ഇനി വില മാത്രം അറിഞ്ഞാൽ മതി, ഹാരിയർ പെട്രോൾ ഇങ്ങെത്തി! പെർഫോമൻസിൽ പുലി തന്നെ
ഇന്ത്യക്കാർ സ്നേഹത്തോടെ ദേസി റേഞ്ച് റോവർ എന്ന ഓമനപ്പേരിൽ വിളിക്കുന്ന വാഹനമാണ് ടാറ്റ ഹാരിയർ. ലാൻഡ് റോവറിൽ നിന്നും ഉരുത്തിരിഞ്ഞ പ്ലാറ്റ്ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന ഹാരിയർ ലുക്കിലും വർക്കിലും അടിപൊളിയാണ്. 5 പേർക്ക് ഒന്നിച്ച് അടിച്ചുപൊളിച്ച് യാത്ര ചെയ്യാൻ പറ്റിയ ഫാമിലി എസ്‌യുവിയുടെ പ്രധാന കുറവ് പെട്രോൾ എഞ്ചിൻ്റെ സാന്നിധ്യമായിരുന്നു. ഇപ്പോൾ ഈ കുറവും പരിഹരിച്ച് എസ്‌യുവിയെ ടാറ്റ വിപണിയിലെത്തിക്കാൻ പോവുകയാണ്. പെട്രോൾ എഞ്ചിനുള്ള ഹാരിയറിൻ്റെ പണി പൂർത്തിയാക്കിയ ബ്രാൻഡ് അടുത്ത ദിവസം തന്നെ മോഡലിനായുള്ള വിലയും മറ്റ് വിവരങ്ങളും പ്രഖ്യാപിക്കും.
പുതിയ TGDi പെട്രോൾ എഞ്ചിൻ്റെ അവതരണത്തോടൊപ്പം പുതിയ ഫിയർലെസ് അൾട്രാ വേരിയൻ്റും ചേർത്തുകൊണ്ട് ടാറ്റ ഹാരിയർ നിര വിപുലീകരിക്കുകയും ചെയ്‌തിട്ടുണ്ട്. പുതിയ ടോപ്പ് സ്പെക്ക് ട്രിം ആയി സ്ഥാപിച്ചിരിക്കുന്ന ഈ വേരിയൻ്റ് റെഡ് ഡാർക്ക് എഡിഷനിലും ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്. ഇത് എസ്‌യുവിക്ക് കൂടുതൽ സ്‌പോർട്ടി വിഷ്വൽ അപ്പീൽ നൽകുന്നു. അങ്ങനെ സെഗ്മെൻ്റ് തൂക്കാൻ ടാറ്റയുടെ മിടുക്കനാവുമോയെന്നത് അധികം വൈകാതെ അറിയാം.

പുതിയ എഞ്ചിനൊപ്പം ഹാരിയറിന് സമഗ്രമായ ഫീച്ചർ അപ്‌ഗ്രേഡും ലഭിക്കുമ്പോൾ സംഗതി കളറാവും. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള വലിയ 14.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് ഇൻ്റീരിയറിലെ ഹൈലൈറ്റ്. ഡിജിറ്റൽ IRVM, ഓട്ടോ ഡിപ്പ് ഫംഗ്‌ഷനോടുകൂടിയ മെമ്മറി ORVM-കൾ, ലെവൽ 2 ADAS സ്യൂട്ടിലേക്കുള്ള കൂടുതൽ മെച്ചപ്പെടുത്തലുകൾ എന്നിവയും ടാറ്റ മോട്ടോർസ് പുത്തൻ ഹാരിയറിൽ വാഗ്‌ദാനം ചെയ്യം.
ടാറ്റ എല്ലാ ടൈപ്പ് C യുഎസ്ബി ചാർജിംഗ് പോർട്ടുകളും 65-വാട്ട് ഔട്ട്‌പുട്ടിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ടെന്നും കാർവാലെ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഫ്രണ്ട്, റിയർ ക്യാമറകൾ ഇപ്പോൾ വാഷർ ഫംഗ്‌ഷണാലിറ്റിയോടെ സജ്ജീകരിച്ചിരിക്കുന്നതും പുതുമയുള്ള കാര്യമാണ്. കൂടാതെ, മുമ്പ് നൽകിയിരുന്ന ഫിക്‌സഡ് സെൻ്റർ കൺസോൾ ആംറെസ്റ്റിന് ഇപ്പോൾ ഒരു സ്ലൈഡിംഗ് സംവിധാനവും കൊടുത്ത് കൂടുതൽ പ്രായോഗികമാക്കിയിട്ടുണ്ട്.

ഹാരിയർ ടർബോ പെട്രോൾ സ്മാർട്ട്, പ്യുവർ X, അഡ്വഞ്ചർ X, അഡ്വഞ്ചർ X പ്ലസ്, ഫിയർലെസ് X, ഫിയർലെസ് X പ്ലസ്, ഫിയർലെസ് അൾട്ര എന്നീ വേരിയൻ്റുകളിലാവും വിപണിയിലെത്തുക. പുതിയ സിയറയിൽ, 1.5 ലിറ്റർ ഹൈപ്പീരിയൻ ടർബോ-പെട്രോൾ എഞ്ചിൻ തന്നെയാണ് ഹാരിയറിലും ടാറ്റ മോട്ടോർസ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പവർഔട്ട്പുട്ട് കണക്കുകളിൽ വർധനവുണ്ട്. അതായത് വ്യത്യസ്‌ത ട്യൂണിംഗിലാണ് ലഭ്യമാവുകയെന്ന് സാരം.
ഹാരിയറിൻ്റെ പെട്രോൾ പതിപ്പുകൾക്ക് കരുത്ത് പകരുന്നത് ടാറ്റയുടെ പുതിയ 1.5 ലിറ്റർ TGDi എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 280 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് എഞ്ചിനൊപ്പം ലഭ്യമാക്കിയിരിക്കുന്നത്. പേപ്പറിൽ വലിയ കരുത്തുണ്ടാവുമെന്ന് തോന്നിയേക്കില്ലെങ്കിലും പെർഫോമൻസിൻ്റെ കാര്യത്തിൽ ആരേയും നിരാശപ്പെടുത്താത്ത രീതിയിലാണ് പെട്രോൾ എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.

പെട്രോൾ കൂടാതെ മുമ്പുണ്ടായിരുന്ന ഫിയറ്റിൽ നിന്നുള്ള ഡീസൽ എഞ്ചിൻ ഓപ്ഷനും ഹാരിയറിനൊപ്പം തുടർന്നും ലഭിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.0 ലിറ്റർ ക്രിയോടെക് ഡീസൽ എഞ്ചിനാണിത്. ബിഎസ്-VI 2 നിലവാരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








