ലൈഫ് ടൈം വാറണ്ടിയുള്ള ബാറ്ററിയും നല്ല റേഞ്ചും! ടാറ്റയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവിയുടെ ബേസ് മോഡലും പൊളിയാ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ടാറ്റ ഹാരിയർ ഇവി (Tata Harrier EV) വിപണിയിൽ എത്തിയിരിക്കുകയാണ്. ഇന്ത്യൻ വിപണിക്കായുള്ള ആറാമത്തെ പാസഞ്ചർ ഇലക്‌ട്രിക് കാറാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ഇതുവരെ പുറത്തിറക്കിയിട്ടുള്ള ഇവികളിൽ നിന്നും വ്യത്യസ്‌തമായി ഓൾവീൽ ഡ്രൈവ് സംവിധാനവുമായാണ് ഹാരിയർ ഇവിയുടെ വരവ്. അഡ്വഞ്ചർ, ഫിയർലെസ്, എംപവേർഡ് എന്നീ മൂന്ന് ട്രിം ലെവലുകളിൽ എത്തുന്ന മോഡൽ 21.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ബേസ് വേരിയന്റിൽ തന്നെ എല്ലാ സംവിധാനങ്ങളും കമ്പനി കൊടുത്തിട്ടുണ്ടെന്നതാണ് രസകരമായ സംഗതി.

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് എതിരാളിയുടെ വേരിയന്റ് തിരിച്ചുള്ള വിലകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇലക്ട്രിക് എസ്‌യുവിക്കായുള്ള ബുക്കിംഗ് ജൂലൈ 2 മുതൽ കമ്പനി ആരംഭിക്കും. ചെറിയ 65kWh ബാറ്ററി പായ്ക്കിൽ മാത്രം ലഭ്യമാകുന്ന എൻട്രി ലെവൽ അഡ്വഞ്ചർ വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ എന്തെല്ലാമെന്ന് നമുക്ക് വിശദമായി നോക്കിയാലോ?

Tata Harrier EV Adventure Base Variant Features Explained

ആദ്യം എക്സ്റ്റീരിയറിൽ നിന്നും തുടങ്ങാം. ഹാരിയർ ഇവി ബേസ് വേരിയന്റിൽ എയറോ ഇൻസേർട്ടുകളുള്ള 18 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ പെയിന്റ്, എൽഇഡി ബൈ-പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഇരുവശത്തും എൽഇഡി കണക്റ്റഡ് ലൈറ്റുകൾ, റൂഫ് റെയിലുകൾ, ഇന്റഗ്രേറ്റഡ് സൈഡ് സ്റ്റെപ്പുകൾ, റിയർ വൈപ്പർ, വാഷർ, പാഡിൽ ലാമ്പുകൾ, ഷാർക്ക്-ഫിൻ ആന്റിന എന്നിവയെല്ലാം ടാറ്റ ഒരുക്കിയിട്ടുണ്ട്.

ബേസ് മോഡലാണെങ്കിലും അകത്തളം അതിഗംഭീരമാക്കിയാണ് ടാറ്റ മോട്ടോർസ് പണിതെടുത്തിരിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എട്ട്-വേ ഡ്രൈവർ, ഫോർ-വേ ഫ്രണ്ട് പാസഞ്ചർ സീറ്റ് അഡ്ജസ്റ്റ്മെന്റ്, റിയർ എസി വെന്റുകൾ, ടെറൈൻ മോഡുകൾ, ഡ്രൈവ് മോഡുകൾ, ഡ്രിഫ്റ്റ് മോഡ്, ക്രൂയിസ് കൺട്രോൾ, AVAS, ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, OTA അപ്‌ഡേറ്റുകൾ എന്നീ ഫീച്ചറുകളെല്ലാം ഹാരിയർ ഇവിയുടെ ഇന്റീരിയറിലുണ്ട്.

Tata Harrier EV Adventure Base Variant Features Explained

തീർന്നില്ല, ഇതുകൂടാതെ 45W USB-C ചാർജിംഗ് പോർട്ടുകൾ, സ്ലൈഡിംഗ് ഫ്രണ്ട് ആം റെസ്റ്റ്, ടിൽറ്റ് ആൻഡ് ടെലിസ്കോപ്പിക്-അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, പാർസൽ ട്രേ, ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, ഡ്യുവൽ-ടോൺ ഇന്റീരിയർ തീം, ഓട്ടോ-ഫോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, V2V, V2L ഫംഗ്ഷനുകൾ എന്നിവയും ടാറ്റ ഹാരിയർ ഇവിയുടെ ബേസ് അഡ്വഞ്ചർ വേരിയന്റിൽ സമ്മാനിച്ചിട്ടുണ്ട്.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാലും ഹാരിയർ ഇവിയുടെ ബേസ് മോഡൽ കിടുവാണ്. 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഓട്ടോ-ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB), സെൻസർ അധിഷ്ഠിത റിവേഴ്സ് പാർക്ക് അസിസ്റ്റ് ഫംഗ്ഷൻ, ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാമാണ് സ്റ്റാൻഡേർഡായി ലഭിക്കുക.

Tata Harrier EV Adventure Base Variant Features Explained

മുകളിൽ സൂചിപ്പിച്ചത് പോലെ ഹാരിയർ ഇവിയുടെ എൻട്രി ലെവൽ വേരിയന്റിന് 65 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. റിയർവീൽ ഡ്രൈവ് സംവിധാനവുമായി വരുന്ന അഡ്വഞ്ചർ വേരിയന്റ് സിംഗിൾ ചാർജിൽ 500+ കിലോമീറ്റർ റേഞ്ച് എങ്കിലും നൽകാനാവുമെന്നത് ഉറപ്പാണ്. അതേസമയം 75 kWh ബാറ്ററി പായ്ക്കുള്ള RWD വകഭേദങ്ങൾക്ക് സിംഗിൾ ചാർജിൽ 627 കിലോമീറ്റർ റേഞ്ചാണ് കമ്പനി പറയുന്നത്.

ടാറ്റ ഹാരിയർ ഇവി നൈനിറ്റാൾ നോക്റ്റേണൽ, എംപവേർഡ് ഓക്സൈഡ്, പ്യുവർ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നിവയുൾപ്പെടെ നാല് കളർ ഓപ്ഷനുകളിലും ലഭ്യമാവും. കൂടാതെ ഒരു പ്രത്യേക ബ്ലാക്ക്-ഔട്ട് സ്റ്റെൽത്ത് എഡിഷനും ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് എസ്‌യുവി വിപണിയിൽ മഹീന്ദ്ര BE 6, ഹ്യുണ്ടായി ക്രെറ്റ, വരാനിരിക്കുന്ന മാരുതി ഇ വിറ്റാര തുടങ്ങിയവയോടാണ് മത്സരത്തിനിറങ്ങുന്നത്.

More from DriveSpark

Article Published On: Wednesday, June 4, 2025, 17:36 [IST]
English summary
Tata harrier ev adventure base variant features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X