും തന്നെ ലഭിക്കുകയില്ല. പകരം എക്സ്ചേഞ്ച്, സ്ക്രാപ്പേജ് ബോണസ് എന്നിവയുടെ രൂപത്തിൽ 30,000 രൂപ വരെ ആനുകൂല്യങ്ങൾ ടാറ്റ സമ്മാനിച്ചിട്ടുണ്ട്. ബ്രാൻഡിന്റെ മുൻനിര എസ്‌യുവികളായ ഹാരിയറിനും സഫാരിക്കുമാണ് അന്യായ വിലക്കുറവ് കിട്ടുന്നത്.

ആദായ വിൽപ്പനയുടെ ഭാഗമായി ഹാരിയറിന്റെ അഡ്വഞ്ചർ പ്ലസ്, അഡ്വഞ്ചർ പ്ലസ് ഓട്ടോമാറ്റിക് വേരിയന്റുകൾക്കാണ് ഏറ്റവും ഉയർന്ന ഓഫർ കിട്ടുക. 1 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ടാണ് ഇതിൽ ഹൈലൈറ്റ്. തുടർന്ന് പുതുതായി പുറത്തിറക്കിയ ഫിയർലെസ് X പ്ലസ്, പ്യുവർ പ്ലസ്, പ്യുവർ പ്ലസ് S ട്രിം എന്നിവയ്ക്ക് 50,000 രൂപ വരെ വിലക്കുറവുണ്ട്. ഫിയർലെസ് നിരയിലെ ശേഷിക്കുന്ന ട്രിമ്മുകൾക്ക് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

More from DriveSpark

Article Published On: Monday, August 11, 2025, 15:39 [IST]
English summary
Tata cars now available with up to rs 1 05 lakh discount offer in august 2025 punch nexon tiago
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X