വില പഴയത് തന്നെ! പക്ഷേ കൂടുതൽ ലക്ഷ്വറിയായി ടാറ്റയുടെ സ്റ്റൈലൻ കൂപ്പെ എസ്‌യുവി, ഒന്ന് വാങ്ങിയാലോ

ഇന്ത്യയിൽ കൂപ്പെ എസ്‌യുവി ബോഡി സ്റ്റൈലുമായി എത്തിയ ടാറ്റ മോട്ടോർസിന്റെ മിടുക്കനായിരുന്നു കർവ് (Tata Curvv). എന്നാൽ കമ്പനി പ്രതീക്ഷിച്ചത്ര വരവേൽപ്പ് ലംബോർഗിനി ഉറൂസിന്റെ സ്റ്റൈൽ സ്വീകരിച്ച കർവിന് നേടിയെടുക്കാനായില്ല. ഇലക്ട്രിക്കിലും പെട്രോളിലും ഡീസലിലും വണ്ടി വാങ്ങാനാവുമെന്നത് പലരേയും മോഹിപ്പിച്ചുവെങ്കിലും പരമ്പരാഗത സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ വാങ്ങാൻ തന്നെയായിരുന്നു ആളുകൾക്ക് ഇഷ്‌ടം. എന്തായാലും ടാറ്റയുടെ ഈ മിടുക്കനെ ആളുകൾ വേഗം തിരിച്ചറിയുമെന്ന വിശ്വാസത്തിലാണ് കമ്പനി. ഇപ്പോഴിതാ വാഹനത്തിലേക്ക് ചെറിയൊരു നവീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ് (Tata Motors).

പുറത്തുനിന്നും നോക്കിയാൽ മനസിലാവാത്തൊരു മാറ്റമാണ് കൂപ്പെ എസ്‌യുവിയിലേക്ക് എത്തിയിരിക്കുന്നത്. സംഭവം എന്താണെന്ന് പറഞ്ഞുതരാം. പുതിയ ഫീച്ചർ കൂട്ടിച്ചേർക്കലുകൾ, പുതിയ ഇന്റീരിയർ തീം, അപ്ഹോൾസ്റ്ററി മെറ്റീരിയൽ എന്നിവ ഉൾപ്പെടുന്ന മാറ്റങ്ങളാണ് കർവ്, കർവ് ഇവി മോഡലുകളിലേക്ക് എത്തിയിരിക്കുന്നത്. എസ്‌യുവിയുടെ ICE പതിപ്പിലെ അക്കംപ്ലീഷ്‌ഡ് ട്രിമ്മിലാണ് നവീകരങ്ങൾ ഇടംപിടിച്ചിരിക്കുന്നത്.

Tata Curvv Coupe SUV Updated With New Interior Theme And Features

അതേസമയം കർവ് ഇവിയുടെ എംപവേർഡ്, അക്കംപ്ലീഷ്‌ഡ് ട്രിമ്മുകളിലും പുതിയ ഫീച്ചർ കൂട്ടിച്ചേർക്കലുകൾ ലഭ്യമാണ്. ICE, ഇവി എന്നിവയിൽ ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ സീറ്റുകൾക്കുള്ള സീറ്റ് വെന്റിലേഷൻ, റിയർ വിൻഡോ സൺഷെയ്ഡുകൾ, ഇന്റഗ്രേറ്റഡ് കപ്പ് ഹോൾഡറുകളുള്ള ഒരു ആംറെസ്റ്റ്, ഡാഷ്‌ബോർഡിലുടനീളം ഒരു പുതിയ വൈറ്റ് കാർബൺ ഫൈബർ ട്രിം തുടങ്ങിയ പുതിയ സവിശേഷതകളും കൂപ്പെ എസ്‌യുവിക്ക് ലഭിക്കുന്നു.

കൂടാതെ, ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി ലഭിക്കുന്ന ഒരു പുതിയ ഡ്യുവൽ-ടോൺ ഇന്റീരിയർ തീമും വാഹനത്തിന് സമ്മാനിച്ചിട്ടുണ്ട് ടാറ്റ മോട്ടോർസ്. എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിൽ ഒരു വിങഡ് ഹെഡ്‌റെസ്റ്റും ഫൂട്ട്‌റെസ്റ്റായി പ്രവർത്തിക്കാൻ എലിവേറ്റഡ് ഫ്ലോർബോർഡും ഒരുക്കിയിട്ടുണ്ട് കമ്പനി. കർവ് ശ്രേണിയിലെ ഇന്റീരിയർ സ്പേസും മെച്ചപ്പെടുത്തിയതായി ടാറ്റ അവകാശപ്പെടുന്നു.

Tata Curvv Coupe SUV Updated With New Interior Theme And Features

മുമ്പ് സിംഗിൾ സോൺ ക്ലൈമറ്റ് കൺട്രോളായിരുന്നു എസ്‌യുവിയിലുണ്ടായിരുന്നത്. ഇതൊഴികെ വാഹനത്തിലേക്ക് മറ്റ് പരിഷ്ക്കാരങ്ങളൊന്നും ബ്രാൻഡ് കൊണ്ടുവന്നിട്ടില്ല. ഇലക്ട്രിക്, ICE എഞ്ചിനുകളെ പിന്തുണയ്ക്കുന്നതിനായി ടാറ്റ വികസിപ്പിച്ചെടുത്ത അഡാപ്റ്റീവ് ടെക്-ഫോർവേഡ് ലൈഫ് സ്റ്റൈൽ ആർക്കിടെക്ചർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കർവ് പണികഴിപ്പിച്ചിരിക്കുന്നത്.

എക്സ്റ്റീരിയർ ഡിസൈനിലേക്ക് വന്നാൽ എൽഇഡി ഹെഡ്‌ലൈറ്റ്, കണക്റ്റഡ് എൽഇഡി ഡിആർഎൽ, എൽഇഡി ഇൻഡിക്കേറ്ററുകൾ, ഫോഗ് ലൈറ്റുകൾ, ക്രോം ആക്‌സൻ്റുകളുള്ള ഫ്രണ്ട് ഗ്രിൽ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, R18 ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സ്‌പോയിലർ, ഉയരമുള്ള ബൂട്ട് ലിഡ്, ഷാർക്ക് ഫിൻ ആൻ്റിന, ക്രോം, സിൽവർ ഫിനിഷ്ഡ് ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്, 'കർവ്‌' ബ്രാൻഡിംഗ് എന്നിവയെല്ലാമാണ് കൂപ്പെ എസ്‌യുവിക്ക് അഴക് സമ്മാനിക്കുന്നത്.

Tata Curvv Coupe SUV Updated With New Interior Theme And Features

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ യൂണിറ്റ്, പവർ അഡ്ജസ്റ്റബിലിറ്റിയുള്ള ഡ്രൈവർ സീറ്റ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ 2-സ്റ്റെപ്പ് റിക്ലൈനിംഗുള്ള റിയർ സീറ്റുകൾ, വയർലെസ് ചാർജിംഗ് പാഡ്, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ് പോലുള്ള മോഡേൺ ഫീച്ചറുകളാൽ സമ്പന്നമാണ് കൂപ്പെ എസ്‌യുവി.

കഴിഞ്ഞില്ല, ഇതുകൂടാതെ കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, പ്രീമിയം ഓഡിയോ സിസ്റ്റം, ഹർമാൻ, ഫ്രണ്ട് ആൻഡ് റിയർ ആംറെസ്റ്റുകൾ, റിയർ എസി വെൻ്റുകൾ, ലെവൽ 2 ADAS, 6 എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ESP എന്നീ ഉഗ്രൻ ഫീച്ചറുകളുടെ സപ്പോർട്ടും ടാറ്റ കർവിലുണ്ട്.

1.2 ലിറ്റർ ടർബോ-പെട്രോൾ, 1.2 ലിറ്റർ GDi പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ് ടാറ്റ കർവിൽ തെരഞ്ഞെടുക്കാനാവുക. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DCT ട്രാൻസ്മിഷൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഇവിയുടെ കാര്യത്തിലേക്ക് വന്നാൽ 40.5kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 55 kWh ബാറ്ററിക്ക് 502 കിലോമീറ്ററും 45 kWh ബാറ്ററിക്ക് 430 കിലോമീറ്ററുമാണ് സിംഗിൾ ചാർജിൽ കമ്പനി അവകാശപ്പെടുന്ന റേഞ്ച്.

More from DriveSpark

Article Published On: Wednesday, November 12, 2025, 6:00 [IST]
English summary
Tata curvv coupe suv updated with new interior theme and features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X