ഉരുക്ക് ബോഡിയിൽ കോംപ്രമൈസില്ല! സഫാരി, ഹാരിയർ പെട്രോൾ മോഡലുകൾക്കും 5-സ്റ്റാർ സേഫ്റ്റി തന്നെ

സേഫ്റ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറാവാത്തവരാണ് ടാറ്റ മോട്ടോർസ് (Tata Motors). ടിയാഗോ (Tiago) മുതൽ സഫാരി (Safari) വരെ നീളുന്ന മോഡൽ നിരയെടുത്താൽ അക്കാര്യം വ്യക്തമാവുകയും ചെയ്യും. അടുത്തിടെ ഹാരിയറിൻ്റെയും സഫാരിയുടെയും പെട്രോൾ പതിപ്പുകൾ പുറത്തിറക്കി ആളുകളിലേക്ക് കൂടുതൽ അടുക്കാനുള്ള ശ്രമവും കമ്പനി നടത്തിയിട്ടുണ്ട്. വില ഇതുവരെ പുറത്തുവിട്ടില്ലെങ്കിലും എസ്‌യുവികളുടെ നിർണായകമായൊരു അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ. ഇരുമോഡലുകളുടേയും സേഫ്റ്റിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ബ്രാൻഡ് വെളിപ്പെടുത്തിയിരിക്കുന്നത്. ഹാരിയർ, സഫാരി പെട്രോൾ മോഡലുകൾ സേഫ്റ്റിയിൽ അടിപൊളി തന്നെയാണെന്നത് ഊഹിക്കാമല്ലോ.

എന്നാൽ ഊഹാപോഹങ്ങളൊന്നും വേണ്ടന്നാണ് ടാറ്റ പറയുന്നത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ സഫാരിയും ഹാരിയറും 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. പുതിയ പെട്രോൾ മോഡലുകൾക്കും സമാനമായ സ്കോർ തന്നെയാവും സുരക്ഷയുടെ കാര്യത്തിലുണ്ടാവുകയെന്നാണ് ബ്രാൻഡ് പറയുന്നത്. അതായത് എഞ്ചിൻ മാറ്റിവെച്ചിട്ടുണ്ടെങ്കിലും ഉരുക്ക് ബലമുള്ള ബോഡിയിൽ യാതൊരു വിധ കോംപ്രമൈസും വരുത്തിയിട്ടില്ലെന്ന് സാരം.

Tata Harrier And Safari Petrol Variants Offer 5-Star BNCAP Safety Rating

ഡീസൽ പതിപ്പുകൾക്ക് ബാധകമായിരുന്ന ഫലങ്ങൾ പെട്രോൾ മോഡലുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അതായത് മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ രണ്ട് എസ്‌യുവികളും യഥാക്രമം 32 പോയിൻ്റുകളിൽ 30.08 പോയിൻ്റുകളും 49 പോയിൻ്റുകളിൽ 44.54 പോയിൻ്റുകളും നേടിയിട്ടുണ്ട്. സ്റ്റാൻഡേർഡ് വേരിയൻ്റുകൾക്കൊപ്പം ഫിയർലെസ് അൾട്രാ, ഫിയർലെസ് അൾട്രാ റെഡ് ഡാർക്ക് എന്നീ എക്സ്ക്ലൂസീവ് വേരിയൻ്റുകളിലും പെട്രോൾ മോഡലുകൾ ലഭ്യമാവും.

സിയറയിൽ അരങ്ങേറ്റം കുറിച്ച പുതിയ 1.5 ലിറ്റർ TGDi എഞ്ചിനാണ് ഹാരിയർ, സഫാരി എസ്‌യുവികളുടെ പെട്രോൾ വേരിയൻ്റുകൾക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയ 1.5 ലിറ്റർ ഹൈപ്പീരിയോൺ TGDi ടർബോ-പെട്രോൾ എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 280 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Tata Harrier And Safari Petrol Variants Offer 5-Star BNCAP Safety Rating

പവറിനൊപ്പം നല്ല മൈലേജ് കണക്കുകളും ഈ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് നൽകാൻ കഴിയും. കാത്തിരുന്ന് കിട്ടിയത് തീപ്പൊരി ഐറ്റം തന്നെയാണെന്ന് ഇതോടെ ഉറപ്പിക്കാല്ലോ അല്ലേ... പെർഫോമൻസ്, സേഫ്റ്റി, മൈലേജ്, കിടിലൻ ഫീച്ചറുകൾ അങ്ങനെ എല്ലാം തികഞ്ഞൊരു എസ്‌യുവികൾ തന്നെയാണ് സഫാരിയും ഹാരിയറും. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള വലിയ 14.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം പോലുള്ള സവിശേഷതകളും വാഹനത്തിനൊപ്പം ലഭ്യമാണ്.

ഡിജിറ്റൽ IRVM, ഓട്ടോ ഡിപ്പ് ഫംഗ്‌ഷനോടുകൂടിയ മെമ്മറി ORVM-കൾ, ലെവൽ 2 ADAS സ്യൂട്ടിലേക്കുള്ള കൂടുതൽ മെച്ചപ്പെടുത്തലുകൾ എന്നിവയും ടാറ്റ മോട്ടോർസ് പുത്തൻ പെട്രോൾ എസ്‌യുവികൾക്കൊപ്പം വാഗ്‌ദാനം ചെയ്യും. ടാറ്റ എല്ലാ ടൈപ്പ് C യുഎസ്ബി ചാർജിംഗ് പോർട്ടുകളും 65-വാട്ട് ഔട്ട്‌പുട്ടിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ടെന്നതും ശ്രദ്ധേയമായ വിഷയമാണ്. പെട്രോളിനൊപ്പം നിലവിലെ ഡീസൽ എഞ്ചിൻ കൂടി എത്തുമ്പോൾ സംഗതി അടിപൊളിയാവും.

Tata Harrier And Safari Petrol Variants Offer 5-Star BNCAP Safety Rating

ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ ക്രിയോടെക് ഡീസൽ എഞ്ചിനാണിത്. ബിഎസ്-VI 2 നിലവാരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ എന്നിവയാണ് ഡീസലിനൊപ്പം ലഭ്യമാക്കിയിരിക്കുന്ന ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 30, 2025, 6:00 [IST]
English summary
Tata harrier and safari petrol variants offer 5 star bncap safety rating
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X