ഡീസൽ എഞ്ചിനുള്ള ടാറ്റയുടെ വലിയ 5-സീറ്റർ എസ്‌യുവി, 36,000 രൂപ കൂടുതൽ മുടക്കിയാൽ മാത്രമേ ഇനി വാങ്ങാൻ പറ്റൂ

ടാറ്റയുടെ എസ്‌യുവി നിരയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ളത് നെക്സോണിനും പഞ്ചിനും ആണെങ്കിലും ഈ പരിഗണനയെല്ലാം അർഹിക്കുന്നയാളാണ് ഹാരിയർ. ഒടുക്കത്തെ ലുക്കും കിടിലൻ ഫീച്ചറുകളും 5-സ്റ്റാർ സേഫ്റ്റിയും എല്ലാ ഒത്തുചേർന്ന ഹാരിയർ യാത്രാ സുഖത്തിന്റെ കാര്യത്തിലും വേറെ ലെവലാണ്. 5 പേർക്ക് ഒന്നിച്ച് അടിച്ചുപൊളിച്ച് യാത്ര ചെയ്യാൻ പറ്റിയ ഫാമിലി എസ്‌യുവി എന്ന് വേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം. ഏറ്റവും പുതിയ ഹാരിയറിനെ വേറിട്ടുനിർത്തുന്നത് വൈവിധ്യമാർന്ന കളർ ഓപ്ഷനുകൾ കൂടിയാണെന്നത് എടുത്തുപറയേണ്ട വിഷയമാണ്. ഇക്കൊല്ലം ഹാരിയർ വാങ്ങണമെന്ന് പ്ലാനിട്ടിരുന്നവരെയെല്ലാം നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

മറ്റൊന്നുമല്ല, കരുത്തൻ എസ്‌യുവി ഇനി പഴയ വിലയ്ക്ക് കിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. അതായത് ഹാരിയറിന്റെ വിലയിൽ വർധനവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനിയെന്ന് സാരം. എന്നാ പാവങ്ങളുടെ ബേസ് മോഡലായ സ്മാർട്ട് മാനുവലിന് വെറും 1,000 രൂപ മാത്രമാണ് കമ്പനി ഉയർത്തിയിരിക്കുന്നത് എന്ന കാര്യം പലർക്കും സന്തോഷം നൽകുന്ന വിഷയമായിരിക്കും.

Tata Harrier SUV Become Costlier Now Price Starts From Rs 15 Lakh

അതേസമയം പ്യുവർ പ്ലസ് (S) ഡാർക്ക് എഡിഷൻ ഓട്ടോമാറ്റിക്കിന് 21,000 രൂപ വർധിപ്പിച്ചപ്പോൾ ഹാരിയർ എസ്‌യുവിയുടെ മറ്റെല്ലാ വേരിയൻ്റുകളുടെയും വില 36,000 വീതമാണ് ടാറ്റ മോട്ടോർസ് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ വില പ്രകാരം ഇനി മുതൽ ഹാരിയർ വാങ്ങണമെങ്കിൽ 15 ലക്ഷം മുതൽ രൂപ. 26.25 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും കേട്ടോ.

വില പരിഷ്ക്കാരത്തിന് പുറമെ ടാറ്റയുടെ 5-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുമായി ജോടിയാക്കിയ അതേ 2.0 ലിറ്റർ ക്രിയോടെക് ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ബിഎസ്-VI 2 നിലവാരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

Tata Harrier SUV Become Costlier Now Price Starts From Rs 15 Lakh

ഫീച്ചറുകളുടെ വലിയ നിരയാണ് സെഗ്മെന്റിൽ മോഡലിനെ വേറിട്ടുനിർത്തുന്നത്. വലിയ 12.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാവിഗേഷൻ സപ്പോട്ട് ചെയ്യുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ഫോർ-സ്‌പോക്ക് മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടച്ച് അധിഷ്‌ഠിത HVAC കൺട്രോളുകൾ, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ജെബിഎൽ 10 സ്പീക്കർ സിസ്റ്റം എന്നിവയെല്ലാമാണ് ഹാരിയറിന്റെ ഇന്റീരിയർ അടിപൊളിയാക്കുന്നത്.

കഴിഞ്ഞില്ല, ഇതുകൂടാതെ എയർ പ്യൂരിഫയർ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്റർ സിസ്റ്റം, 360-ഡിഗ്രി സറൗണ്ട് ക്യാമറ, ADAS സ്യൂട്ട്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, പവർഡ് ടെയിൽ ഗേറ്റ് തുടങ്ങിയ ഫീച്ചറുകളും ടാറ്റ ഹാരിയർ എസ്‌യുവിയുടെ ഭാഗമാണ്. അന്യായ റോഡ് പ്രസൻസ് തരുന്ന സൺലിറ്റ് യെല്ലോ, കോറൽ റെഡ്, പെബിൾ ഗ്രേ, ലൂണാർ വൈറ്റ്, ഒബ്‌റോൺ ബ്ലാക്ക്, സീവീഡ് ഗ്രീൻ, ആഷ് ഗ്രേ എന്നീ കളർ ഓപ്ഷനുകളാണ് ഹാരിയറിലുള്ളത്.

Tata Harrier SUV Become Costlier Now Price Starts From Rs 15 Lakh

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ 7 വരെ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എല്ലാ വരികളിലും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഒപ്പം ആങ്കർ പ്രിറ്റെൻഷനർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിട്രാക്ടർ, പ്രെറ്റെൻഷനർ, ലോഡ് ലിമിറ്റർ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളെല്ലാം എസ്‌യുവിയിൽ സ്റ്റാൻഡേർഡായി കൊടുത്തിട്ടുമുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, February 3, 2025, 11:26 [IST]
English summary
Tata harrier suv become costlier now price starts from rs 15 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X