5-സ്റ്റാർ സേഫ്റ്റി കിട്ടാൻ ടാറ്റയെന്ന പേര് മതിയല്ലോ! 489 കി.മീ. റേഞ്ചുള്ള മോഡലിനും ഇടിപ്പരീക്ഷയിൽ ഫുൾമാർക്ക്

ടാറ്റയെന്ന് കേൾക്കുമ്പോഴേ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ക്രാഷ് ടെസ്റ്റും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും ആവും. ഇന്ത്യക്കാരെ സുരക്ഷ എന്താണെന്ന് പഠിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരാണിവർ. ടിയാഗോ മുതൽ സഫാരി വരെ നീളുന്ന വാഹന നിരയിൽ ഉഗ്രൻ സുരക്ഷയൊരുക്കി ഉയർന്നുവന്ന ബ്രാൻഡ് ഇന്നും ഈയൊരു കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയാറല്ല. ഇലക്ട്രിക് കാറുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴും സേഫ്റ്റി വിട്ടൊരു കളിയില്ലെന്ന് തെളിയിച്ചുകൊണ്ടായിരുന്നു വരവ്. നെക്സോൺ ഇവിയിലൂടെ തുടങ്ങിയ നിശബ്‌ദ വിപ്ലവം ഇന്ന് എത്തി നിൽക്കുന്നത് പഞ്ച് മൈക്രോ ഇലക്ട്രിക് എസ്‌യുവി വരെയാണ്.

എല്ലാം ഒന്നിനൊന്നിന് വിജയം കണ്ടപ്പോൾ വൈദ്യുത വാഹന രംഗത്തും ടാറ്റ മോട്ടോർസ് തങ്ങളുടെ മുദ്ര പതിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള ഇലക്ട്രിക് വാഹനമായ നെക്സോൺ ഇവിയുടെ വേരിയന്റ് നിരയിൽ കമ്പനി അടുത്തിടെ ചില പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയിരുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ ലോംഗ് റേഞ്ച് പതിപ്പിനെ പിൻവലിച്ച ടാറ്റ ഇപ്പോൾ മീഡിയം റേഞ്ച്, പുതുതായി അവതരിപ്പിച്ച 45 വേരിയന്റ് എന്നിവയിലാണ് മോഡൽ വിപണനം ചെയ്യുന്നത്.

Tata Nexon EV 45 kWh Variants Now Get 5-star Safety Rating In BNCAP

പുതുതായി അവതരിപ്പിച്ചതാണെങ്കിലും മുമ്പുണ്ടായിരുന്ന 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നെക്സോൺ ഇവിയുടെ 45 kWh വേരിയൻ്റുകളിലേക്കും നീട്ടിയതായി ഭാരത് NCAP പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള സേഫ്റ്റിയിൽ ഇലക്‌ട്രിക് എസ്‌യുവിക്ക് 5-സ്റ്റാർ റേറ്റിംഗാണ് ഇടിപ്പരീക്ഷയിൽ നേടാനായിരിക്കുന്നത്. അതിനാൽ സേഫ്റ്റി നോക്കി വാഹനം വാങ്ങുന്നവർക്ക് പുത്തൻ വേരിയന്റിനെ ആശങ്കകളൊന്നുമില്ലാതെ കൂടെക്കൂട്ടാം.

നെക്സോൺ ഇവിയുടെ പുതിയ 45kWh പതിപ്പ് അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷനിൽ (AOP) 32-ൽ 29.86 പോയിൻ്റും ചൈൽഡ് ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ (COP)-ൽ 49-ൽ 44.95 പോയിൻ്റുമാണ് സ്കോർ ചെയ്‌തിരിക്കുന്നത്. അതേസമയം ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16.00 പോയിൻ്റിൽ 14.26 പോയിൻ്റും, സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ എസ്‌യുവി 16.00 പോയിൻ്റിൽ 15.60 പോയിൻ്റും നേടി.

Tata Nexon EV 45 kWh Variants Now Get 5-star Safety Rating In BNCAP

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ISOFIX ചൈൽഡ് സീറ്റ് ആങ്കർ പോയിൻ്റുകൾ, എല്ലാ യാത്രക്കാർക്കും റിമൈന്ററുള്ള 3-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, 360-ഡിഗ്രി മോണിറ്ററിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉൾക്കൊള്ളുന്ന ടാറ്റ നെക്സോൺ ഇവിയുടെ ടോപ്പ്-സ്പെക്ക് എംപവേർഡ് പ്ലസ് LR വേരിയന്റായിരുന്നു BNCAP എന്നറിയപ്പെടുന്ന ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ചത്.

പേര് സൂചിപ്പിക്കുന്നത് പോലെ പുതിയ നെക്സോൺ ഇവി 45 വേരിയന്റിൽ 45 kWh ബാറ്ററി പായ്ക്കാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്. ഈ മോഡലിന് സിംഗിൾ ചാർജിൽ 489 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് ടാറ്റ മോട്ടോർ‌സ് അവകാശപ്പെടുന്നത്. ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെർമനെന്റ് മാഗ്നറ്റ് മോട്ടോറും ഫ്രണ്ട് വീൽ ഡ്രൈവുമായി വരുന്ന 45 വേരിയന്റിന് 142 bhp പവറിൽ പരമാവധി 215 Nm ടോർക്ക് വരെ വികസിപ്പിക്കാനാവും.

Tata Nexon EV 45 kWh Variants Now Get 5-star Safety Rating In BNCAP

അതേസമയം 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് എസ്‌യുവിക്ക് 8.9 സെക്കൻഡ് സമയമാണ് വേണ്ടിവരിക. ചാർജിംഗിന്റെ കാര്യത്തിലായാലും ആള് പുലിയാണ് കേട്ടോ. 60 kW ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ ഏകദേശം 40 മിനിറ്റിനുള്ളിൽ നെക്‌സോൺ ഇവിക്ക് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. പനോരമിക് സൺറൂഫ്, നൂതന V2L, V2V ചാർജിംഗ് പോലുള്ള ഫീച്ചറുകളാലും ഇവി സമ്പന്നമാണ്.

നെക്‌സോൺ ഇവി മീഡിയം റേഞ്ച് മോഡലുകൾക്ക് 12.49 ലക്ഷം മുതൽ വില ആരംഭിക്കുമ്പോൾ നെക്‌സോൺ ഇവി 45 മോഡലിന് 13.99 ലക്ഷം മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്. വലിയ ബാറ്ററി പായ്ക്കോടുകൂടിയ ടാറ്റ നെക്‌സോൺ ഇവി റെഡ്, ഡാർക്ക് എഡിഷൻ രൂപത്തിലും ലഭ്യമാണ്. ഇതിന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 20,000 രൂപ അധികമായി മുടക്കേണ്ടി വരുമെങ്കിലും കാഴ്ച്ചയിൽ അന്യായ ലുക്ക് കിട്ടുന്നതിനാൽ പൈസ വസൂലാണ്.

More from DriveSpark

Article Published On: Thursday, April 24, 2025, 11:55 [IST]
English summary
Tata nexon ev 45 kwh variants now get 5 star safety rating in bncap
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X