പെട്രോളടിച്ച് പാപ്പരാവണ്ട, രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി തുടങ്ങി ടാറ്റ

സേഫ്റ്റിയിലൂടെ ആളുകളുടെ മനസിൽ കയറിക്കൂടിയ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. പിന്നീട് സാധാരണക്കാർക്കായി ഇലക്ട്രിക് കാറുകളും പുറത്തിറക്കി വൈദ്യുത വിപ്ലവത്തിനും തിരികൊളുത്താൻ കമ്പനിക്കായി. എംജിയുടെ വരവ് കമ്പനിക്ക് ചെറിയ ക്ഷീണം വരുത്തിയെങ്കിലും ജനപ്രിയ മോഡലുകൾക്കെല്ലാം ബാറ്ററി ഹൃദയം വെച്ചുപിടിപ്പിച്ച് ശക്തരാവാൻ ടാറ്റയ്ക്ക് സാധിച്ചു. ബ്രാൻഡിന്റെ വൈദ്യുത നിരയിലേക്ക് പുതുതായി എത്തിയ അതിഥിയാണ് ഹാരിയർ ഇവി. വാഗമണ്ണിലെ ആനപ്പാറയെല്ലാം കയറി വാർത്തകളിൽ നിറഞ്ഞ എസ്‌യുവിയെ ഇക്കഴിഞ്ഞയിടയ്ക്ക് കമ്പനി ഔദ്യോഗികമായി വിപണനത്തിന് എത്തിച്ചിരുന്നു. ഇപ്പോഴിതാ രാജ്യം കാത്തിരുന്ന ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി തുടങ്ങിയിരിക്കുകയാണ് ടാറ്റ.

നേരത്തെ പ്രമുഖ നഗരങ്ങളിൽ മാത്രമാണ് ആരംഭിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ടാറ്റ ഹാരിയർ ഇലക്ട്രിക് എസ്‌യുവി വിതരണം ചെയ്‌തു തുടങ്ങിയതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അഡ്വഞ്ചർ, ഫിയർലെസ്, എംപവേർഡ് എന്നീ മൂന്ന് ട്രിം ലെവലുകളിൽ ലഭ്യമായ ടാറ്റ ഹാരിയർ ഇവി നൈനിറ്റാൾ നോക്റ്റേണൽ, എംപവേർഡ് ഓക്സൈഡ്, പ്യുവർ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നിവയുൾപ്പെടെ നാല് കളർ ഓപ്ഷനുകളിലും ലഭ്യമാവും. കൂടാതെ ഒരു പ്രത്യേക ബ്ലാക്ക്-ഔട്ട് സ്റ്റെൽത്ത് എഡിഷനും ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്.

Tata Harrier EV Deliveries Started In India

21.49 ലക്ഷം മുതൽ 30.23 ലക്ഷം വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളുമാണ് ഇവിയിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. മോഡലിന്റെ താഴ്ന്ന വേരിയന്റുകളിൽ 65 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോൾ ടോപ്പ് വേരിയന്റുകളിൽ 75 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക.

ഈ ബാറ്ററി പായ്ക്ക് ഓപ്ഷനിൽ RWD, QWD എന്നിങ്ങനെ രണ്ട് മോട്ടോർ കോൺഫിഗറേഷനുകളുമുണ്ട്. ഹാരിയർ ഇവിയുടെ RWD പതിപ്പുകൾ 235 bhp പവറിൽ പരമാവധി 315 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ ഇലക്ട്രിക് എസ്‌യുവിയുടെ QWD വകഭേദങ്ങൾ 391 bhp കരുത്തിൽ പരമാവധി 504 Nm ടോർക്ക് വരെയും നൽകും. 75 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്ന RWD വകഭേദങ്ങൾക്ക് സിംഗിൾ ചാർജിൽ 627 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്.

Tata Harrier EV Deliveries Started In India

പെർഫോമൻസിലേക്ക് നോക്കിയാൽ 6.3 സെക്കൻഡിനുള്ളിൽ 0-100 kmph വേഗത കൈവരിക്കാൻ ഹാരിയർ ഇവിക്ക് സാധിക്കുമെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. മോഡേൺ ടാറ്റ കാറുകളെ പോലെ ഫീച്ചേഴ്‌സിന്റെ കാര്യത്തിലെല്ലാം ആശാൻ അഡാറാണ്. ഡ്യുവൽ-ടോൺ ഫിനിഷിലുള്ള അകത്തളം അതിമനോഹരമാണെന്ന് തന്നെ വേണം പറയാൻ. കൂടെ കാലാതീതമായ ഫീച്ചറുകളും കീടി ചേരുന്നതോടെ വേറെ ലെവലാവുന്നു.

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം പുതിയ 14.5 ഇഞ്ച് സാംസങ് നിയോ QLED ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹാർമൻ ഓഡിയോ സിസ്റ്റം, ഇൻബിൽറ്റ് മാപ്പുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡിജിറ്റൽ റിയർ വ്യൂ മിറർ, 540 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ലെവൽ 2 ADAS എന്നിവയാണ് ഹാരയർ ഇവിയിലെ പ്രധാന ഫീച്ചറുകൾ.

Tata Harrier EV Deliveries Started In India

ഇതോടൊപ്പം നോർമൽ, സാൻഡ്, മഡ് റട്ട്സ്, സ്നോ/ഗ്രാസ്, റോക്ക് ക്രാൾ, കസ്റ്റം എന്നിങ്ങനെ 6 വ്യത്യസ്‌ത ടെറെയ്ൻ മോഡുകളും ടാറ്റ ഹാരിയർ ഇവിയിൽ ഒരുക്കിയിട്ടുണ്ട്. സേഫ്റ്റിയിലും ഒന്നാന്തരമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും എസ്‌യുവി 5-സ്റ്റാർ റേറ്റിംഗാണ് ടാറ്റയുടെ പുത്തൻ ഇലക്ട്രിക് എസ്‌യുവി നേടിയിരിക്കുന്നത്.

ഹാരിയർ ഇവിയുടെ എല്ലാ വകഭേദങ്ങൾക്കും ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ബാധകമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയിലെ ഇവി വിപണിയിൽ മഹീന്ദ്ര XEV 9e പോലുള്ള മോഡലുകളുമായിട്ടാവും ഹാരിയർ ഇവിയുടെ മത്സരം. ബുക്കിംഗ് ആരംഭഇച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ 10,000-ത്തിലധികം ആളുകളാണ് ഇലക്ട്രിക് എസ്‌യുവി ബുക്ക് ചെയ്യാനെത്തിയത്. ശക്തമായ ഡിമാൻഡ് ഉള്ളതിനാൽ, ഹാരിയർ ഇവിക്ക് കുറഞ്ഞത് രണ്ടോ മൂന്നോ മാസത്തെ ബുക്കിംഗ് പിരീഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, July 31, 2025, 11:37 [IST]
English summary
Tata harrier ev deliveries started in india prices start from rs 21 49 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X