വിൻഡ്‌സർ ഇവി കുറച്ചൂടി വളരണം! ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇലക്‌ട്രിക് കാറായി നെക്സോൺ

സേഫ്റ്റിയെന്നതിൻ്റെ അവസാനവാക്കായി ആളുകൾ കാണുന്നവരാണ് ടാറ്റ മോട്ടോർസ്. ഇതിൻ്റെയെല്ലാം തുടക്കം നെക്സോൺ എന്ന മിടുക്കൻ കോംപാക്‌ട് എസ്‌യുവിയിൽ നിന്നുമാണ്. ഇലക്ട്രിക് വാഹന വിപണിയിലേക്ക് എത്തിയപ്പോഴും സുരക്ഷയ്ക്ക് യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്‌തു. ഇലക്‌ട്രിക് കാറുകളെ സാധാരണക്കാരിലേക്ക് അടുപ്പിക്കാൻ ടാറ്റ ചുമതലപ്പെടുത്തിയതും നെക്സോണിനെയായിരുന്നു. വൈദ്യുതി കരുത്തിലും വിജയം കൊയ്‌ത മോഡൽ ഇന്നും ബ്രാൻഡിൻ്റെ ടോപ്പ് സെല്ലിംഗ് ഇവിയാണ്. ഇന്ത്യൻ വിപണിയിൽ മറ്റൊരു ഇലക്ട്രിക് കാറിനും അവകാശപ്പെടാനില്ലാത്തൊരു നേട്ടം തൻ്റെ പേരിൽ കുറിച്ചിരിക്കുകയാണ് നെക്സോൺ ഇവി (Nexon EV).

ഇന്ത്യയിൽ 1 ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് താണ്ടുന്ന ആദ്യത്തെ ഇലക്ട്രിക് കാറായാണ് ടാറ്റ നെക്സോൺ ഇവി മാറിയിരിക്കുന്നത്. ടാറ്റ മോട്ടോർസ് വിൽക്കുന്ന ഓരോ 10 ഇലക്ട്രിക് വാഹനങ്ങളിൽ 4 എണ്ണവും നെക്‌സോൺ ഇവിയാണെന്നാണ് കണക്കുകൾ. വൈദ്യുതി കരുത്തിൽ എസ്‌യുവി വിപണിയിലെത്തിയ ആദ്യ മാസങ്ങളിൽ വിൽപ്പന 300 യൂണിറ്റുകളായിരുന്നുവെങ്കിൽ കാലക്രമേണ ഇത് ഉയർന്നു. ഇപ്പോൾ പ്രതിമാസം ഇവിയുടെ 3,000 യൂണിറ്റുകളോളമാണ് ടാറ്റ വിറ്റഴിക്കുന്നത്.

Tata Nexon EV Reached 1 Lakh Sales Milestone

കൃത്യമായ ഇടവേളകളിൽ വാഹനത്തിലേക്ക് മാറ്റങ്ങൾ കൊണ്ടുവരാനും പുതുവേരിയൻ്റുകൾ അവതരിപ്പിക്കാനും ടാറ്റ മോട്ടോർസ് തയാറാവുന്നതും ആളുകളിലേക്ക് അടുക്കാൻ കാരണമായിട്ടുണ്ട്. എംജി വിൻഡ്‌സർ ഇവി പോലുള്ള എതിരാളികൾ കളംനിറഞ്ഞാടിയിട്ടും നെക്സോൺ ഇവിയുടെ ഡിമാൻ്റിൽ കാര്യമായ കുറവൊന്നും സംഭവിച്ചതേയില്ല. നിലവിൽ 12.49 ലക്ഷം മുതൽ 17.49 ലക്ഷം രൂപ വരെയാണ് കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിക്ക് വരുന്ന എക്സ്ഷോറൂം വില.

നെക്സോൺ ഇവി വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന മറ്റൊരു കാര്യമാണ് ലൈഫ് ടൈം വാറണ്ടി. ബാറ്ററിയാണ് ഏറ്റവും ചെലവേറിയ ഘടകം എന്ന് മനസിലാക്കിയ ടാറ്റ, ബാറ്ററി പായ്ക്കിനും മോട്ടോറിനും 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറണ്ടിയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഇവികളിലേക്ക് ചേക്കേറാൻ മടിച്ചുനിന്ന ആളുകളെ പോലും ആകർഷിച്ചിട്ടുണ്ട്. നെക്സോൺ ഇവിക്ക് നിലവിൽ 30 kWh, 45 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ലഭിക്കുന്നത്.

Tata Nexon EV Reached 1 Lakh Sales Milestone

ഇതിലെ 30 kWh ബാറ്ററി പായ്ക്ക് വേരിയൻ്റുകൾ സിംഗിൾ ചാർജിൽ 325 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. അതേസമയം നെക്സോൺ ഇവിയിലെ 45 kWh മോഡലുകൾ ഫുൾ ചാർജിൽ 489 കിലോമീറ്റർ വരെ റേഞ്ചും നൽകും. ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെർമനെന്റ് മാഗ്നറ്റ് മോട്ടോറും ഫ്രണ്ട് വീൽ ഡ്രൈവുമായി വരുന്ന 45 വേരിയൻ്റിന് 142 bhp പവറിൽ പരമാവധി 215 Nm ടോർക്ക് വരെ വികസിപ്പിക്കാനാവും.

അതേസമയം 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് എസ്‌യുവിക്ക് 8.9 സെക്കൻഡ് സമയമാണ് വേണ്ടിവരിക. ടാറ്റ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയുടെ മീഡിയം റേഞ്ച് പതിപ്പുകൾ 129 bhp പവറിൽ പരമാവധി 215 Nm torque വരെ ഉത്പാദിപ്പിക്കുകയും ചെയ്യും. ചാർജിംഗിന്റെ കാര്യത്തിലായാലും ആള് പുലിയാണ് കേട്ടോ. 60 kW ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ ഏകദേശം 40 മിനിറ്റിനുള്ളിൽ നെക്‌സോൺ ഇവിക്ക് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാവും.

Tata Nexon EV Reached 1 Lakh Sales Milestone

പനോരമിക് സൺറൂഫ്, നൂതന V2L, V2V ചാർജിംഗ് പോലുള്ള ഫീച്ചറുകളും നെക്സോൺ ഇലക്ട്രിക് എസ്‌യുവിയിലുണ്ട്. ലെവൽ 2 ADAS ടെക്കും ഇപ്പോൾ ടാറ്റ 45 kWh മോഡലുകളിൽ ഒരുക്കിയിട്ടുണ്ട്. നെക്‌സോൺ ഇവിയിലെ ADAS ടെക്കിൽ ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ലെയ്ൻ സെൻ്ററിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്.

ഇതുകൂടാതെ ക്രാഷ് ടെസ്റ്റിലെ 5-സ്റ്റാർ സേഫ്റ്റിയും വാഹനത്തിൻ്റെ മൊഞ്ച് കൂട്ടുന്നുണ്ട്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കർ പോയിൻ്റുകൾ, എല്ലാ യാത്രക്കാർക്കും റിമൈന്ററുള്ള 3-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, 360-ഡിഗ്രി മോണിറ്ററിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും കൂടിയാവുമ്പോൾ ടാറ്റ നെക്സോൺ ഇവി സേഫ്റ്റിയിൽ പകരക്കാരൻ ഇല്ലാതാവുന്നു.

More from DriveSpark

Article Published On: Wednesday, December 24, 2025, 6:00 [IST]
English summary
Tata nexon ev reached 1 lakh sales milestone indias first electric car to reach this record
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X