വാങ്ങിയ 1.50 ലക്ഷം പേരും ഹാപ്പി, പുതുചരിത്രം തീർത്ത് ടാറ്റയുടെ മൊഞ്ചൻ എസ്‌യുവി! ഇനി പെട്രോളിലും കലക്കും

ടാറ്റ മോട്ടോർസിൻ്റെ എസ്‌യുവി നിരയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ളത് പഞ്ചിനോ നെക്സോണിനോ ആയിരിക്കും അല്ലേ. എന്നാൽ കൂട്ടത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ആയിട്ടുള്ള മോഡലുകളിൽ ഒന്നാണ് ഹാരിയർ. ദേസി റേഞ്ച് റോവർ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഈ മോഡലിനും വണ്ടിഭ്രാന്തൻമാർക്കിടയിൽ പ്രത്യേക ഫാൻബേസാണുള്ളത്. വലിയ വിൽപ്പന കണക്കുകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇപ്പോഴിതാ സുപ്രധാനമായൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ടാറ്റ ഹാരിയർ (Tata Harrier SUV). 2019-ൽ വിപണിയിലെത്തിയതിന് ശേഷം ഇതുവരെ 1.50 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടമാണ് വാഹനം കൈവരിച്ചിരിക്കുന്നത്.

ഡീസൽ മോഡലിനുള്ള സ്ഥിരമായ ഡിമാൻഡും 2025 ജൂണിൽ പുറത്തിറക്കിയ ഇലക്ട്രിക് വേരിയൻ്റിനുള്ള ആദ്യകാല ഡിമാൻഡുമാണ് 1.50 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് താണ്ടാൻ ഹാരിയറിനെ ഇത്രവേഗം സഹായിച്ചത്. ഒപ്പം 2025 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഈ മിഡ്-സൈസ് എസ്‌യുവിയുടെ 4,000 യൂണിറ്റിലധികം വിറ്റഴിക്കപ്പെട്ടതും നേട്ടത്തിലെത്താൻ സഹായിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിമാസ വിൽപ്പന കണക്കുകളാണിത്.

Tata Harrier SUV Sales Crossed 1 50 Lakh Milestone In India

2025 ഒക്ടോബറിൽ ഹാരിയർ 4,483 യൂണിറ്റുകൾ വിറ്റഴിച്ചു. ഇത് 2024 ഒക്ടോബറിൽ നിരത്തിലെത്തിച്ച 1,947 യൂണിറ്റുകളേക്കാൾ 130 ശതമാനം വർധനവാണ് കാണിക്കുന്നത്. ഇനി പ്രതിമാസ കണക്കുകളിലേക്ക് നോക്കിയാലും 6.58 ശതമാനം വർധനവാണ് ഹാരിയറിന് നേടിയെടുക്കാനായത്. സെപ്റ്റംബറിൽ എസ്‌യുവിയുടെ 4,188 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2019 ജനുവരി മുതൽ വിപണിയിലെത്തിയ ഹാരിയർ ഏകദേശം നാല് വർഷവും നാല് മാസവും പിന്നിട്ട് 2023 മെയ് മാസത്തോടെയാണ് 1 ലക്ഷം വിൽപ്പന പിന്നിടുന്നത്.

പിന്നീട് 2025 ഒക്ടോബർ മാസത്തോടെ 1.50 ലക്ഷത്തിലെത്താനും ഹാരിയറിനായി. നിലവിൽ സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, ഫിയർലെസ് എന്നിങ്ങനെ വ്യത്യസ്‌ത തരം വേരിയന്റുകളിൽ വരുന്ന ടാറ്റ മോട്ടോർസിന്റെ വലിയ എസ്‌യുവിക്ക് നിലവിൽ 14 ലക്ഷം മുതൽ 25.25 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഒടുക്കത്തെ ലുക്കും കിടിലൻ ഫീച്ചറുകളും 5-സ്റ്റാർ സേഫ്റ്റിയും എല്ലാ ഒത്തുചേർന്ന ഹാരിയറിനെ ആളുകൾ തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു കടന്ന് പോയതെന്ന് പറയാം.

Tata Harrier SUV Sales Crossed 1 50 Lakh Milestone In India

യാത്രാ സുഖത്തിന്റെ കാര്യത്തിലും അടിപൊളിയാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലവിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.0 ലിറ്റർ ക്രിയോടെക് ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. ബിഎസ്-VI 2 നിലവാരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഹാരിയറിലേക്ക് അടുത്ത മാസം പുതിയ പെട്രോൾ എഞ്ചിൻ കൂടിയെത്തുന്നതോടെ വിൽപ്പനയുടെ വേഗം ഇനിയും ഉയരുമെന്നാണ് വിശ്വാസം. വരാനിരിക്കുന്ന സിയറയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന 1.5 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിൻ ആയിരിക്കും ഹാരിയറിനും തുടിപ്പേകാൻ എത്തുക. 2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച 1.5 ലിറ്റർ TGDi എഞ്ചിൻ പെർഫോമൻസ് കണക്കുകളിലും അടിപൊളിയാണ്.

Tata Harrier SUV Sales Crossed 1 50 Lakh Milestone In India

165 bhp കരുത്തിൽ പരമാവധി 280 Nm torque വരെ വികസിപ്പിക്കാൻ കഴിവുള്ളതാണ്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയുമായിട്ടാവും എഞ്ചിൻ ജോടിയാക്കുക. ICE എഞ്ചിൻ വേണ്ടാത്തവർക്ക് ഹാരിയർ ഇലക്ട്രിക് സ്വന്തമാക്കാനാവും. 21.49 ലക്ഷം മുതൽ 30.23 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഇലക്ട്രിക് ഹാരിയർ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്.

65 കിലോവാട്ട് മണിക്കൂർ പായ്ക്ക് 538 കിലോമീറ്റർ റേഞ്ചും അതേസമയം 75 കിലോവാട്ട് മണിക്കൂർ പായ്ക്ക് MIDC ടെസ്റ്റ് സൈക്കിളിൽ 627 കിലോമീറ്റർ വരെ റേഞ്ചും നൽകുമെന്നാണ് ടാറ്റയുടെ അവകാശവാദം. പെർഫോമൻസിലേക്ക് നോക്കിയാൽ ഹാരിയർ ഇവിയുടെ ഓൾ-വീൽ-ഡ്രൈവ് കോൺഫിഗറേഷൻ 6.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും.

ഡ്രിഫ്റ്റ്, ബൂസ്റ്റ് ഡ്രൈവിംഗ് മോഡുകൾ, സാൻഡ്, റോക്ക് ക്രാൾ എന്നിവയുൾപ്പെടെ 6 ടെറൈൻ മോഡുകൾ എന്നിവയും ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. 120 കിലോവാട്ട് ഡയറക്ട് കറന്റ് ചാർജർ ഉപയോഗിച്ച് 15 മിനിറ്റിനുള്ളിൽ 250 കിലോമീറ്റർ റേഞ്ച് വീണ്ടെടുക്കാൻ ഹാരിയർ ഇവിkക്കാവും. 7.2 കിലോവാട്ട് ആൾട്ടർനേറ്റിംഗ് കറന്റ് വാൾബോക്സ് ഉപയോഗിച്ച് ഫുൾ ചാർജ് ചെയ്യാൻ 10.7 മണിക്കൂർ സമയവും വേണ്ടിവരും.

More from DriveSpark

Article Published On: Thursday, November 20, 2025, 6:00 [IST]
English summary
Tata harrier suv sales crossed 1 50 lakh milestone in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X