8 ലക്ഷം പേരുടെ മുഖത്തെ സന്തോഷം കണ്ട ഒരേയൊരു ടാറ്റ എസ്‌യുവി, പുതിയ റെക്കോർഡുമായി നെക്സോൺ

ടാറ്റയെ ഇന്നു കാണുന്ന ടാറ്റയാക്കിയ വണ്ടിയാണ് നെക്സോൺ (Tata Nexon). കോംപാക്‌ട് എസ്‌യുവി (Compact SUV) നിരയിൽ വിപ്ലവം തീർത്ത മോഡൽ നീണാൽ വാഴാൻ തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും ആളുകൾക്ക് ഇതുവരെ നെക്സോൺ എന്ന വാഹനത്തിനോടുള്ള സ്നേഹം ഒട്ടുമേ കുറഞ്ഞിട്ടില്ലെന്ന് വേണം പറയാൻ. അതിന് കാരണം ഉപഭോക്താക്കളുടെ ഇഷ്‌ടത്തിന് അനുസരിച്ച് കൃത്യസമയത്ത് നവീകരണങ്ങൾ കൊണ്ടുവരുന്നതും വേരിയന്റുകൾ പുതുക്കുന്നതുമാണ്. ഒപ്പം സേഫ്റ്റിയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചയില്ലാത്തതും ടാറ്റ മോട്ടോർസിന്റെ വിപണന തന്ത്രമാണ്. ഇപ്പോഴിതാ വിൽപ്പനയുടെ കാര്യത്തിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് നെക്സോൺ.

ആഭ്യന്തര വിപണിയിൽ 8 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ടാറ്റ നെക്സോൺ. ഈയൊരു മാജിക് സംഖ്യയിൽ എത്തുന്ന ബ്രാൻഡിന്റെ ആദ്യത്തെ എസ്‌യുവിയെന്ന വിശേഷണത്തിനും നെക്സോൺ അർഹമായിരിക്കുകയാണ്. നിലവിലെ വിൽപ്പന വേഗത നിലനിർത്തിയാൽ ടാറ്റയുടെ കോംപാക്‌ട് എസ്‌യുവിക്ക് അടുത്ത വർഷം (2026) 10 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന എന്ന നേട്ടം കൈവരിക്കാനാവും.

Tata Nexon Reached 8 Lakh Sales Milestone In India

2018 സാമ്പത്തിക വർഷത്തിൽ നെക്സോണിന്റെ 27,547 യൂണിറ്റുകൾ മാത്രം വിറ്റിരുന്ന സ്ഥാനത്താണ് ടാറ്റയിപ്പോൾ ലക്ഷങ്ങളുടെ കച്ചോടം പിടിക്കുന്നത്. നിലവിലെ 2025 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി 25 വരെ എസ്‌യുവിയുടെ 1,46,723 യൂണിറ്റ് വിൽപ്പനയോളം കമ്പനി നേടിയിട്ടുണ്ട്. 2021 ജൂൺ മാസത്തിലാണ് നെക്സോൺ 2 ലക്ഷം വിൽപ്പന നാഴികക്കല്ല് താണ്ടുന്നത്. ഈ നേട്ടത്തിലെത്താൻ കമ്പനിക്ക് ഏകദേശം 45 മാസമെടുത്തു.

അടുത്ത 2 ലക്ഷം വിൽപ്പന വളരെ വേഗത്തിലായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വെറും 16 മാസം കൊണ്ട് 4 ലക്ഷം വിൽപ്പനയെന്ന റെക്കോർഡ് സൃഷ്‌ടിച്ചപ്പോൾ പിന്നീടുള്ള 6 മാസത്തിനുള്ളിൽ നെക്‌സോൺ 5 ലക്ഷം എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. അവിടെ നിന്ന് 6 ലക്ഷത്തിലെ സഞ്ചിത വിൽപ്പനയിലേക്ക് എത്താൻ ഏകദേശം 7 മാസം സമയമാണ് വേണ്ടിവന്നത്. 7 ലക്ഷം വിൽപ്പനയിലെത്താൻ മറ്റൊരു 7 മാസവും എടുത്തു. 2024 ജൂലൈയിലാണ് ഇത് നേടിയത്.

Tata Nexon Reached 8 Lakh Sales Milestone In India

സിയാമിന്റ (SIAM) കണക്കനുസരിച്ച് 2025 ഫെബ്രുവരിയിൽ നെക്‌സോൺ 8 ലക്ഷം യൂണിറ്റ് എന്ന സഞ്ചിത വിൽപ്പന നാഴികക്കല്ല് പിന്നിട്ടു. ഈ നേട്ടത്തിന് ഏകദേശം 89 മാസമാണ് വേണ്ടിവന്നത്. അതായത് വിപണിയിലെത്തി 7 വർഷവും 5 മാസവും എടുത്താണ് ടാറ്റ നെക്സോൺ ബ്രാൻഡിന്റെ ഏറ്റവും വിൽപ്പന നേടിയ എസ്‌യുവിയെന്ന ബഹുമതിയിലെത്തിയിരിക്കുന്നത്.

2022, 2023, 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി നെക്‌സോൺ മാറുകയും ചെയ്‌തിരുന്നു. ഹ്യുണ്ടായി ക്രെറ്റയെയും മാരുതി ബ്രെസയെയും മറികടന്നാണ് ടാറ്റയുടെ സുന്ദരക്കുട്ടപ്പൻ ഈയൊരു നേട്ടവും സ്വന്തം പേരിലാക്കിയത്. അടുത്തിടെ 2025 മോഡൽ ഇയർ പരിഷ്ക്കാരം നൽകി മോഡലിനെ ടാറ്റ മോട്ടോർസ് നവീകരിക്കുകയുണ്ടായി.

Tata Nexon Reached 8 Lakh Sales Milestone In India

വെറും 7.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയുമായി വിപണിയിൽ എത്തുന്ന 2025 ടാറ്റ നെക്സോണിന് പുതിയ കളർ ഓപ്ഷനുകൾ, പുതിയ വകഭേദങ്ങൾ, മോഡൺ ഫീച്ചറുകൾ എന്നിവ ചേർത്തുകൊണ്ടാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എസ്‌യുവിയുടെ പുതുതായി അവതരിപ്പിച്ച കളർ ഓപ്ഷന് ഗ്രാസ്‌ലാൻഡ് ബീജ് എന്നാണ് പേര് നൽകിയിരിക്കുന്നത്. കൂടാതെ പുതിയ പ്യുവർ പ്ലസ്, ക്രിയേറ്റീവ് പ്ലസ്, ക്രിയേറ്റീവ് പ്ലസ് PS വേരിയന്റുകളും എസ്‌യുവിയിലേക്ക് വന്നിട്ടുണ്ട്.

വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, പുതിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, സബ്‌വൂഫറുള്ള 9 ജെബിഎൽ സ്പീക്കറുകൾ, ഇ-ഷിഫ്റ്ററും പാഡിൽ ഷിഫ്റ്ററുകളുള്ള 7-സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയാണ് പുതിയ നെക്സോണിലേക്ക് ചേർത്തിരിക്കുന്നത്. ഇതുകൂടാതെ മെക്കാനിക്കലായി വാഹനം പഴയപടി തുടരുകയാണ്.

Tata Nexon Reached 8 Lakh Sales Milestone In India

1.2 ലിറ്റർ ടർബോചാർജ്ഡ് റെവോട്രോൺ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് റെവോടോർക്ക് ഡീസൽ എന്നിവയാണ് നെക്സോൺ എസ്‌യുവിക്ക് ഇപ്പോഴും തുടിപ്പേകാൻ എത്തുന്നത്. ഇതിലെ 1,200 സിസി പെട്രോൾ എഞ്ചിന് 5,500 ആർപിഎമ്മിൽ 86.7 bhp കരുത്തും 1,750-4,000 ആർപിഎമ്മിൽ 170 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. ഇത് സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും സ്വന്തമാക്കാനാവും.

FAQs
ടാറ്റ നെക്സോണിന്റെ വില എത്രയാണ്

7.99 ലക്ഷം മുതൽ 15.39 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ടാറ്റ നെക്സോണിലെ എഞ്ചിൻ ഓപ്ഷനുകൾ

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ

ടാറ്റ നെക്സോൺ വിപണിയിലെത്തിയ വർഷം

2017-ലാണ് ടാറ്റ നെക്സോൺ എസ്‌യുവി പുറത്തിറക്കുന്നത്.

DriveSpark Automotive

More from DriveSpark

Article Published On: Thursday, March 20, 2025, 12:24 [IST]
English summary
Tata nexon reached 8 lakh sales milestone in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X