ഇലക്‌ട്രിക് കാർ വാങ്ങിപ്പിച്ചേ ടാറ്റ അടങ്ങു, 315 കി.മീ. റേഞ്ചുള്ള ടിയാഗോ ഇവിക്ക് വരെ 85,000 രൂപയുടെ ഓഫർ

സാധാരണക്കാരനെ വരെ ഇലക്‌ട്രിക് കാർ വാങ്ങിപ്പിച്ച വണ്ടിക്കമ്പനിയാണ് ടാറ്റ മോട്ടോർസ്. ടിയാഗോയും ടിഗോറും പഞ്ചുമെല്ലാം വൈദ്യുതീകരിച്ച് ഏവരേയും ബ്രാൻഡിലേക്ക് അടുപ്പിക്കാനും രത്തൻ ടാറ്റയെന്ന മഹാന്റെ ബ്രാൻഡിനായി. ഇപ്പോഴിതാ പഞ്ച് ഇവി, ടിയാഗോ ഇവി, നെക്‌സോൺ ഇവി, കർവ് ഇവി തുടങ്ങിയ മോഡലുകൾക്കെല്ലാം ഗംഭീര വിലക്കുറവുമായി എത്തിയിരിക്കുകയാണ്. പക്ഷേ 2024 സ്റ്റോക്കുകൾക്കാണ് ടാറ്റ ആനുകൂല്യങ്ങളും ഓഫറുകളും ഒരുക്കിയിരിക്കുന്നത് എന്നതാണ് രസകരമായ കാര്യം. വേരിയന്റിനെ ആശ്രയിച്ച് ഗ്രീൻ ബോണസ്, എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബെനഫിറ്റുകൾ എന്നിങ്ങനെ തിരിച്ചാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

വേരിയന്റ്, ചാർജർ ടൈപ്പ്, റേഞ്ച് എന്നിവ പരിഗണിക്കാതെ തന്നെ നെക്‌സോൺ ഇവിക്ക് 40,000 രൂപ വരെയാണ് ഈ മാസം ലഭിക്കുന്ന ആനുകൂല്യങ്ങൾ. എന്നാൽ 2024 മോഡൽ ഇയർ സ്റ്റോക്കിന് മാത്രമാവും ഈ ഓഫർ ലഭിക്കുകയെന്ന് കമ്പനി പ്രത്യേകം അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഇലക്ട്രിക് ലൈനപ്പിലെ ആദ്യത്തെ വാഹനമാണെങ്കിലും വലിയ 45kWh ബാറ്ററി പായ്ക്കും അടിപൊളി റേഞ്ചുമായിട്ടാണ് ഇലക്ട്രിക് എസ്‌യുവിയുടെ വരവ്.

Tata Electric Car Offers February 2025

അടുത്ത മോഡലായ പഞ്ച് ഇവിയുടെ കാര്യത്തിലേക്ക് വന്നാൽ സ്മാർട്ട്, സ്മാർട്ട് പ്ലസ് വേരിയന്റുകളിൽ 3.3 kW AC വാൾ ബോക്സ് ചാർജറുള്ളവയ്ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. 3.3kW ചാർജറുള്ള മറ്റെല്ലാ മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് വേരിയന്റുകൾക്കും 50,000 രൂപ വരെയാണ് ഓഫർ ലഭിക്കുക. 7.2kW AC ഫാസ്റ്റ് ചാർജർ തിരഞ്ഞെടുക്കുമ്പോൾ വിലയിൽ 70,000 രൂപ വരെ കിഴിവ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇലക്ട്രിക് എസ്‌യുവിയുടെ മറ്റ് എല്ലാ വേരിയന്റുകൾക്കും 40,000 രൂപ വരെയാണ് ഡിസ്കൌണ്ട് ഒരുക്കിയിരിക്കുന്നത്.

ടാറ്റയുടെ നിലവിലെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് കാറായ കർവ് ഇവിയുടെ 2024 സ്റ്റോക്ക്, വിവിധ വകഭേദങ്ങളിൽ 70,000 രൂപ വരെ ഡിസ്കൌണ്ടിൽ വാങ്ങാം. 55kWh ബാറ്ററി പായ്ക്കും 167 bhp വരെ കരുത്ത് നൽകുന്ന ഇലക്ട്രിക് കൂപ്പെ എസ്‌യുവിയാണ് കമ്പനിയുടെ ഇവി ലൈനപ്പിൽ ഏറ്റവും വലിയ ബാറ്ററി ശേഷിയും ഏറ്റവും കൂടുതൽ പവറും നൽകുന്നത്. പുതിയ മോഡലായതിനാൽ തന്നെ ഈ വണ്ടി പലരുടേയും കണ്ണുടക്കിയിട്ടുണ്ടാവാം.

Tata Electric Car Offers February 2025

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നായ ടിയാഗോ ഇവിയുടെ മുഴുവൻ വേരിയന്റ് നിരയിലും 85,000 രൂപ വരെ വിലയുള്ള ഓഫറുകളാണ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്. 3.3kW ചാർജറുള്ള XT വേരിയന്റാണ് തെരഞ്ഞെടുക്കുന്നതെങ്കിലാണ് ഇത്രയും വലിയ വിലക്കിഴിവ് നൽകുന്നത്. ടോപ്പ്-സ്പെക്ക് XZ പ്ലസ് വേരിയന്റുകൾക്ക് 60,000 രൂപ വരെ ഓഫർ ലഭിക്കും.

ഇനി ഏറ്റവും പുതിയ ടിയാഗോ ഇവി വാങ്ങാൻ എത്തുന്നവർക്ക് XZ+ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 40,000 രൂപ വരെ ലാഭിക്കാൻ കഴിയും. എന്നാൽ വേഗത കുറഞ്ഞ 3.3kW ചാർജറിൽ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ മാസം ടാറ്റയുടെ ഇലക്ട്രിക് ഹാച്ച്ബാക്കിന് ചില പരിഷ്ക്കാരങ്ങൾ കമ്പനി സമ്മാനിച്ചിരുന്നു. പുതുതായി ഡിസൈൻ ചെയ്‌തിരിക്കുന്ന ഗ്രില്ലും ഹെഡ്‌ലൈറ്റുകളും റീഡിസൈൻ ചെയ‌്ത 14 ഇഞ്ച് അലോയ് വീലുകളുമെല്ലാം കാറിന് പുതുമ സമ്മാനിക്കുന്നുണ്ട്.

Tata Electric Car Offers February 2025

സൂപ്പർനോവ കോപ്പർ, ചില്ലി ലൈം, അരിസോണ ബ്ലൂ എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനും ഇലക്ട്രിക് ഹാച്ച്ബാക്കിൽ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിട്ടുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള പുതിയ ഫ്രീസ്റ്റാൻഡിംഗ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള പുതിയ ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ തുടങ്ങിയ ഫീച്ചറുകളും ഇവിയിൽ കമ്പനി ഉൾപ്പെടുത്തുകയുണ്ടായി.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഷാർക്ക്-ഫിൻ ആന്റിന, അപ്‌ഡേറ്റ് ചെയ്‌ത ഡ്രൈവർ ഡിസ്‌പ്ലേ, എച്ച്‌ഡി റിയർ പാർക്കിംഗ് ക്യാമറ എന്നീ ഫീച്ചറുകളോടെയാണ് ടാറ്റ ടിയാഗോ ഇവി ഇപ്പോൾ വരുന്നത്. 8 ലക്ഷം മുതൽ 11.14 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ വരുന്ന ഇവിക്ക് 315 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Saturday, February 8, 2025, 12:00 [IST]
English summary
Tata electric car offers february 2025 tiago ev punch ev curvv ev attracts huge benefits
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X