ആരോടും മിണ്ടിയില്ല! 465 കി.മീ. റേഞ്ചുള്ള ടാറ്റയുടെ ഇലക്‌ട്രിക് എസ്‌യുവി രഹസ്യമായി നിർത്തലാക്കി കമ്പനി

ഇലക്‌ട്രിക് കാറുകളെ സാധാരണക്കാരിലേക്കും അടുപ്പിച്ചവരാണ് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ്. ടിയാഗോ ഇവി മുതൽ കർവ് ഇവി വരെ നീളുന്ന കമ്പനിയുടെ വൈദ്യുത വാഹന നിര ആരേയും മോഹിപ്പിക്കുന്നതാണെന്ന് നിസംശയം പറയേണ്ടിയിരിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയൻ ആരെന്ന് ചോദിച്ചാൽ നെക്സോൺ ഇവിയാണെന്ന് കണ്ണുംപൂട്ടി പറയേണ്ടി വരും. ഒന്നാമനായി വന്നിട്ടും ഇപ്പോഴും ജനപ്രിയമായി തുടരുന്ന മോഡൽ ശരിക്കും കാലത്തിനൊത്ത് കോലം മാറാനും ഫീച്ചറുകൾ കുത്തിനിറക്കാനും കാണിച്ച മനസാണ് കൈയടി അർഹിക്കുന്നത്. ആളുകൾക്ക് ഇഷ്‌ടമായിരുന്നിട്ടും പെട്ടന്നൊരു വാഹനം നിർത്തലാക്കിയാൽ എങ്ങനെയുണ്ടാവും.

നെക്സോൺ ഇവി വാങ്ങാനിരുന്നവർക്ക് നിരാശ സമ്മാനിക്കുന്നൊരു വാർത്തയുമായാണ് ടാറ്റ മോട്ടോർസ് രംഗത്തെത്തിയിരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ ലോംഗ് റേഞ്ച് പതിപ്പ് നിശബ്‌ദമായി നിർത്തലാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ജനപ്രിയന്റെ മീഡിയം റേഞ്ച്, 45 വേരിയന്റുകൾ മാത്രമേ ഇനി ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങാനാവൂവെന്നാണ് വിവരം. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ലോംഗ് റേഞ്ച് മോഡൽ നിർത്തലാക്കിയത് എന്തായാലും ആളുകൾക്ക് അത്രവേഗം അംഗീകരിക്കാനായേക്കില്ല.

Tata Nexon EV Long Range Variant Discontinued

നെക്‌സോൺ ഇവി മീഡിയം റേഞ്ച് മോഡലുകൾക്ക് 12.49 ലക്ഷം മുതൽ വില ആരംഭിക്കുമ്പോൾ നെക്‌സോൺ ഇവി 45 മോഡലിന് 13.99 ലക്ഷം മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്. LR വേരിയന്റിന് പുറമെ ഇലക്ട്രിക് എസ്‌യുവിയുടെ MR പതിപ്പും നിർത്തലാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രണ്ടും രഹസ്യമായി പിൻവലിക്കാതിരുന്നത് നല്ലൊരു തീരുമാനമായിട്ട് വേണം കരുതാൻ.

40.5kWh ബാറ്ററി പായ്ക്കുനായി വിപണിയിൽ എത്തിയിരുന്ന ലോംഗ് റേഞ്ച് മോഡലുകൾ സിംഗിൾ ചാർജിൽ 465 കിലോമീറ്റർ റേഞ്ചായിരുന്നു വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് പകരക്കാരനായിട്ടാവും ടാറ്റ 45 kWh ബാറ്ററി മോഡലിനെ അടുത്തിടെ പരിചയപ്പെടുത്തിയത്. 45 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്ന നെക്‌സോൺ ഇവിക്ക് ഒറ്റ ചാർജിൽ 489 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് ടാറ്റ മോട്ടോർ‌സ് അവകാശപ്പെടുന്നത്.

Tata Nexon EV Long Range Variant Discontinued

പനോരമിക് സൺറൂഫ്, നൂതന V2L, V2V ചാർജിംഗ് സാങ്കേതികവിദ്യകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഈ എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വന്തം ബാറ്ററി ശേഷി ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും വൈദ്യുതി നൽകാൻ ഈ സാങ്കേതികവിദ്യകൾ നെക്‌സോൺ ഇവിയെ പ്രാപ്തമാക്കുന്നു. കൂടാതെ 60 kW ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ ഏകദേശം 40 മിനിറ്റിനുള്ളിൽ നെക്‌സോൺ ഇവിക്ക് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

ടാറ്റ നെക്സോൺ ഇവിയുടെ 45 kWh മോഡലും പെർമനെന്റ് മാഗ്നറ്റ് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പെർഫോമൻസിന്റെ കാര്യത്തിൽ കൂടുതൽ മിടുക്കനാണ് ഈ പുതിയ വകഭേദം. ഫ്രണ്ട് വീൽ ഡ്രൈവുമായി വരുന്ന ടാറ്റ നെക്സോൺ ഇവി 45 വേരിയന്റിന് 142 bhp പവറിൽ പരമാവധി 215 Nm ടോർക്ക് വരെ വികസിപ്പിക്കാനാവും. വെറും 8.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇലക്ട്രിക് എസ്‌യുവിക്കാവുമെന്നാണ് ടാറ്റ മോട്ടോർസ് അവകാശവാദം ഉന്നയിക്കുന്നത്.

Tata Nexon EV Long Range Variant Discontinued

വലിയ ബാറ്ററി പായ്ക്കുള്ള ടാറ്റ നെക്‌സോൺ ഇവി റെഡ് ഡാർക്ക് എഡിഷൻ പതിപ്പിലും മുറ്റത്തെത്തിക്കാനാവും. ഇതിന് സ്റ്റാൻഡേർഡ് പേഴ്‌സണയേക്കാൾ 20,000 രൂപ അധികം ചെലവാകുമെന്ന് മാത്രം. നെക്‌സോൺ ഇവിയുടെ റെഡ് ഡാർക്ക് എഡിഷൻ ടോപ്പ്-എൻഡ് എംപവേർഡ് പ്ലസ് പേഴ്‌സണയിൽ മാത്രമേ ലഭ്യമാകൂവെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. മൊത്തത്തിൽ ടാറ്റ നെക്‌സോൺ ഇവി 45 kWh ബാറ്ററി പായ്ക്ക് വേരിയന്റ് ക്രിയേറ്റീവ്, ഫിയർലെസ്, എംപവേർഡ്, എംപവേർഡ് പ്ലസ് പേഴ്‌സണ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 19, 2025, 8:30 [IST]
English summary
Tata nexon ev long range variant discontinued details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X