വിലക്കുറവ് സംഭവിച്ചത് ലോട്ടറിയായി, ഒറ്റ ദിവസം 10,000 കാറുകൾ വിറ്റ് ടാറ്റ... വാരിക്കോരി കുറേ ഓഫറുകളും കിട്ടും

ഉത്സവ സീസൺ ആയതോടെ വാഹന നിർമാതാക്കൾക്കെല്ലാം ചാകരയായിരിക്കുകയാണ്. ഷോറൂമിലെല്ലാം പൂരപ്പറമ്പിലേത് പോലുള്ള തിരക്ക് കണ്ടാൽ കാരണം ഇതുതന്നെയാണെന്ന് മനസിലാക്കാം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റഴിയുന്നത്. വീട്ടിലേക്ക് പുതിയൊരു വണ്ടിയെടുക്കാൻ ഏറ്റവും നല്ല സമയം ഇതാണെന്നാണ് ഇന്ത്യക്കാരുടെ പൊതുവേയുള്ള വിശ്വാസം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാരുതി സുസുക്കിയും ഹ്യുണ്ടായിയുമെല്ലാം ഒറ്റയടിക്ക് വിറ്റത് ആയിരക്കണക്കിന് കാറുകളായിരുന്നു. സമാനമായൊരു സംഭവം ടാറ്റ മോട്ടോർസും നടത്തി ഞെട്ടിച്ചിരിക്കുകയാണിപ്പോൾ. നവരാത്രിയുടെ ആദ്യ ദിവസം ടാറ്റ 10,000 കാറുകൾ ഡെലിവറി ചെയ്തിരിക്കുന്നത്.

ഡെലിവറികൾക്ക് പുറമേ, ഡീലർഷിപ്പുകളിലുടനീളം 25,000-ത്തിലധികം എൻക്വയറികളും കമ്പനി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. ജിഎസ്‌ടി വിലക്കുറവും ഉത്സവകാലവും ഒന്നിച്ചെത്തിയതോടെയാണ് ഇത്തരത്തിലൊരു വലിയ വിൽപ്പന കണക്ക് കമ്പനിക്ക് ഒറ്റയടിക്ക് നേടാനായിരിക്കുന്നത്. ജിഎസ്ടി 2.0 അനുസരിച്ച് ടാറ്റ മോട്ടോർസ് അടുത്തിടെ തങ്ങളുടെ വാഹന നിരയിലുടനീളം വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

Tata Motors Sold 10 000 Cars On The First Day Of Navratri Tiago Punch Nexon

അതോടൊപ്പം ബ്രാൻഡ് ഉത്സവ സീസണിനായുള്ള പ്രത്യേക ഓഫറുകളും അവതരിപ്പിച്ചിരുന്നു. അങ്ങനെ മൊത്തത്തിൽ വാഹനങ്ങൾക്ക് വിലക്കുറവ് ലഭിച്ചിരിക്കുന്ന സമയത്ത് നല്ലതുപോലെ പണംവാരാൻ ടാറ്റയ്ക്കായിട്ടുണ്ട്. ഡിമാൻഡിൽ ഉണ്ടായ ഈ കുതിച്ചുചാട്ടം യാദൃശ്ചികമായി സംഭവിച്ചതല്ല. ജിഎസ്ടി നിരക്ക് കുറച്ചതിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ടാറ്റ മോട്ടോർസ് അടുത്തിടെ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് 10,000 യൂണിറ്റുകൾ ഒന്നിച്ച് വിൽക്കാനായിരിക്കുന്നത്.

ടിയാഗോയുടെ വില 75,000 രൂപ വരെ കുറഞ്ഞപ്പോൾ കോംപാക്‌ട് സെഡാൻ ടിഗോറിന് 1.04 ലക്ഷം രൂപയോളം കുറഞ്ഞിട്ടുണ്ട്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന് 1.31 ലക്ഷം വരെ വില കുറഞ്ഞപ്പോൾ ബ്രാൻഡിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായ പഞ്ചിന് 1.25 ലക്ഷം വരെയാണ് വില താഴ്ത്തിയിരിക്കുന്നത്. അതേസമയം കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ നെക്‌സോണിന് 1.55 ലക്ഷം വരെ വിലക്കുറവ് ലഭിച്ചു.

Tata Motors Sold 10 000 Cars On The First Day Of Navratri Tiago Punch Nexon

വലിയ ഹാരിയർ, സഫാരി മോഡലുകൾക്ക് യഥാക്രമം 1.48 ലക്ഷം, 1.50 ലക്ഷം എന്നിങ്ങനെയാണ് വിലക്കുറവ് സംഭവിച്ചിരിക്കുന്നത്. ജിഎസ്ടിയിലെ കുറവിന് പുറമെ മോഡലുകളിൽ ഉത്സവ സീസൺ ഓഫറുകളും ബ്രാൻഡ് അവതിരിപ്പിച്ചിട്ടുണ്ട്. ജിഎസ്ടി പരിഷ്ക്കാരങ്ങൾ മൂലമുള്ള വിലക്കുറവ്, ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ഉത്സവ ഓഫറുകൾ തുടങ്ങിയ അധിക ആനുകൂല്യങ്ങൾ എന്നിവയാണ് കാറുകൾ വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത്.

ടിയാഗോ വാങ്ങാനെത്തുന്നവർക്ക് സെപ്റ്റംബർ 20 വരെ 1.20 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ 75,000 രൂപ വരെ എക്സ്ഷോറൂം വിലക്കുറവും 45,000 രൂപ വരെ അധിക ക്യാഷ് ഡിസ്‌കൗണ്ടുമാണ് ഉൾപ്പെടുന്നത്. ജിഎസ്ടി 2.0 നടപ്പിലാക്കിയതിന് ശേഷമുള്ള ടാറ്റ ടിയാഗോ വില 4.57 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്. ടിഗോറിന്റെ കാര്യത്തിലേക്ക് നോക്കിയാൽ എക്സ്ഷോറൂം വിലയിൽ 81,000 രൂപ വരെ കുറവും 30,000 രൂപ വിലമതിക്കുന്ന അധിക ആനുകൂല്യങ്ങളുമാണ് ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്.

Tata Motors Sold 10 000 Cars On The First Day Of Navratri Tiago Punch Nexon

സെപ്റ്റംബർ 30-നകം പഞ്ച് മൈക്രോ എസ്‌യുവി വാങ്ങുന്നവർക്ക് 1.58 ലക്ഷം രൂപ വരെയാണ് ഓഫർ ലഭിക്കുക. വിലക്കുറവിന് പുറമെ ഇതിൽ 50,000 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങളാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. അങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയമായ കുഞ്ഞൻ എസ്‌യുവി വെറും 5.49 ലക്ഷം രൂപയുണ്ടേൽ സ്വന്തമാക്കാനാവുമെന്നാണ് ടാറ്റ മോട്ടോർസ് അറിയിച്ചിരിക്കുന്നത്.

നെക്സോൺ വാങ്ങുന്നവർക്ക് പരമാവധി 2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ കിട്ടും. ജിഎസ്ടി 2.0 പ്രകാരം ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ച 45,000 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങൾക്ക് പുറമേ മൊത്തത്തിൽ 1.55 ലക്ഷം രൂപ വരെ വിലക്കുറവിൽ കോംപാക്‌ട് എസ്‌യുവി വാങ്ങിക്കാം. നെക്സോണിന്റെ പ്രാരംഭ വില ഇപ്പോൾ 7.31 ലക്ഷം രൂപയായി കുറഞ്ഞിട്ടുമുണ്ട്. 1.07 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ടാറ്റ കർവ് വാങ്ങുന്നവരെ കാത്തിരിക്കുന്നത്.

ആൾട്രോസ് 1.76 ലക്ഷം രൂപ വരെ വിലക്കുറവിസും സ്വന്തമാക്കാം. എക്‌സ്ഷോറൂം വിലയിൽ 1.11 ലക്ഷം രൂപ വരെ കുറവും 65,000 രൂപ വരെയുള്ള വിവിധ ആനുകൂല്യങ്ങളുമാണ് പ്രീമിയം ഹാച്ച്ബാക്കിൽ ഒരുക്കിയിട്ടുള്ളത്. ആൾട്രോസിന്റെ വില ഇപ്പോൾ 6.30 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. ഹാരിയർ, സഫാരി എന്നിവ വാങ്ങുമ്പോൾ 50,000 രൂപ വരെ അധിക ആനുകൂല്യങ്ങൾ ടാറ്റ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Wednesday, September 24, 2025, 14:48 [IST]
English summary
Tata motors sold 10000 cars on the first day of navratri tiago punch nexon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X