വില കുറച്ചിട്ടും ഫീച്ചറുകൾ ചേർത്തിട്ടും ടാറ്റയുടെ സ്റ്റൈലൻ എസ്‌യുവി വാങ്ങാനാളില്ല, പോയമാസം വിൽപ്പനയിൽ വൻ ഇടിവ്

ഇന്ത്യയിലെ എസ്‌യുവി വിഭാഗത്തിൽ കോളിളക്കം സൃഷ്‌ടിക്കുവാനായി ടാറ്റ മോട്ടോർസ് (Tata Motors) പുറത്തിറക്കിയ കൂപ്പെ എസ്‌യുവിയായിരുന്നു കർവ്. ലംബോർഗിനി ഉറൂസിൻ്റെ സ്റ്റൈലുമായി എത്തിയ വണ്ടി പെട്രോൾ, ഡീസൽ, ഇലക്ട്രിക് രൂപത്തിൽ സ്വന്തമാക്കാനാവുമായിരുന്നു. വലിയ തരംഗമാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കർവിന് കാര്യങ്ങൾ അത്പ എളുപ്പമായിരുന്നില്ല. വിൽപ്പന പിടിക്കാൻ നന്നേ കഷ്‌ടപ്പെട്ട മോഡലിന് ഉത്സവ സീസണിൽ പോലും തിളങ്ങാനായില്ലെന്നതാണ് യാഥാർഥ്യം. അതുമാത്രമല്ല, വാർഷിക വിൽപ്പന കണക്കുകളിൽ മൂക്കുംകുത്തി വീഴാനായിരുന്നു സ്റ്റൈലൻ എസ്‌യുവിയുടെ വിധി. പോയമാസം 73 ശതമാനം നഷ്‌ടമാണ് കർവിന് സംഭവിച്ചിരിക്കുന്നത്.

അതായത് 2025 ഒക്ടോബർ മാസത്തിൽ ടാറ്റ കർവിന് വെറും 1,432 യൂണിറ്റ് വിൽപ്പനയാണ് നേടാനായത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നിരത്തിലെത്തിച്ച 5,351 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 73 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് സാരം. പോയമാസം ഏറ്റവും നഷ്‌ടം നേരിട്ട ടാറ്റ മോട്ടോർസിൻ്റെ മോഡൽ എന്ന ചീത്തപ്പേരും കർവ് സ്വന്തമാക്കി. വാർഷിക കണക്കുകളിൽ മാത്രമല്ല, പ്രതിമാസ വിൽപ്പനയിലും കൂപ്പെ എസ്‌യുവിക്ക് നഷ്‌ടം നേരിടേണ്ടി വന്നിട്ടുണ്ട്.

Tata Curvv Coupe SUV Sales Down By 73 Per Cent in October 2025

2025 സെപ്റ്റംബറിൽ നിരത്തിലെത്തിച്ച 1,566 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ടാറ്റ കർവിൻ്റെ വിൽപ്പനയിൽ 9 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. എന്തായാലും ക്ലച്ചുപിടിക്കാതിരിക്കുന്ന മോഡലിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി മോഡലിന് അടുത്തിടെ ചില പരിഷ്ക്കാരങ്ങൾ കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ ഫീച്ചർ കൂട്ടിച്ചേർക്കലുകൾ, പുതിയ ഇന്റീരിയർ തീം, അപ്ഹോൾസ്റ്ററി മെറ്റീരിയൽ എന്നിവ ഉൾപ്പെടുന്ന മാറ്റങ്ങളാണ് കർവ്, കർവ് ഇവി മോഡലുകളിലേക്ക് എത്തിയിരിക്കുന്നത്.

എസ്‌യുവിയുടെ ICE പതിപ്പിലെ അക്കംപ്ലീഷ്‌ഡ് ട്രിമ്മിലാണ് പുതിയ മാറ്റങ്ങൾ കാണാനാവുകയെന്ന് മാത്രം. അതേസമയം കർവ് ഇവിയുടെ എംപവേർഡ്, അക്കംപ്ലീഷ്‌ഡ് ട്രിമ്മുകളിലാണ് മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. കർവിൻ്റെ ICE, ഇവി എന്നിവയിൽ ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ സീറ്റുകൾക്കുള്ള സീറ്റ് വെന്റിലേഷൻ, റിയർ വിൻഡോ സൺഷെയ്ഡുകൾ, ഇന്റഗ്രേറ്റഡ് കപ്പ് ഹോൾഡറുകളുള്ള ഒരു ആംറെസ്റ്റ്, ഡാഷ്‌ബോർഡിലുടനീളം ഒരു പുതിയ വൈറ്റ് കാർബൺ ഫൈബർ ട്രിം തുടങ്ങിയ പുതിയ സവിശേഷതകളും കൂപ്പെ എസ്‌യുവിക്ക് ലഭിക്കുന്നു.

Tata Curvv Coupe SUV Sales Down By 73 Per Cent in October 2025

കൂടാതെ, ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി ലഭിക്കുന്ന ഒരു പുതിയ ഡ്യുവൽ-ടോൺ ഇന്റീരിയർ തീമും വാഹനത്തിന് സമ്മാനിച്ചിട്ടുണ്ട് ടാറ്റ മോട്ടോർസ്. എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിൽ ഒരു വിങഡ് ഹെഡ്‌റെസ്റ്റും ഫൂട്ട്‌റെസ്റ്റായി പ്രവർത്തിക്കാൻ എലിവേറ്റഡ് ഫ്ലോർബോർഡും ഒരുക്കിയിട്ടുണ്ട് കമ്പനി. കർവ് ശ്രേണിയിലെ ഇന്റീരിയർ സ്പേസും മെച്ചപ്പെടുത്തിയതായി ടാറ്റ അവകാശപ്പെടുന്നു. മുമ്പ് സിംഗിൾ സോൺ ക്ലൈമറ്റ് കൺട്രോളായിരുന്നു എസ്‌യുവിയിലുണ്ടായിരുന്നത്. ഇതൊഴികെ വാഹനത്തിലേക്ക് മറ്റ് പരിഷ്ക്കാരങ്ങളൊന്നും ബ്രാൻഡ് കൊണ്ടുവന്നിട്ടില്ല.

1.2 ലിറ്റർ ടർബോ-പെട്രോൾ, 1.2 ലിറ്റർ GDi പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ് ടാറ്റ കർവ് കൂപ്പെ എസ്‌യുവിയുടെ ICE മോഡലുകളിലുള്ളത്. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക്, 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സ് ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്. കർവ് ഇവിക്ക് 40.5kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. 55 kWh ബാറ്ററിക്ക് 502 കിലോമീറ്റർ റേഞ്ചും 45 kWh ബാറ്ററിക്ക് 430 കിലോമീറ്റർ റേഞ്ചുമാണുള്ളത്.

Tata Curvv Coupe SUV Sales Down By 73 Per Cent in October 2025

ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ യൂണിറ്റ്, പവർ അഡ്ജസ്റ്റബിലിറ്റിയുള്ള ഡ്രൈവർ സീറ്റ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ 2-സ്റ്റെപ്പ് റിക്ലൈനിംഗുള്ള റിയർ സീറ്റുകൾ, വയർലെസ് ചാർജിംഗ് പാഡ്, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, പ്രീമിയം ഓഡിയോ സിസ്റ്റം, ഹർമാൻ, ഫ്രണ്ട് ആൻഡ് റിയർ ആംറെസ്റ്റുകൾ, റിയർ എസി വെൻ്റുകൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളാണ് കർവിൻ്റെ അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്.

ലെവൽ 2 ADAS, 6 എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ESP തുടങ്ങിയവയാണ് കൂപ്പെ എസ്‌യുവിയിലെ പ്രധാന സേഫ്റ്റി ഫീച്ചറുകൾ. ഇതോടൊപ്പം ക്രാഷ് ടെസ്റ്റിലെ 5-സ്റ്റാർ റേറ്റിംഗ് കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. നിലവിൽ ടാറ്റ കർവ് വാങ്ങാൻ ഉദ്ദേശിക്കുന്നയാളാണ് നിങ്ങളെങ്കിൽ 8 മുതൽ 12 ആഴ്ച്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ബ്രാൻഡ് പറയുന്നത്.

More from DriveSpark

Article Published On: Tuesday, November 18, 2025, 9:11 [IST]
English summary
Tata curvv coupe suv sales down by 73 per cent in october 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X