ഇറങ്ങിയ ശേഷം ഇത്രയധികം വിൽപ്പന ഇതാദ്യം, പോയമാസം നെക്സോൺ വാങ്ങാനെത്തിയത് 22,500+ ആളുകൾ

സേഫ്റ്റിയെന്ന് കേൾക്കുമ്പോഴേ ഇന്ത്യക്കാർക്ക് മനസിൽ ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നായിരിക്കും ടാറ്റ മോട്ടോർസ്. കമ്പനിയുടെ നിരയിലെ ഏറ്റവും ജനപ്രിയമായ മോഡൽ ഏതെന്ന് ചോദിച്ചാൽ പലരും നെക്സോണിനെയാവും ചൂണ്ടിക്കാണിക്കുക. കോംപാക്‌ട് എസ്‌യുവി നിരയിലെ മിടുക്കനായ വണ്ടി ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. വാഹനത്തെ കൃത്യസമയങ്ങളിൽ നവീകരിക്കുന്നതും ആളുകൾക്ക് വൈവിധ്യമാർന്ന വേരിയന്റുകൾ വാഗ്‌ദാനം ചെയ്യുന്നതും താങ്ങാനാവുന്ന വിലയും ഡീസൽ എഞ്ചിന്റെ സാന്നിധ്യവും അഡാറ് സേഫ്റ്റിയുമെല്ലാമാണ് നെക്സോണിനെ ഇത്രയും സവിശേഷമാക്കുന്നത്. ഒപ്പം ആവശ്യമുള്ളവർക്ക് ഇലക്ട്രിക്കിലും സിഎൻജി കരുത്തിലും എസ്‌യുവി തെരഞ്ഞെടുക്കാനാവും.

അങ്ങനെ മൊത്തത്തിൽ ഓൾറൗണ്ടറായ എസ്‌യുവിയെ എങ്ങനെ സ്നേഹിക്കാതിരിക്കും. ഇപ്പോഴിതാ സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ എതിരാളികൾ വരെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഹ്യുണ്ടായിയെയും മഹീന്ദ്രയെയും വരെ ഓവർടേക്ക് ചെയ്‌ത് വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഒപ്പം നെക്സോണിന്റെ കച്ചോടവും ഇരുപതിനായിരം കടന്നിരിക്കുകയാണ്.

tata nexon cng

കഴിഞ്ഞ മാസം ഇന്ത്യയിലുടനീളം 22,500 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് നെക്‌സോൺ സ്റ്റാർ പെർഫോമറായി മാറി. ഇതുവരെ ടാറ്റ മോട്ടോർസ് പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് എസ്‌യുവി നേടിയെത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വർഷങ്ങളായി കമ്പനിക്കായി സ്ഥിരമായി വിൽപ്പന നേടുന്ന മോഡലാണ് ഈ കോംപാക്‌ട് എസ്‌യുവി. ശരിക്കും ടാറ്റയുടെ വിൽപ്പനയുടെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നതും നെക്സോണാണ്.

2022, 2023, 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി നെക്‌സോൺ മാറുകയും ചെയ്‌തിരുന്നു. പുതുക്കിയ ജിഎസ്ടി സ്ലാബുകളെ തുടർന്ന് വാങ്ങുന്നവരെ ആകർഷിക്കുന്നതിനും നേരിട്ടുള്ള ആനുകൂല്യങ്ങൾ കൈമാറുന്നതിനുമായി ടാറ്റ നെക്‌സോണിന്റെ വില 1.55 ലക്ഷം രൂപ വരെ കുറക്കുകയും ചെയ്‌തിരുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്.

tata nexon front view

ഇതിലെ 1,200 സിസി പെട്രോൾ എഞ്ചിന് 5,500 ആർപിഎമ്മിൽ 86.7 bhp കരുത്തും 1,750-4,000 ആർപിഎമ്മിൽ 170 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. ഇത് സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും സ്വന്തമാക്കാനാവും. മറുവശത്ത് 1,500 സിസി ഡീസൽ എഞ്ചിൻ 3,750 ആർപിഎമ്മിൽ 83.3 bhp പവറും 1,500 മുതൽ 2,750 ആർപിഎം വരെ പരമാവധി 260 Nm ടോർക്കും ഉത്പാദിപ്പിക്കും.

തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, പുതിയ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) ഗിയർബോക്‌സ് ഓപ്ഷനുകളാണ് ടാറ്റ നെക്സോൺ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്. കോം‌പാക്റ്റ് എസ്‌യുവിക്ക് മൊത്തത്തിൽ 3995 mm നീളവും 1804 mm വീതിയും 1620 mm ഉയരവും 2498 mm വീൽബേസുമാണുള്ളത്. എസ്‌യുവിക്ക് 208 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്.

tata nexon panoramic sunroof

അതേസമയം വാഹനത്തിന്റെ ബൂട്ട് സ്‌പേസ് 382 ലിറ്ററാണ്. ട്വിൻ സിലിണ്ടർ ടെക്നോളജിയുള്ളതിനാൽ സിഎൻജി പതിപ്പിൽ 321 ലിറ്റർ വരെ ലഗേജ് സ്പേസ് ലഭ്യമാണ്. ക്രൂയിസ് കൺട്രോൾ, പിൻ എസി വെന്റുകളോട് കൂടിയ ഓട്ടോ എസി, സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് എന്നീ ഫീച്ചർ സവിശേഷതകളെല്ലാം നെക്‌സോണിലുണ്ട്.

സേഫ്റ്റി വശങ്ങളിലേക്ക് നോക്കിയാൽ ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള ടാറ്റ നെക്സോണിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയെല്ലാം സ്റ്റാൻഡേർഡായി തന്നെ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ജിഎസ്ടി പുതുക്കി നിശ്ചയിച്ചിരിക്കുന്നതിനാൽ കോംപാക്‌ട് എസ്‌യുവിക്ക് നിലവിൽ 7.32 ലക്ഷം മുതൽ 12.35 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Saturday, October 4, 2025, 16:08 [IST]
English summary
Tata nexon bags more than 22 500 unit sales in september 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X