ഫ്രോങ്ക്‌സിനേയും ബ്രെസയെയും ഒതുക്കി സെഗ്മെന്റ് തൂക്കി ടാറ്റ നെക്സോൺ; ഓഗസ്റ്റിൽ വാങ്ങിയത് 14,004 പേർ

സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ട്രെൻഡിംഗായതോടെ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന വിഭാഗങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കോംപാക്‌ട് എസ്‌യുവികളുടേത്. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോർസ്, കിയ അങ്ങനെ രാജ്യം കണ്ട എല്ലാ പ്രമുഖ ബ്രാൻഡുകളും സാന്നിധ്യമറിയിച്ചിരിക്കുന്ന സെഗ്മെന്റിൽ ഒന്നാന്തരം മത്സരമാണ് നടക്കുന്നത്. ഇവിടുത്തെ രാജാവായി ഏറെക്കാലം മാരുതി ബ്രെസ അരങ്ങുവാണിരുന്നെങ്കിൽ പിന്നീട് സേഫ്റ്റിയും ഫീച്ചറുകളും ഡീസൽ എഞ്ചിനുമെല്ലാമായി കിരീടം കുറേക്കാലം ടാറ്റ നെക്സോണിനൊപ്പമായിരുന്നു. ഇടയ്ക്ക് പ്രതാപം നഷ്‌ടപ്പെട്ടന്ന് പലരും പറഞ്ഞുനടന്നുവെങ്കിലും പതിനായിരക്കണക്കിന് യൂണിറ്റുകൾ ഓരോമാസവും വിറ്റഴിക്കാൻ കമ്പനിക്കാവുന്നുണ്ടായിരുന്നു.

എങ്കിലും സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ ബ്രെസയ്ക്ക് പിന്നിലാവാനായിരുന്നു നെക്സോണിന്റെ വിധി. എന്നാൽ പഴയ ഫോമിലേക്ക് ഉയർന്നിരിക്കുകയാണ് ടാറ്റ മോട്ടോർസിന്റെ പുലിക്കുട്ടൻ. 2025 ഓഗസ്റ്റിൽ നെക്‌സോൺ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോം‌പാക്‌ട് എസ്‌യുവിയായി പേരെടുത്തിരിക്കുകയാണ്. ഏറ്റവും പുതിയ വിൽപ്പന കണക്കുകൾ പ്രകാരം എസ്‌യുവിയുടെ 14,004 യൂണിറ്റുകളാണ് പോയമാസം നിരത്തിലെത്തിയത്.

Tata Nexon Beats Maruti Brezza Becomes Top Selling Compact SUV in August 2025 Sales

13,620 യൂണിറ്റുകൾ വിൽപ്പന നടത്തിയ മാരുതി സുസുക്കി ബ്രെസയെയും 12,422 യൂണിറ്റുകൾ വിൽപ്പന നടത്തിയ മാരുതി ഫ്രോങ്ക്സിനെയും പിന്തള്ളിയാണ് നെക്‌സോൺ ഒന്നാമതെത്തിയത്. 8,109 യൂണിറ്റുകളുമായി ഹ്യുണ്ടായിയുടെ വെന്യുവും 7,741 യൂണിറ്റുകളുമായി കിയയുടെ സോനെറ്റും തൊട്ടുപിന്നിലുണ്ട്. 5,521 യൂണിറ്റുകളുമായി മഹീന്ദ്ര XUV 3XO പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നെക്‌സോണിന്റെ സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളാണ്.

120 bhp പവറിൽ പരമാവധി 170 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ റെവോട്രോൺ ടർബോ-പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ബേസ് മോഡലുകളിലുള്ളത്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, 7-സ്പീഡ് ഡിസിഎ എന്നിങ്ങനെ ഒന്നിലധികം ട്രാൻസ്മിഷൻ ഓപ്ഷനുകളുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ഇതുകൂടാതെ 115 bhp കരുത്തിൽ 260 Nm
ടോർക്ക് നൽകുന്ന 1.5 ലിറ്റർ റെവോടോർക്ക് ഡീസൽ എഞ്ചിനും തെരഞ്ഞെടുക്കാം.

Tata Nexon Beats Maruti Brezza Becomes Top Selling Compact SUV in August 2025 Sales

6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളാണ് ഡീസലിനൊപ്പം ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. നെക്സോണിന്റെ ആകർഷണം കൂടുതൽ വർധിപ്പിക്കുന്നതിനായി, 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി 100 bhp കരുത്തിൽ 170 Nm ടോർക്ക് നൽകാൻ ശേഷിയുള്ള കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റും നെക്‌സോണിൽ ലഭ്യമാണ്. ട്വിൻ സിലിണ്ടർ സംവിധാനവുമായി വരുന്ന ഇതിന്റെ മൈലേജ് തന്നെയാണ് ഹൈലൈറ്റ്.

ഇന്റേണൽ കമ്പഷൻ, സി‌എൻ‌ജി ഓപ്ഷനുകൾക്ക് പുറമെ ഇലക്ട്രിക്കിലും നെക്സോൺ ലഭിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. അങ്ങനെ രാജ്യത്ത് ലഭ്യമാവുന്ന എല്ലാത്തരം ഫ്യുവൽ ഓപ്ഷനുകളിലും ലഭ്യമാവുന്ന ചുരുക്കം ചില മോഡലുകളിൽ ഒന്നായി വാഹനം മാറുന്നുമുണ്ട്. 30kWh, 45kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് നെക്‌സൺ ഇവി വരുന്നത്. വലിയ ബാറ്ററി പായ്ക്ക് ARAI സാക്ഷ്യപ്പെടുത്തിയ 489 കിലോമീറ്റർ റേഞ്ച് നൽകാൻ വരെ യോഗ്യമാണ്.

Tata Nexon Beats Maruti Brezza Becomes Top Selling Compact SUV in August 2025 Sales

ഈ വൈവിധ്യം നെക്‌സണിനെ ഇന്ത്യൻ വിപണിയിലെ ഒരു അപൂർവ ഓഫറാക്കി മാറ്റുന്നുവെന്നതിൽ ആർക്കും സംശയമൊന്നുമില്ല. വിലയുടെ കാര്യത്തിൽ നെക്‌സോണിന് നിലവിൽ 7.99 ലക്ഷം മുതൽ 15.59 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. ജിഎസ്ടി കുറയുന്നതോടെ വില ഇനിയും കുറഞ്ഞേക്കും. അതേസമയം നെക്സോൺ ഇവിയുടെ വില 12.49 ലക്ഷം മുതൽ 17.49 ലക്ഷം രൂപ വരെയാണ് വരുന്നത്.

വാങ്ങുന്നവർക്ക് ബജറ്റുകളിലും മുൻഗണനകളിലും ഒന്നിലധികം ഓപ്ഷനുകൾ നൽകുന്നത് നെക്സോണിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. ശക്തമായ വിൽപ്പന ആക്കം, വൈവിധ്യമാർന്ന എഞ്ചിൻ ലൈനപ്പ്, മത്സരാധിഷ്ഠിത വിലനിർണയം എന്നിവയിലൂടെ, ടാറ്റ മോട്ടോർസിന്റെ പാസഞ്ചർ വാഹന വിപണിയിൽ വിജയത്തിന്റെ ഒരു മൂലക്കല്ലായി നെക്‌സൺ തുടരുന്നു. ഒപ്പം ബ്രാൻഡിന്റെ വിൽപ്പനയുടെ ഭൂരിഭാഗം സംഭാവന ചെയ്യുന്നതും ഈയൊരൊറ്റ മോഡലാണ്.

More from DriveSpark

Article Published On: Monday, September 15, 2025, 11:31 [IST]
English summary
Tata nexon beats maruti brezza becomes top selling compact suv in august 2025 sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X